- Advertisement -spot_img
HomeKeralaമദ്രസ അധ്യാപകര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം

മദ്രസ അധ്യാപകര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം

- Advertisement -spot_img

2009ല്‍ കേരള ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മദ്രസ അധ്യാപകരുടെ ക്ഷേമത്തിനു നാലു കോടി രൂപ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടായി നിക്ഷേപിച്ചിട്ടുള്ള തുകയും അതിനോടൊപ്പം മദ്രസ അധ്യാപകരില്‍ നിന്നു പിരിക്കുന്ന നാമമാത്ര തുകയും ചേര്‍ത്താണ് അവര്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് KT ജലീൽ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലെ പ്രസക്തഭാഗങ്ങൾ കൂടി താഴെ ചേർക്കുന്നു.

പുതിയ സ്‌കീം പ്രകാരം 2020 ഏപ്രില്‍ ഒന്നുമുതല്‍ പെന്‍ഷന്‍ പ്രായം 60 വയസാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ പെന്‍ഷന്‍ തുക കുറഞ്ഞത് 1500 രൂപയും കൂടിയത് 7500 രൂപയും ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 230 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. പ്രതിമാസ പെന്‍ഷന്‍ പദ്ധതിയ്ക്ക് പുറമെ താഴെ പറയുന്ന ആനുകൂല്യങ്ങള്‍ കൂടി ബോര്‍ഡുവഴി നടപ്പാക്കി വരുന്നു. അംഗങ്ങളുടെ സ്വയം വിവാഹത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും 1000 രൂപ ധനസഹായം, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2000 രൂപ സ്‌കോളര്‍ഷിപ്പ്, പലിശ രഹിത ഭവന വായ്പയായി 2.5 ലക്ഷം രൂപ ഭവന വായ്പ, അംഗങ്ങള്‍ക്ക് സാധാരണ അസുഖങ്ങള്‍ക്ക് 5000 രൂപയും ഗുരുതര രോഗങ്ങള്‍ക്ക് 25,000 രൂപവരെയും ചികിത്സാ സഹായം, മദ്രസാധ്യാപികമാര്‍ക്ക് 15000 രൂപ പ്രസവാനുകൂല്യം രണ്ടു പ്രസവത്തിന് എന്ന നിലയില്‍ നല്‍കുന്നു, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ധനസഹായം സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ധനസഹായം, അവശതാ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, പലിശരഹിത വിവാഹാവശ്യ വായ്പ, തുടങ്ങിയ ധനസഹായങ്ങളും ഇതുവഴി നടപ്പാക്കുന്നുണ്ട്. പെന്‍ഷന്‍ തുക 500 രൂപയില്‍ നിന്നും 1000 രൂപയാക്കി ഉയര്‍ത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്’- കെ.ടി ജലീല്‍ വിശദീകരിക്കുന്നു.

2011-ലാണ് മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെട്ടത്. കേരളത്തിലെ മദ്രസാ പഠനം നടക്കുന്നത് വിവിധ മത സംഘടനകളുടെ നേതൃത്വത്തിലാണ്. മദ്രസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് മദ്രസാ കമ്മിറ്റികളാണ്. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്ന അധ്യാപകരും ബന്ധപ്പെട്ട മദ്രസ്സ മാനേജ്‌മെന്റും പ്രതിമാസം ട്രഷറിയില്‍ നിക്ഷേപിക്കുന്ന 50 രൂപയില്‍ നിന്നാണ് അറുപതു വയസ്സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ നല്‍കുന്നത്. അതായത് അധ്യാപകരുടെ പൈസ തന്നെയാണ് അവര്‍ക്ക് പ്രതിമാസം പരമാവധി 1000 രൂപ എന്ന നിരക്കില്‍ പെന്‍ഷനായി നല്‍കുന്നത്. മുഖ്യമന്തി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത് മദ്രസാഅധ്യാപകർക്ക് യാതൊരു അനുകൂല്യങ്ങളും സർക്കാർ ഖജനാവിൽ നിന്ന് നൽകുന്നില്ല എന്നാണ്, ഇത് വസ്തുതാവിരുദ്ധവും, ജനങ്ങളെ വിഡ്ഡികളാക്കുകയും അല്ലെ.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here