Home Uncategorized സിസ്റ്റർ ദിവ്യക്കെതിരെ നടന്ന വ്യാപകമായ ദുഷ്പ്രചാരണം, പിന്നിൽ വർഗീയ ലക്ഷ്യങ്ങൾ….സൈബർ ആക്രമണത്തിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ എന്താണ്?

സിസ്റ്റർ ദിവ്യക്കെതിരെ നടന്ന വ്യാപകമായ ദുഷ്പ്രചാരണം, പിന്നിൽ വർഗീയ ലക്ഷ്യങ്ങൾ….
സൈബർ ആക്രമണത്തിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ എന്താണ്?

2018ലെ പ്രളയകാലത്ത് അനേകരെ സഹായിക്കുകയും തളർവാതരോഗിയെ കരുണയോടെ ശുശ്രൂഷിക്കുകയും ചെയ്തതുവഴി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്ന സിസ്റ്റർ ദിവ്യ ഇന്ന് സമൂഹമാധ്യമങ്ങളിൽ തേജോവധം ചെയ്യപ്പെടുകയാണ്. ആരാണ് ഈ സന്യാസിനി? നെടുങ്കുന്നം സെൻറ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ സമർത്ഥയായ പ്രധാനാധ്യാപിക. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൾ. ഒരു ക്രൈസ്‌തവ സന്യാസിക്കെതിരെ നടന്ന വ്യാപകമായ ദുഷ്പ്രചാരണം, ഇതിന് പിന്നിൽ വർഗീയ ലക്ഷ്യങ്ങളുണ്ടായിരുന്നോ? കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ക്രൈസ്തവ സന്യാസിയെ ക്കുറിച്ചുള്ള ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു കൊണ്ട് സഭ്യമല്ലാത്ത കമൻറുകൾ ഫേസ്ബുക്കിൽ എഴുതി നിറച്ചവരുടെ ആക്രമണത്തിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ എന്താണ്?
സിസ്റ്റർ ദിവ്യ തൻ്റെ സ്കൂളിലെ കുട്ടികൾക്കാണ് പ്രധാന അധ്യാപിക എന്ന നിലയിൽ ഓണത്തിൻറെ ആശംസകൾ നേർന്നുകൊണ്ട് വീഡിയോ സന്ദേശം അയച്ചത്.

