ജിഹാദി ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ജോസഫ് മാഷിനെ സന്ദർശിച്ചു കാസ പ്രവർത്തകർ

0
720

മുസ്ലിം ജിഹാദി ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ജോസഫ് മാഷിനോട് മാപ്പ് പറഞ്ഞു കാസ പ്രവർത്തകർ. കേരള മതേതര പൊതുസമൂഹത്തിന്റെ കവിളിലേറ്റ അടി മാത്രമായിരുന്നില്ല ജോസഫ് മാഷിന്റെ കൈ വെട്ടു കേസ്. അതിലുപരി കേരളത്തിലെ ഓരോ ക്രിസ്തിയാനികളുടെയും അത്മഭിമാനത്തിനു വിലയിടുകയായിരുന്നു മുസ്ലിം ജിഹാദികൾ ചെയ്തത്.

അന്ന് കൂടെ നിൽക്കാതെ അദ്ദേഹത്തെയും കുടുംബത്തെയും ഒറ്റപെടുത്തി മതേതരത്വം പ്രസ്‌ഗിച്ചവരാണ് ഓരോ ക്രിസ്താനികളും. സ്വന്തം സഹോദരൻ മുറിച്ചു മാറ്റപ്പെട്ട കൈയ്യുമായി രക്തം വാർന്നു നിൽക്കുമ്പോൾ നിസംഗത നടിച്ച ക്രിസ്ത്യാനികൾക്ക് വേണ്ടി , ഇരകൾക്ക് മാത്രം വിധിക്കപെട്ടിട്ടുള്ള മതേതര സംരക്ഷണത്തിനായി മൗനം ഭജിച്ചു അനങ്ങാപ്പാറ നയം സ്വീകരിച്ച ക്രിസ്ത്യൻ സഭയ്ക്കും സംഘടനകൾക്കും വേണ്ടി , ജിഹാദികളുടെ ഭീഷിണിക്കു മുന്നിൽ മുട്ടുമടക്കി രാജാവിനേക്കാൾ രാജഭക്തി കാണിച്ച് മാഷിനെ ദ്രോഹിച്ച കോളേജ് അധികൃതർക്കു വേണ്ടി , മതഭ്രാന്തന്മാരേക്കാൾ ക്രൂരമായി പിന്നെയും ആ പാവത്തിനെ ദ്രോഹിക്കാൻ മത്സരിച്ച ഓരോരുത്തർക്കും വേണ്ടി …… അതിലുപരി അന്ന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു പോയ ക്രിസ്ത്യൻ യുവത്വത്തിനു വേണ്ടി കാസ ജോസഫ് മാഷിനോട് മാപ്പു പറഞ്ഞു.

കാസയുടെ ഫേസ്ബുക് പോസ്റ്റിൽ നിന്നും

ജോസഫ് മാഷ്,
ആ മുഖം ഞങ്ങൾക്കെന്നും ഒരു നീറുന്ന ഓർമ്മയാണ് ……. കാസ എന്ന സംഘsന രൂപീകരിക്കപ്പെടാൻ ഉണ്ടായ പല കാരണങ്ങളിൽ ഒന്ന് ആ മുഖം തന്നെയായിരുന്നു.
കേരള മതേതര പൊതുസമൂഹത്തിന്റെ കവിളിലേറ്റ അടി മാത്രമായിരുന്നില്ല അത് ….. അതിലുപരി കേരള ക്രിസ്തിയാനികളുടെ അത്മഭിമാനത്തിനു ഏറ്റ മുറിവ് കൂടിയായിരുന്നു ആ സംഭവം
ഇന്നലെ കേരളപ്പിറവി ദിനത്തിൽ ആഗോള കത്തോലിക്കാ സഭ സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്ന ആ ദിനത്തിൽ അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിക്കാൻ കാസ തീരുമാനിക്കുമ്പോൾ ഒരു കാര്യം ഞങ്ങൾ മനസിലുറപ്പിച്ചിരുന്നു …… അദ്ദേഹത്തോട് മാപ്പു പറയണം .
സ്വന്തം സഹോദരൻ മുറിച്ചു മാറ്റപ്പെട്ട കൈയ്യുമായി രക്തം വാർന്നു നിൽക്കുമ്പോൾ നിസംഗത നടിച്ച ക്രിസ്ത്യാനികൾക്ക് വേണ്ടി , ഇരകൾക്ക് മാത്രം വിധിക്കപെട്ടിട്ടുള്ള മതേതര സംരക്ഷണത്തിനായി മൗനം ഭജിച്ചു അനങ്ങാപ്പാറ നയം സ്വീകരിച്ച ക്രിസ്ത്യൻ സഭയ്ക്കും സംഘടനകൾക്കും വേണ്ടി , ജിഹാദികളുടെ ഭീഷിണിക്കു മുന്നിൽ മുട്ടുമടക്കി രാജാവിനേക്കാൾ രാജഭക്തി കാണിച്ച് മാഷിനെ ദ്രോഹിച്ച കോളേജ് അധികൃതർക്കു വേണ്ടി , മതഭ്രാന്തന്മാരേക്കാൾ ക്രൂരമായി പിന്നെയും ആ പാവത്തിനെ ദ്രോഹിക്കാൻ മത്സരിച്ച ഓരോരുത്തർക്കും വേണ്ടി …… അതിലുപരി അന്ന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു പോയ ക്രിസ്ത്യൻ യുവത്വത്തിനു വേണ്ടി ഞങ്ങൾ ഓരോരുത്തരും മനസിൽ മാപ്പിരന്നു കൊണ്ടു വേണം മാഷിനെ ആദ്യം കാണുവാൻ ……. അത് ഞങ്ങൾ ചെയ്യുകയും ചെയ്തു.

