KCYM താമരശ്ശേരി രൂപതാ സമതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കക്കാടംപൊയ് കുരിശ് മലയിൽ കാവൽ സമരം…

0
1856

മലപ്പുറം കക്കാടംപൊയിൽ കുരിശുമലയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിനുനേരെ ഒരു സംഘം നടത്തിയ അവഹേളനത്തിൽ വ്യാപകപ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് കക്കാടംപൊയ് കുരിശ് മലയിൽ കാവൽ സമരം നടത്തപ്പെടുന്നു.

ഇത് ഐഎസ് ആക്രമണങ്ങളും ക്രൈസ്തവ ആക്രമണങ്ങളും നടക്കുന്ന സിറിയ അല്ല. മലപ്പുറം കക്കാടംപൊയിലിൽ മലയിൽ സ്ഥാപിച്ച കുരിശിൽ നേരെയാണ് ഒരു സംഘം യുവാക്കൾ അവഹേളനങ്ങൾ നടത്തിയത്. സെൻമേരിസ് പള്ളിസ്ഥാപിച്ച കുരിശിനു നേരെയാണ് അവഹേളനം. 40 വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച കുരിശാനിത്. ഇവിടെ പ്രാർത്ഥനയും ദിവ്യബലിയും നടക്കാറുള്ളതാണ്. ക്രൈസ്തവർ പരിപാവനമായി കരുതുന്ന കുരിശിനു മുകളിൽ കയറി അപമാനിച്ചത് വിശ്വാസികളെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

കുരിശിനു മുകളിൽ കയറി നിന്നുകൊണ്ട് ഏതാനും ചില യുവജനങ്ങൾ നടത്തിയ ആഭാസകരമായ പ്രവർത്തിയെ താമരശ്ശേരി രൂപത അപലപിച്ചു. മറ്റ് മതങ്ങളെയും മത ചിഹ്നങ്ങളെയും ബഹുമാനിക്കുക എന്ന് പറയുന്നത് പരിഷ്കൃത സമൂഹത്തിന്റെ അടയാളമാണ്. എന്നാൽ അതിന് യോചിക്കാത്ത രീതിയിൽ ഉള്ള പ്രവർത്തികൾ ഈ നാളുകളിൽ കാണുന്നു എന്നുള്ളത് അങ്ങേയറ്റം ഖേദകരം ആയ കാര്യമാണ്. വിശ്വാസ സമൂഹത്തെ ഒന്നടങ്കം ഇത് വേദനിപ്പിച്ചിട്ടുണ്ട്.

ഇവിടെയെത്തുന്നവർ പ്രദേശവാസികൾക്കും വലിയ ശല്യം സൃഷ്ടിക്കുന്നുണ്ട്. മതങ്ങളിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ മത ചിഹ്നങ്ങളെ അവഹേളിച്ച് വിശ്വാസികളെ വ്രണപ്പെടുത്തുന്നത് മത സ്പർദ്ധ വളർത്താനുള്ള ശ്രമമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും രൂപത സമിതി ആവശ്യപ്പെട്ടു.

കുരിശിനു മുകളിൽ കയറി ഫോട്ടോയെടുത്ത് സംഘത്തിനെതിരെ ഇടവക പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ 7 യുവാക്കളെ മഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം കുരിശിനെ അവഹേളിക്കാനുള്ള ശ്രമം രഹസ്യ അജണ്ടയുടെ ഭാഗമാണെന്നത് സംശയിക്കുന്നതായി ക്രൈസ്തവ സംഘടനകളും നേതൃത്വവും കരുതുനുണ്ട്.

കുരിശിനെ അവഹേളിച്ച നടപടിക്കെതിരെ രൂപതാ തലത്തിൽ പ്രക്ഷോഭത്തിനു ഒരുങ്ങുകയാണ്‌ സഭാനേതൃത്വം. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് കെസിവൈഎം സംഘടനകളും AKCC യും ഇടവക ജനങ്ങളും ഒന്നുചേർന്ന് ഇന്ന് വൈകിട്ട് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കാവൽ സമരം ഇന്നു മുതൽ ആരംഭിക്കുകയാണ്. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് സമരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കക്കാടംപൊയിലിൽ കാവൽ സമരം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here