ആ വീഡിയോയിൽ അടങ്ങിയ സന്ദേശത്തെകുറിച്ച് ജാതിമതഭേദമന്യേ പലരും വളരെ നല്ല അഭിപ്രായമാണ് സിസ്റ്ററിനോട് പങ്കുവെച്ചതും. ഫേസ്ബുക്ക് ഉപയോഗിക്കാത്തതിനാൽ നടന്ന വിവാദങ്ങൾ ആദ്യഘട്ടത്തിൽ സിസ്റ്റർ അറിഞ്ഞിരുന്നില്ല. എന്നാൽ പിന്നീടാണ് വീഡിയോയിലെ ചില പരാമർശങ്ങളെ ചൊല്ലി ചിലർ വലിയ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന് സിസ്റ്റർ അറിയാനിടയായത്. തുടർന്ന് കൂടുതൽ മോശം ആകാതിരിക്കാൻ ആയി മേൽ അധികാരികളുമായി കൂടിയാലോചിച്ച് മാപ്പ് ചോദിച്ചു കൊണ്ട് ഒരു വീഡിയോ സിസ്റ്റർ സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് പോസ്റ്റ് ചെയ്യുകയുണ്ടായി. ഓണസന്ദേശമായി ഞാൻ വീഡിയോയിൽ പറഞ്ഞ വാക്കുകൾ ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ അങ്ങേയറ്റം ഖേദിക്കുന്നു മാപ്പപേക്ഷിക്കുന്നു ഇതായിരുന്നു ആ സന്ദേശത്തിന് ഉള്ളടക്കം. തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന് സ്വയം പരിചയപ്പെടുത്തി യൂണിഫോമിൽ അല്ലാത്ത ഒരാൾ എത്തുകയും കറുകച്ചാൽ പോലീസ് സ്റ്റേഷൻ വരെ വരണമെന്ന് സിസ്റ്ററിനെ അറിയിക്കുകയും ചെയ്തു. ഓണത്തിന് നിങ്ങൾ യേശുവിനെ സുവിശേഷമാണോ കുട്ടികളോട് ആശംസിക്കുന്നത് എന്നും ആ പോലീസുകാരൻ സിസ്റ്റർ ദിവ്യയോട് ചോദിച്ചു. ഞാൻ എപ്പോഴും കുട്ടികൾക്ക് കൊടുക്കുന്ന സന്ദേശങ്ങളിൽ യേശുവിനെ പറ്റിയുള്ള ഒരു കാര്യമെങ്കിലും പറയാറുണ്ട് അതുകൊണ്ട് എനിക്ക് അതിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല എന്നായിരുന്നു സിസ്റ്റർ ദിവ്യയുടെ മറുപടി. അപ്പോൾ തന്നെ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ നിന്ന് എസ്ഐ വിളിച്ച് എത്രയും വേഗം സ്റ്റേഷനിലേക്ക് വരാൻ സിസ്റ്റർ ദിവ്യയോട് ആവശ്യപ്പെട്ടു. സ്റ്റുഡൻറ് പോലീസ് കേഡറ്റ്
സംബന്ധമായ പരിപാടികൾക്ക് മറ്റും കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടർച്ചയായി സിസ്റ്ററുടെ സ്കൂളിൽ എത്തിച്ചേരുന്ന പതിവ് ഉണ്ടായിരുന്നതിനാൽ സിഐ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ പോലീസ് ഉദ്യോഗസ്ഥരും സിസ്റ്റർ ദിവ്യക്കു പരിചിതരായിരുന്നു. അധികാരികളുടെ അനുവാദത്തോടെയും
താൻ ഒരുതരത്തിലും തെറ്റ് ചെയ്തിട്ടില്ല എന്ന ഉറച്ച ബോധ്യത്തോടെ സിസ്റ്റർ ദിവ്യ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. വളരെ പരിചയമുള്ള ആ സ്റ്റേഷനിൽ ചെന്നപ്പോൾ സൗഹാർദ പൂർവ്വമായ ഒരന്തരീക്ഷത്തിൽ അല്ല അവർ സിസ്റ്ററിനെ അപ്പോൾ സ്വീകരിച്ചത്. പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥർ പോലും ഒരു കുറ്റവാളിയോട് എന്നതുപോലെയാണ് പെരുമാറിയത്. ഒരു സ്ത്രീയെ ചോദ്യം ചെയ്യാനായി നിർബന്ധിതമായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താൻ പാടില്ല എന്ന നിയമം ഉണ്ടായിരിക്കുമ്പോൾ തന്നെ അത് പാലിക്കാതിരിക്കുക മാത്രമല്ല ഒരു വനിതാ പൊലീസിന്റെ സാന്നിധ്യം പോലും അപ്പോൾ അവിടെ ഇല്ലായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ അതിൻറെ നിഴൽ പോലും കണ്ണുകളിൽ പ്രതിഫലിപ്പിക്കാത്ത വളരെ ശാന്തമായി സിസ്റ്റർ ചോദ്യങ്ങൾക്ക് മറുപടി നൽകിയത് അവിടെയുള്ളവരെ അതിശയിപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം. സിസ്റ്ററിനു പരാതിയുടെ പകർപ്പ് നൽകുകയോ പരാതി വാസ്തവത്തിൽ എന്താണെന്ന് പറയുക പോലും ചെയ്യാതെ ആയിരുന്നു സിസ്റ്ററിനെ അവർ ചോദ്യം ചെയ്തത് . സുവിശേഷം പ്രസംഗിക്കുകയാണോ സ്കൂളിൽ എന്ന മുനവെച്ചുള്ള ചോദ്യത്തിന് ചങ്കുറപ്പോടെ തന്നെ സിസ്റ്റർ ദിവ്യ ഇങ്ങനെ പറഞ്ഞു. ജീവൻ കൊടുക്കേണ്ടി വന്നാൽ പോലും എവിടെവേണമെങ്കിലും സുവിശേഷം പ്രസംഗിക്കാൻ എനിക്കു മടിയില്ല. അടിസ്ഥാനരഹിതമായ മറ്റ് രണ്ട് ആരോപണങ്ങൾ കൂടി അവർ ഉയർത്തിയിരുന്നു വാസ്തവവിരുദ്ധമാണെന്ന് സിസ്റ്റർ ദിവ്യ തന്നെ തെളിവ് സഹിതം വ്യക്തമാക്കി.

എങ്കിലും ആരുടേയോ നിർബന്ധത്തിന് വഴങ്ങി പ്രവർത്തിക്കുന്ന വിധമാണ് പോലീസ് ഉദ്യോഗസ്ഥർ സിസ്റ്ററോട് പെരുമാറിയത്. സിസ്റ്റർ ദിവ്യ വാമനനെ നിന്ദിച്ചു എന്ന് ആരോപണമുന്നയിച്ചവരോട് തന്റെ ഭാഗം വിശദീകരിച്ച സിസ്റ്റർ ഞാൻ ഇറക്കിയ വീഡിയോ മൂലം നിങ്ങൾക്ക് വേദനിച്ചെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്ന് പറയുവാനുള്ള എളിമയും കാണിച്ചു എന്നതാണ് സത്യം. എന്നിട്ടും തൃപ്തരാകാതെ അവർ ഒരു പേപ്പറിൽ മാപ്പ് എഴുതിത്തരണം എന്ന ആവശ്യമുയർത്തി സിസ്റ്ററിനെതിരെ പ്രതിഷേധിച്ചു. സിസ്റ്റർ ദിവ്യ സ്കൂളിലെ കുട്ടികൾക്ക് വേണ്ടി മാപ്പ് പറയുന്ന വീഡിയോയിൽ മുഖം വ്യക്തമല്ല എന്നതായിരുന്നു വീണ്ടും മാപ്പ് എഴുതി കൊടുക്കണമെന്ന് നിർബന്ധിച്ചതിന് അവർ പറഞ്ഞ ന്യായീകരണം. പരാതിക്കാരും പ്രശ്നം പരിഹരിക്കാമെന്ന് വിളിപ്പിച്ച പോലീസുകാരും ഒറ്റക്കെട്ടാണെന്നും മനസ്സിലാക്കിയ സിസ്റ്റർ ദിവ്യ അവരുടെ ആ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. അതുമാത്രമായിരുന്നു മുൻപിലുള്ള ഏക വഴി.

