- Advertisement -spot_img
HomeIndiaമതം മാറ്റപ്പെടുകയും നാടുകടത്തപെടുകയും കൊല്ലപ്പെടുകയും ചെയ്‌യാൻ വിധിക്കപെട്ടവരോ ക്രിസ്ത്യാനികൾ?

മതം മാറ്റപ്പെടുകയും നാടുകടത്തപെടുകയും കൊല്ലപ്പെടുകയും ചെയ്‌യാൻ വിധിക്കപെട്ടവരോ ക്രിസ്ത്യാനികൾ?

- Advertisement -spot_img

ഏതൊരു സമൂഹത്തിന്റെയും കരുത്താണ് വളർന്നു വരുന്ന യുവതീ-യുവാക്കന്മാർ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ പ്രതീക്ഷകളും അവരിലാണ്. യുവത്വത്തിന്റെ പ്രസരിപ്പും, ഊർജ്ജസ്വലതയുമാണ് യുവതി-യുവാക്കന്മാരുടെ കൈമുതൽ. ഒരോ സമൂഹത്തിന്റെയും സംസ്കാരങ്ങളും വിശ്വാസങ്ങളും മുൻതലമുറയിൽ നിന്നും ഏറ്റുവാങ്ങി വളർത്തേണ്ടതും പരിപോഷിപ്പിക്കേണ്ടതും യുവതലമുറയുടെ കടമയാണ്. ഇങ്ങനെയൊക്കെ ആയിരിക്കെ കേരളത്തിലെ ക്രൈസ്തവ യുവതീ-യുവാക്കന്മാരുടെയിടയിൽ ഇക്കാലയളവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ പ്രത്യേകം നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ സമൂഹത്തിന്റെ ഉന്നമനത്തിനായി ധാരാളം സംഭാവനകൾ നൽകിയിട്ടുള്ളവരാണ് ക്രൈസ്തവർ. പക്ഷെ ഈ ക്രൈസ്തവ സമൂഹത്തിലെ യുവാക്കൾ അടുത്ത കാലത്തായി ചില സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു അല്ലങ്കിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരകളാകുന്നു എന്നത് പച്ചയായ യാഥാർഥ്യമാണ്. ഉദാഹരണമായി തീവ്രവാദത്തിലേയ്ക്കും മറ്റും അകൃഷ്ടരായി പോയ ചിലരുടെ കാര്യങ്ങൾ അതിൽ നമുക്ക് എടുത്തു പറയാവുന്നതാണ്.

ലോകമെങ്ങും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി മധ്യപൂർവേഷ്യയിലെങ്ങും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും, ലോകമെമ്പാടും പേടി സ്വപ്നമായി മാറുകയും ചെയ്ത ‘ഐ.എസ്.’ ലേയ്ക്ക് കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട സംഘത്തിൽ ക്രൈസ്തവ കുടുംബങ്ങളിൽ നിന്ന് നാല് പേർ ഉണ്ടായിരുന്നു എന്നത് ആരെയും അമ്പരപ്പിക്കുന്ന സത്യമാണ്. മെറിൻ ജേക്കബ്, സോണിയാ സെബാസ്റ്റ്യൻ, ബെക്സൻ വിൻസെന്റ്, ബെസ്റ്റിൻ വിൻസെന്റ് തുടങ്ങിയ നാലു പേരിൽ ഇന്ന് രണ്ട് യുവതികൾ മാത്രമാണ് ജീവനോടെയുള്ളത്; അതും അഫ്ഗാനിസ്ഥാനിലെ ജയിലിൽ! ഇവരെല്ലാം ഇസ്ലാം മതം സ്വീകരിക്കുകയും ഖിലാഫത്തിനായി പോരാടാൻ പോവുകയുമാണുണ്ടായത്. പ്രണയമാണ് മെറിനേയും, സോണിയയേയും മതം മാറാൻ പ്രേരിപ്പിച്ചതെങ്കിൽ തീവ്രമായ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെയാണ് ബെക്സനും ബെസ്റ്റിനും കടന്നു പോയത്. തീർത്തും സാധാരണമായ ജീവിതം നയിച്ച ഇവർ എങ്ങനെ ഇത്രയും തീവ്രമായി മനുഷ്യത്വരഹിതവും മ്ലേച്ഛവുമായ ഇത്തരം പ്രത്യേയശാസ്ത്രത്തിന് അടിമകളായി? ജീവിതത്തിന്റെ സുപ്രധാനമായ ഒരു കാലം വരെ അവർ മുറുകെ പിടിച്ച കുടുംബത്തെയും, വിശ്വാസ്ങ്ങളെയും, ജീവിത സാഹചര്യങ്ങളെയും മറ്റൊരു വിശ്വാസത്തിന് വേണ്ടി ബലി കഴിക്കാൻ എന്താണ് ഇവരെ പ്രേരിപ്പിച്ചത്?

ഈ കാലഘട്ടത്തിലെ തന്നെ മറ്റൊരു സവിശേഷമായ പ്രതിഭാസമെന്നത് കേരളത്തിലെ ക്രൈസ്തവ യുവതികളുടെ തിരോധാനവും, കൊലപാതകങ്ങളുമാണ്! മിഷേൽ ഷാജി, ഈവാ ആന്റണി, ജെസ്ന മരിയ തുടങ്ങിയവർ മുതൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട നിവേദിത വരെ ഈ കൂട്ടത്തിലുണ്ട്. ഇതിൽ ജെസ്ന ജീവനോടെയുണ്ട് എന്നാണ് കരുതപ്പെടുന്നത്! പക്ഷെ അവൾ എവിടെയാണ്? എന്താണ് അവൾക്ക് സംഭവിച്ചത്? എന്നതൊക്കെ ഇപ്പോഴും ദുരൂഹതയായി അവശേഷിക്കുന്നു. മിഷേലിന്റെ കേസും ദുരൂഹമായി തുടരുകയാണ്. ആ കുട്ടിയെ കാണാതായതിന്റെ അടുത്ത ദിവസം മൃതദേഹം കൊച്ചി കായലിൽ നിന്നും കണ്ടെടുക്കുകയാണുണ്ടായത്. അന്വേഷണം ഇപ്പോഴും നടക്കുന്നുവരുന്നു. പക്ഷേ ഇനി അന്വേഷണം നടന്നാലും കേസിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്താലും അതൊക്കെ എത്രത്തോളമാകുമെന്ന് ഈവാ ആന്റണിയുടെ കേസിൽ കണ്ടതാണ്. ഉത്തരവാദിത്ത്വപ്പെട്ടവരുടെ അനാസ്ഥയും, പ്രേസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഒത്തുകളിയും ഈവാ ആന്റണി വധക്കേസ് പ്രതിക്ക് ജാമ്യം നൽകുന്നതിൽ വരെ കൊണ്ടെത്തിച്ചു. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഒരു പെൺകുട്ടിയോടും അവളുടെ കുടുംബത്തോടുമുള്ള നീതി നിഷേധം! ഇരകൾ ക്രൈസ്തവരുടെ സ്ഥാനത്ത് മറ്റേതെങ്കിലും സമുദായത്തിൽപ്പെട്ട ആളായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇത്തരത്തിലൊന്നും സംഭവിക്കില്ലായിരുന്നു.

