ഓൺലൈനിലൂടെ വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത

0
267

ഓൺലൈനിലൂടെ ഇടവകകളുടെയും കുടുംബങ്ങളുടെയും നവീകരണത്തിനായി വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത. നവംബർ 25 മുതൽ 28 വരെ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത ധ്യാനഗുരുവും ടിവി പ്രഭാഷകനുമായ ഫാ.ബിനോയി കരിമരുതിങ്കൾ നേതൃത്വം നൽകും.

അതിരൂപതയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലായ maac ടിവിയിലൂടെയാണ് നവംബർ 25 മുതൽ 28 വരെ വാർഷിക നടത്തപ്പെടുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇടവക ധ്യാനങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെ വൈകിട്ട് 6 മുതൽ 8 30 വരെ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങൾക്കും വേണ്ടി ധ്യാനം നടത്തുന്നത്. കുടുംബാന്ഗങ്ങളെല്ലാവരും ഒരുക്കത്തോടെയും പ്രാർത്ഥനയോടുകൂടി വീട്ടിൽ സ്വസ്ഥമായി ഒരുമിച്ചിരുന്ന് ധ്യാന സമയങ്ങളിൽ ഉത്സാഹത്തോടും ഏകാഗ്രതയോടെ കൂടി പങ്കെടുക്കണമെന്നും അങ്ങനെ ഓരോരുത്തരും ഓരോ കുടുംബവും ഓരോ ഇടവകയും അതിരൂപത മുഴുവനും ആത്മീയമായി ഉണർന്ന് ദൈവീക ചൈതന്യത്തിൽ ശക്തിപ്രാപിക്കണമെന്നും അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

നവംബർ 29 ഞായറാഴ്ച വൈകുന്നേരം 7 മുതൽ 8 വരെ അതിരൂപത എല്ലാ ഇടവകകളിലും പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേകമായ ഒരു വചന തിരുമണിക്കൂർ ആചരണം നടത്തണമെന്ന് സർക്കുലറിൽ പറയുന്നു. അതിരൂപത കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആണ് വചന തിരുമണിക്കൂർ സംഘടിപ്പിക്കുന്നത്. ഓരോ കുടുംബവും സ്വന്തം കുടുംബത്തിലും ഇടവകയ്ക്ക് അതിരൂപതയ്ക്ക് സഭ മുഴുവനും വേണ്ടി തീക്ഷ്ണതയോടെ പ്രാർത്തിക്കണമെന്നും മാർ ജോസഫ് പെരുന്തോട്ടം സർക്കുലറിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here