- Advertisement -spot_img
HomeInternationalഅഭയാർഥി ബോട്ടുകൾ തിരിച്ചയക്കണം; നിലപാട് കടുപ്പിച്ച് ബ്രിട്ടൺ

അഭയാർഥി ബോട്ടുകൾ തിരിച്ചയക്കണം; നിലപാട് കടുപ്പിച്ച് ബ്രിട്ടൺ

- Advertisement -spot_img

കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള യു.കെയുടേയും ഫ്രാന്‍സിന്റേയും തര്‍ക്കം മുറുകുന്നു. കടല്‍ മാര്‍ഗ്ഗം യു.കെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ബോട്ടുകള്‍ തിരിച്ചയക്കാന്‍ അതിര്‍ത്തി സേനയ്ക്ക് യു.കെയുടെ ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേല്‍ നിര്‍ദേശം നല്‍കിയതായി ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാത്രമവുമല്ല, ഇംഗ്ലീഷ് ചാനിലൂടെ (ദക്ഷിണ ഇംഗ്ലണ്ടിനെ വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് വേര്‍തിരിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗം) എത്തുന്ന കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് വഴിതിരിച്ചുവിടാന്‍ അതിര്‍ത്തി സേനക്ക് ടേണ്‍-റൗണ്ട് പരിശീലനവും യു.കെ നല്‍കുന്നുണ്ട്.

എന്നാല്‍, ഇംഗ്ലീഷ് ചാനിലൂടെ വരുന്ന കുടിയേറ്റക്കാരെ സ്വീകരിക്കണമെന്നും അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഫ്രഞ്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് യു.കെ ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് പ്രീതി പട്ടേലിന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ കത്ത് അയച്ചിരുന്നു. കുയേറ്റക്കാരെ തടയുകയും തിരിച്ചയക്കുകയും ചെയ്യാന്‍ അതിര്‍ത്തി സേനയ്ക്ക് നല്‍കിയ ടേണ്‍-റൗണ്ട് പരിശീലന തന്ത്രത്തെ അദ്ദേഹം കത്തിലൂടെ അപലപിച്ചു. ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇതിന് പിന്നാലെ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യു.കെ ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേലും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനാല്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രീതി ഫഞ്ച് ആഭ്യന്തര മന്ത്രിയെ അറിയിക്കുകയായിരുന്നു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here