പ്രണയക്കെണികളും, ‘ലൗ ജിഹാദും’മൂലം മതം മാറ്റപ്പെടാനും സ്വന്തം കുടുംബങ്ങളിൽ നിന്നകന്ന് കഴിയാനും, സ്വന്തം അസ്ഥിത്വം പോലും മറന്ന് ജീവിക്കാനും വിധിക്കപ്പെട്ടവരായ അനേകം ക്രൈസ്തവ യുവതികൾ കേരളത്തിലുണ്ട് എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കേണ്ട കാര്യമാണ്. ഒരു സമൂഹം എന്ന നിലയിൽ ക്രൈസ്തവരായ നാം കടന്നു പോകുന്നത് മുൻപൊരിക്കിലും അഭിമുഖീകരിച്ചിട്ടില്ലാത്ത, തികച്ചും വ്യത്യസ്തമായ കാലഘട്ടത്തിലൂടെയാണ്. ഒരു വശത്ത് സാമൂഹികമായും രാഷ്ട്രീയമായും നാം അവഗണിക്കപ്പെടുമ്പോൾ മറുവശത്ത് നമ്മുടെ ഭാവിതലമുറ ഉന്മൂലനം ചെയ്യപ്പെടുകയാണ്! നാം ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിലും, അതിന് പരിഹാരം കാണുന്നതിലും എവിടെയൊക്കെയോ നാം പരാജയപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. ദൈവത്തെകാളും സത്യവിശ്വാസത്തെക്കാളും വലുതായി നമുക്ക് മതേതരത്വം മാറിയിരിക്കുന്നു. മതത്തെ സ്നേഹിക്കാനല്ല മനുഷ്യനെ സ്നേഹിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത് എന്ന സത്യം നാം മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്നു. ക്രൈസ്തവർ ഇന്ന് നേരിടുന്ന പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം ദൈവപ്രമാണ ലംഘനങ്ങളും, വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള വെള്ളം ചേർക്കലുമാണ്. വിശ്വാസി സമൂഹത്തിന് തെറ്റ് പറ്റുമ്പോൾ അതു തിരുത്താനോ അവകർക്ക് നേർവഴി കാണിക്കാനോ ചിലപ്പോഴെങ്കിലും നമ്മുടെ നേതൃത്വത്തിന് സാധിക്കാതെവരുന്നു. പൗരോഹിത്യ സമർപ്പിത ജീവിതാന്തസിലുള്ള ഏതാനും പേരെങ്കിലും ആ ജീവിതാന്തസിന് ചേരാത്ത രീതിയിലാണ് ജീവിക്കുന്നത്. പലപ്പോഴും നമ്മുടെ ശ്രദ്ധ സഭയുടെ സ്വത്തുവകകൾ നോക്കി നടത്തുന്നതിൽ മാത്രം ഒതുങ്ങിയിരിക്കുന്നു എന്നത് ഒരു സത്യമാണ്. എല്ലാവർക്കും വലുത് സഭക്ക് ലഭിക്കുന്ന ലോകത്തിന്റെ മതേതര സർട്ടിഫിക്കറ്റാണ്. ഒരു ആത്മീയ സമൂഹമെന്ന നിലയിൽ ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ ‘ലൗ ജിഹാദി’നെ പറ്റി ക്രിസ്തീയ സഭാ വിഭാഗങ്ങളെന്ന വ്യത്യാസമില്ലാതെ നമ്മുടെ ഒരു കൂട്ടായ പ്രതികരിണം ഇല്ലാതെ പോയത് അതിന്റെ തെളിവാണ്.

സ്വന്തം വിശ്വാസങ്ങളേക്കാൾ വലുതായി മതേതരത്വത്തെ കാണുന്ന സമൂഹത്തിന് ഭാവിയുണ്ടാകുമോ? സിറോ മലബാർ സഭാ ‘ലൗ ജിഹാദി’നെ പറ്റി ഔദ്യോഗികമായി പ്രതികരിച്ചു എന്നത് ശരിയാണ്. എന്നാൽ അതിനുശേഷം എത്രയോ പെൺകുട്ടികൾ പ്രണയക്കെണികളിൽ വീണ്ടും വീണു പോയി. സർക്കുലർ ഇറക്കിയതല്ലാതെ സഭയുടെ ഭാഗത്ത് നിന്നും കാര്യമായ എന്തു നടപടിയാണ് ഉണ്ടായത്? ഇത്രയുമൊക്കെയായിട്ടും മറ്റ് ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് നാം പ്രതീക്ഷിക്കണമോ?
ഒരു വിശ്വസിസമൂഹമെന്ന നിലയിൽ കേരളത്തിലെ ക്രൈസ്തവർ പരാജയപ്പെടുകയാണോ? സാമൂഹികമായും, സാമ്പത്തികമായും, രാഷ്ട്രീയമായും കേരളത്തിൽ നമ്മൾ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്! സർക്കാർ ആനുകൂല്യങ്ങൾ നമുക്ക് നിഷേധിക്കപ്പെടുന്നു! പ്രണയ കെണികളിൽ വീഴുന്ന നമ്മുടെ പെൺമക്കൾ കുടുംബങ്ങളിൽ നിന്നും, വിശ്വാസത്തിൽ നിന്നും അടർത്തിമാറ്റപ്പെടുന്നു!

