Home പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ് ചെയ്‌തു ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സമുദായ ബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയത പ്രോത്സാഹിപ്പിക്കുകയോ എന്നത് സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണെന്ന ആമുഖത്തോടെ ആരംഭിക്കുന്ന കുറിപ്പ് ഇന്നു ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ 01 ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ഷെക്കെയ്ന ചാനലിലൂടെ വർദ്ധിച്ചുവരുന്ന മുസ്ലിം തീവ്രവാദത്തെ കുറിച്ച് പറഞ്ഞതിനെ വർഗീയമാക്കി ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുകയുണ്ടായി. അച്ചന്റെ നിലപാടുകൾക്ക് ശക്തി പകരുന്നതാണ് ഇപ്പോൾ തറയിൽ പിതാവിന്റെ ഫേസ്ബുക്കിലൂടെയുള്ള ഈ പോസ്റ്റ്.

സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണിത്. സമുദായബോധവും വർഗീയതയും വളരെ വ്യത്യസ്തങ്ങളാണ്. ഞാൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമുദായബോധം. അതാരോഗ്യകരമാണെന്നു മാത്രമല്ല, നമ്മിലേക്കുമാത്രം ഒതുങ്ങുന്നതുമല്ല. ഈ അഭിമാനബോധം ഇല്ലെങ്കിൽ അത് നമ്മുടെ ആത്മാഭിമാനത്തെയും തകർക്കും. ക്രിസ്ത്യാനിക്കു ഇന്നത്തെ കാലത്തു ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണ്. അതില്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നത്. ഒറ്റപ്പെട്ട അപചയങ്ങളുടെ പേരിൽ അതിക്രൂരമായി സഭയെ ആക്രമിക്കുന്നത് ആസ്വദിക്കുന്നത്തിന്റെ കാരണം സഭയുടെ നന്മയുടെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാലത്തെ കുറിച്ചും അഭിമാനമില്ലാത്തതുകൊണ്ടാണ്.

ഈശോ സമുദായബോധത്തെ എതിർത്തോ? സമരിയക്കാരും യഹൂദരും തമ്മിലുള്ള പ്രശ്നം സമുദായത്തിന്റെ ആയിരുന്നോ അതോ വംശീയതയുടേതായിരുന്നോ? വംശീയതയുടെ എന്നാണുത്തരം. വംശശുദ്ധിയെ കുറിച്ചുള്ള അവരുടെ മിഥ്യാധാരണയെ ഈശോ തിരുത്തി. എല്ലാ വംശങ്ങളെയും രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ക്രിസ്തീയതക്ക് എങ്ങനെയാണു വർഗീയതയും വംശീയതയും പറയാനാവുക? നാം പറയുന്നത് വിശ്വാസികളുടെ സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധത്തെകുറിച്ചാണ്. അത് പറഞ്ഞില്ലെങ്കിൽ നാളെ ഈ സമൂഹം തന്നെ ദുർബലമാകും. മറ്റുള്ളവരുടെ ദുഷ്പ്രചാരണങ്ങളുടെ നടുവിൽ എല്ലാവരെയും പ്രീതിപ്പെടുത്തി സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നതാവരുത് സഭ. ലോകത്തെ വിശുദ്ധീകരിക്കുന്ന സഭക്ക് സ്വന്തം ദൗത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അഭിമാനമുണ്ടാകണം.

പ്രതികരിക്കുന്നവർ വർഗീയ വാദികളോ?

വർഗീയത അപകര്ഷതയിൽ നിന്നാണ് വരുന്നത്. സമുദായബോധമാകട്ടെ അഭിമാനബോധത്തിൽനിന്നും. ആരോഗ്യകരമായ സമുദായബോധം ഇല്ലാത്തപ്പോഴാണ് മറ്റുള്ളവർക്ക് വർഗീയമായി മുതലെടുപ്പ് നടത്താൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ സഭാമക്കളിൽ സഭയെക്കുറിച്ചുള്ള അഭിമാനബോധം വർധിപ്പിക്കാൻ സഭാനേതൃത്വം പരിശ്രമിക്കണം.

സമുദായബോധം എന്നാൽ അഭിമാനബോധം എന്ന് മാത്രം

സഭാമക്കൾക്കൊരിക്കലും വർഗീയമാകാൻ സാധിക്കില്ല. കാരണം ജീവിതത്തിൽ മുഴുവൻ സ്നേഹിക്കാനും സഹോദരനുവേണ്ടി കുരിശെടുക്കുവാനുമാണ് അവർ പരിശീലിക്കപ്പെടുന്നത്.

സഭയുടെ നന്മയെ മുതലെടുത്തു സഭാമാക്കളെ ദുര്ബലപ്പെടുത്തുവാൻ സമൂഹത്തിൽ പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെകൂറിച്ചു മുന്നറിയിപ്പ് കൊടുക്കാനും “സർപ്പങ്ങളുടെ വിവേകത്തോടെ” സഭാനേതൃത്വം തയ്യാറാകണം. കാരണം അറിവ് ചൂഷണത്തെ തടയും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ ഭീകരാക്രമണം

ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ക്രിസ്ത്യന്‍ പളളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നീസിലെ നോത്രദാം ബസലിക്കയിലാണ് ഭീകരാക്രമണം ഉണ്ടായത്. കത്തികൊണ്ടുളള ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട മൂന്നുപേരും സ്ത്രീകളാണ്. ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ...

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍...

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഫ്രാൻസിസ് കോ ഡോക്യൂമെന്ററിയിലെ പരാമർശങ്ങൾ പരിഭ്രാന്തിയും തെറ്റിധാരണയും ഉളവാക്കുന്നതാണെന്നു കാർഡിനൽ റെയ്‌മൻഡ് ബൂർക്കെ

വത്തിക്കാൻ: സ്വവർഗവിവാഹവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് കോ ഡോക്യൂമെന്ററിയിൽ വന്ന മാർപാപ്പയുടെതാണെന്ന് പറയുന്ന പരാമർശം വിശ്വാസികളിൽ പരിഭ്രാന്തിയും തെറ്റി ധാരണയും ഉളവാക്കുന്നതാണെന്നു കാർഡിനൽ റെയ്‌മൻഡ് ബൂർക്കെ. ഫ്രാൻസിസ് മാർപാപ്പ നടത്തിയതായി പറയുന്ന വ്യക്തിപരമായ പരാമർശങ്ങൾ...

KCYM താമരശ്ശേരി രൂപതാ സമതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കക്കാടംപൊയ് കുരിശ് മലയിൽ കാവൽ സമരം…

മലപ്പുറം കക്കാടംപൊയിൽ കുരിശുമലയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിനുനേരെ ഒരു സംഘം നടത്തിയ അവഹേളനത്തിൽ വ്യാപകപ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് കക്കാടംപൊയ് കുരിശ് മലയിൽ കാവൽ...

Recent Comments