ജിഹാദി ഭീകരതയുടെ പീഡനങ്ങളെ അതിജീവിച്ചു കൊണ്ട് അദ്ദേഹം മതേതരത്വത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി വിശുദ്ധിയുടെ തലത്തിലേക്കു തല ഉയർത്തിപ്പിടിച്ചു നിന്ന ഈ ദിവസം അദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും , കുറെ സമയങ്ങൾ അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും കാസ സംസ്ഥാന കമ്മറ്റി അംഗങ്ങൾക്ക് സാധിച്ചു .
അന്ന് പ്രതികരണ ശേഷി നഷ്ടപ്പെട്ട ക്രിസ്ത്യാനികളുടെ നിസംഗതയുടെ മുന്നിൽ ജീവിതം ഹോമിക്കേണ്ടി വന്ന സലോമി എന്ന നമ്മുടെ സഹോദരിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ആ വീട്ടിൽ നിന്നിറങ്ങി ജോസഫ് മാഷ് എന്ന ആ പാവം മനുഷ്യന്റെ ചുടുരക്തം ഒഴുകിയ മണ്ണിലൂടെ നടന്നപ്പോൾ മാഷിന് ഇന്ന് അല്ലെങ്കിൽ നാളെ കാസ നീതി മേടിച്ചു നൽകും എന്ന് മനസ്സിൽ കുറിച്ചിട്ടു …… ഒപ്പം ഇനിയൊരു ജോസഫ് മാഷിനെ സൃഷ്ടിക്കാൻ ഞങ്ങൾ അനുവധിക്കില്ലായെന്നും .
ഇപ്പോഴും മൗനം തുടരുന്ന ക്രിസ്ത്യാനികൾ ഓർക്കുക …..ഫ്രാൻ‌സിൽ അധ്യാപകന്റെ തലവെട്ടിയ ജിഹാദിയെ ഫ്രാൻസിലെ ഭരണകൂടവും പോലീസും വെടിവച്ചു കൊന്നു …. ഇവിടെ ജിഹാദികളാൽ കൈവെട്ടപെട്ട അധ്യാപകനെ ഭരണകൂടത്തിലെ മന്ത്രി ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ വച്ച് “മണ്ടൻ” എന്ന് വിളിച്ചതും , ആ അധ്യാപകന്റെ കൈവെട്ടിയ ജിഹാദി തീവ്രവാദിയായ അനസ് ജയിലിൽ കിടന്നു വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാടിൽ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ചു 1903 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കേരള മതേതര സമൂഹത്തിനു നേരെ നോക്കി കൊഞ്ഞനം കുത്തി,പല്ലിളിച്ചു ചിരിച്ചപ്പോഴും നിങ്ങൾ കപട മതേതരത്വം മുറുകെ പിടിച്ചു ഇരുപ്പായിരുന്നു എന്നത് നിങ്ങളോർക്കുക .
“കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തു | കൊള്ളും നിങ്ങൾ ശാന്തരായിരുന്നാൽ മതി ” (പുറപ്പാട് 14/14)

LEAVE A REPLY

Please enter your comment!
Please enter your name here