നമ്മുടെ യുവക്കന്മാരിൽ ഒരു വലിയവിഭാഗം നല്ലൊരു വിവാഹബന്ധം പോലും കിട്ടാതെ നിരാശയുടെ പടുകുഴിയിൽ അലസമായി കഴിയുന്നു!ഒരു കാലത്ത് ഈ സമൂഹത്തിന്റെ നട്ടെല്ലായിരുന്ന പുരോഹിതരിൽ കുറേപ്പേരെങ്കിലും എല്ലാ വിധത്തിലും നിഷ്ക്രിയ മനോഭാവം പുലർത്തുന്നു! എവിടെയൊക്കെയോ ആരൊക്കെയോ ചെയ്ത തെറ്റിന്റെ പേരിൽ പൗരോഹിത്യ സമർപ്പിത സമൂഹം മുഴുവൻ ഇന്ന് പരിഹസിക്കപ്പെടുകയും സമൂഹത്തിന്റെ മുമ്പിൽ പരസ്യ മാധ്യമവിചാരണ നേരിടുകയും ചെയ്യുന്നു!ക്രിസ്തീയ വിശുദ്ധ സമൂഹത്തിന്റെ നട്ടെല്ലുകളും നെടുംതൂണുകളുമായ അപ്പസ്തോലന്മാരുടെ ഇന്നത്തെ പ്രതിനിധികളായ അഭിവന്ദ്യ മെത്രാന്മാരെയും ബഹുമാനപ്പട്ട പുരോഹിതരെയും സമർപ്പിതരെയും ക്രിസ്തീയ സമൂഹത്തിന്റെ ഹൃദയത്തിൽ നിന്ന് തന്നെ പറിച്ചു മാറ്റാൻ സഭയുടെ ശത്രുക്കളായ ചിലർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു! നമ്മുടെ പൂർവ്വ പിതാമഹൻമാർ ചോര വാർത്ത് സത്യവിശ്വാസത്തിൻമേൽ പണിതുയർത്തതാണ് ഈ വിശുദ്ധ സമൂഹം. ഇന്നത് ഛിന്നഭിന്നമാക്കാൻ തിന്മ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സമസ്ത മേഖലകളിലുംനിന്ന് ഇതിന് ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു.
പ്രിയ ക്രിസ്ത്യാനികളെ, നിസ്സംഗത വെടിഞ്ഞ് നമ്മൾ സംഘടിക്കണം!

നമ്മുടെ ഈ വിശുദ്ധ സമൂഹത്തെ തകർക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമത്തിനെതിരെ… നമ്മുടെ സഭാപിതാക്കന്മാരിൽ നിന്നും ക്രിസ്തുവിനും സമൂഹത്തിനു വേണ്ടി എല്ലാം ത്യജിച് ഇറങ്ങിത്തിരിച്ച വൈദികരിൽ നിന്നും സമർപ്പിതരിൽ നിന്നും നമ്മെ അകറ്റാനുള്ള എല്ലാതരത്തിലുള്ള ശ്രമങ്ങൾക്കുമെതിരെ… നമ്മുടെ കുടുംബ ബന്ധങ്ങളെ തകർത്ത്, യുവതി-യുവാക്കളെ വഴിതെറ്റിച്ച്, നമ്മുടെ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ ഗൂഢാലോചനകൾക്കെതിരെ… നമ്മുടെ പൂർവ്വ പിതാമഹന്മാർ നമുക്ക് പകർന്നു തന്ന സത്യവിശ്വാസത്തെ സംരക്ഷിക്കാൻ… ഉണരുക! നമുക്ക് അണിനിരക്കാം ക്രിസ്തുവിനോടൊപ്പം! പോരാടാം സഭയ്ക്കുവേണ്ടി! രക്തരൂഷിതമല്ല നമ്മുടെ യുദ്ധം! അക്രമവും കൊലപാതകവും നമ്മുടെ മാർഗമല്ല! ലക്ഷ്യം നമുക്ക് പ്രധാനപ്പെട്ടതാണ് അതുപോലെതന്നെ മാർഗ്ഗവും! ക്രിസ്തു പഠിപ്പിച്ച മാർഗ്ഗത്തിലൂടെ ലക്ഷ്യത്തിനായി നമുക്ക് പോരാടാം!

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here