എന്തെന്നാല്‍ നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. എന്നാണ് വിശുദ്ധ പൗലോസ് എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത്.
കത്തോലിക്കാസഭയുടെ വിശ്വാസം സാത്താനും അവന്റെ ദൂതഗണങ്ങളും യാഥാര്‍ത്ഥ്യമാണ് എന്ന് തന്നെയാണ്. അവയുമായി നാം നിരന്തരം പേരാടേണ്ടിയിരിക്കുന്നുവെന്നും സഭ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയും സാത്താന്റെ അസ്തിത്വത്തെ സമ്മതിക്കുന്നുണ്ട്.
എന്നാല്‍ നാം സാത്താനെ ഒരിക്കലും ഭയപ്പെടരുതെന്നും ദൈവത്തിന്റ ശക്തി നമ്മിലുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിക്കുന്നു. നിരവധി പ്രാര്‍ത്ഥനകള്‍ സാത്താനെതിരെയുള്ള പോരാട്ടങ്ങളില്‍ നമ്മെ രക്ഷിക്കുന്നതിനായി രചിക്കപ്പെട്ടിട്ടുമുണ്ട്. അതിലൊന്നാണ് സാത്താന്റെ കുടിലതന്ത്രങ്ങളെ തോല്പിക്കാനുള്ള പ്രാര്‍ത്ഥന
ഓ നിത്യനായ പിതാവേ അങ്ങേ തിരുസുതന്രെയും പരിശുദ്ധാത്മാവിന്റെയും മാതാവിന്റെ അമലോത്ഭവത്വത്തിന്റെയും ഐക്യത്താല്‍ വലിയ ശത്രുവായ സാത്താനെ തോല്പിക്കാനായി ഞാന്അങ്ങയോട് യാചിക്കുന്നു എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയാണിത്. ദൈവത്തോടുള്ള നിത്യമായ സ്നേഹത്താല്‍ ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലേണ്ടതും ഓരോ ശ്വാസത്തിലും നമ്മില്‍ നിന്നുയരേണ്ടതുമാണ്.
Kingdom Fighter
Catholic Church News Portal