തുടർന്ന് പരാതിക്കാരുടെ നിർബന്ധത്തിനു വഴങ്ങി സിസ്റ്റർ ദിവ്യ ഇങ്ങനെ കുറിച്ചു. ഞാൻ ഓണാഘോഷത്തിന് ഭാഗമായി എൻറെ സ്റ്റുഡൻസിനു സെൻറ് ചെയ്ത് വീഡിയോയിൽ വാമനമൂർത്തിയ സംബന്ധിച്ച് പരാമർശിച്ചത് എൻറെ അറിവില്ലായ്മ കൊണ്ട് മാത്രമാണ് എന്ന് ഞാൻ സമ്മതിക്കുന്നു. ഇതിൻറെ ഫലമായി ഹിന്ദുസമൂഹത്തിൽ ഉണ്ടായ മനോവേദന ഞാൻ മനസ്സിലാക്കി കൊണ്ട് എല്ലാവരോടും മാപ്പ് ചോദിക്കുന്നു. മാപ്പ് എഴുതികൊടുത്ത കഴിഞ്ഞപ്പോൾ പരാതിക്കാരുടെ അടുത്ത ആവശ്യം അതൊരു വീഡിയോ ആക്കണം എന്നതായിരുന്നു കന്യാസ്ത്രീമാർ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആഘോഷിക്കാൻ എന്നതായിരുന്നു അവരുടെ തീരുമാനം എന്ന് പിന്നീടാണ് മനസ്സിലായത്. പോലീസ് ഉദ്യോഗസ്ഥരും പരാതിക്കൊപ്പം നിലകൊണ്ടു. അതിനാൽ അവരുടെ ആവശ്യവും സിസ്റ്റർ ദിവ്യ അംഗീകരിക്കേണ്ടിവന്നു. പോലീസ് സ്റ്റേഷനുമുന്നിൽ മറ്റെല്ലാവരുടെയും സാന്നിധ്യത്തിൽ മാപ്പുപറയണം എന്നതായിരുന്നു അവരുടെ അടുത്ത ആവശ്യമെങ്കിലും അത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് എസ്ഐയുടെ മുറിയിൽവച്ച് പരാതിക്കാരുടെയുടെയും പോലീസുകാരുടെയും സാന്നിധ്യത്തിലാണ് മാപ്പ് പറയുന്ന വീഡിയോ തയ്യാറാക്കിയത്. വീഡിയോ റെക്കോർഡ് ചെയ്യാനായി പോലീസുകാരുടെയോ പരാതിക്കാരുടെ ഫോൺ ഉപയോഗിക്കാൻ അവർ മടിച്ചതിനാൽ അതിനു സിസ്റ്റർ ദിവ്യയുടെ ഫോൺ തന്നെ ഉപയോഗിക്കേണ്ടി വന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സിസ്റ്റർ ദിവ്യക്കുണ്ടായ അനുഭവങ്ങളുടെ ചെറു രൂപമാണ് ഇവിടെ പങ്കുവെച്ചത്. താൻ പറഞ്ഞതിലോ ചെയ്തതിലോ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകൾ ഉണ്ടെന്ന് സിസ്റ്റർ കരുതുന്നി ല്ലെങ്കിലും ആർക്കെങ്കിലും തന്റെ വാക്കുകൾ വേദനയുളവാക്കിണ്ടെങ്കിൽ നിരുപാധികം മാപ്പ് അപേക്ഷിക്കുകയായിരുന്നു സിസ്റ്റർ ദിവ്യ മാപ്പ് പറയുന്ന വീഡിയോയിലൂടെ. താൻ മൂലം സമൂഹത്തിനോ സ്കൂളിനോ യാതൊരുവിധ അസ്വസ്ഥതകളും ഉണ്ടാകരുതെന്ന് ആ സിസ്റ്ററിനു നിർബന്ധമുണ്ടായിരുന്നു. എന്നാൽ ആ നന്മ തിരിച്ചറിയാൻ പോലീസ് ഉദ്യോഗസ്ഥർക്കോ പരാതികാർക്കോ പൊതുസമൂഹത്തിലെ ഒരു വിഭാഗത്തിനോ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് ഏറെ വേദനാജനകം. പോലീസ് ഉദ്യോഗസ്‌റ്ററുടെയും മറ്റും ഉത്തരവാദപ്പെട്ടവരുടെയും ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഉണ്ടായ വീഴ്ചയിലും പ്രത്യേകിച്ച് സ്ത്രീ എന്ന പരിഗണന പോലും നൽകാതിരുന്നതും പൊതുസമൂഹത്തിലും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിനും കടുത്ത പ്രതിഷേധം ശക്തമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments