Home NEWS INTERNATIONAL ഓസ്ട്രിയായില്‍ ഒരു ദിവ്യകാരുണ്യഗ്രാമമുണ്ട്

ഓസ്ട്രിയായില്‍ ഒരു ദിവ്യകാരുണ്യഗ്രാമമുണ്ട്

ഓസ്ട്രിയായിലെ ഇന്‍ താഴ്‌വരയിലുള്ള സെന്റ് ഗിയോര്‍ഗെന്‍ ബെര്‍ഗ്-ഫീഹ്റ്റ് എന്ന പ്രദേശം ഇന്ന് അറിയപ്പെടുന്നത് ‘ദിവ്യകാരുണ്യ അത്ഭുതഗ്രാമം’ എന്ന പേരിലാണ്.

1310 ലാണ് ഇവിടെ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. അന്നു ദിവ്യബലിക്ക് ആശ്രമത്തിലെ അന്തേവാസികളും കുറെയേറെ വിശ്വാസികളുമുണ്ടായിരുന്നു. ദിവ്യബലിക്കിടയില്‍ കാര്‍മികനായ വൈദികന് സംശയം – ഈ അപ്പവും വീഞ്ഞും ഈശോയുടെ ശരീര-രക്തങ്ങളാകുമോ എന്ന്.

വിശ്വാസമില്ലായ്മയോടെ തന്നെ അദ്ദേഹം പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്നു. പെട്ടെന്നാണത് സംഭവിച്ചത്.

കാസയിലുണ്ടായിരുന്ന വീഞ്ഞു രക്തമായി, തിളച്ചുമറിഞ്ഞ് പുറത്തേക്ക് ഒഴുകുവാന്‍ തുടങ്ങി. കാര്‍മികനും ദിവ്യബലിയില്‍ സംബന്ധിച്ചിരുന്ന ആശ്രമത്തിലെ അന്തേവാസികളും മറ്റു വിശ്വാസികളും അത്ഭുതപ്പെട്ടു.

കാര്‍മികനായ വൈദികന്‍ തന്റെ വിശ്വാസമില്ലായ്മയ്ക്ക് മാപ്പു പറഞ്ഞു പ്രാര്‍ത്ഥിച്ചു.
തിരുരക്തം സക്രാരിയില്‍ സൂക്ഷിച്ചു. അത്ഭുതവിവരം കേട്ടറിഞ്ഞ അനേകായിരം വിശ്വാസികള്‍ ഇവിടെ എത്തിച്ചേര്‍ന്നു. അവരും ഈ അത്ഭുതങ്ങള്‍ക്ക് സാക്ഷികളായി.

1472-ല്‍ അന്നത്തെ ബ്രിക്‌സനിലെ ബിഷപ് ഡോ. ജോര്‍ജ് ഈ അത്ഭുതത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധരെ നിയോഗിച്ചു. അവര്‍ ദിവ്യകാരുണ്യ അത്ഭുതത്തെ സ്ഥിരീകരിക്കുകയും പരസ്യ ആരാധനയ്ക്ക് അനുവാദം നല്‍കുകയും ചെയ്തു.

ലൂഥറിന്റെ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തില്‍നിന്നും കത്തോലിക്കാ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഈ ദിവ്യകാരുണ്യ അത്ഭുതം ഇടയാക്കിയെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

1593-ല്‍ ലൂഥറിന്റെ ആശയങ്ങള്‍ ടിറോള്‍ പ്രവിശ്യയില്‍ പ്രചരിക്കപ്പെട്ടപ്പോള്‍ ദിവ്യകാരുണ്യ അത്ഭുതം നടന്ന ആശ്രമത്തിലെ സന്യാസിമാരാണ് വിശ്വാസ സംരക്ഷകരായി നിലകൊണ്ടത്. തങ്ങള്‍ അനുഭവിച്ചറിഞ്ഞ ദിവ്യകാരുണ്യ അത്ഭുതശക്തിയിലൂടെ തെറ്റായ പ്രബോധനങ്ങള്‍ക്കെതിരെ ധീരമായി പോരാടി അവര്‍ വിശ്വാസം കാത്തുസംരക്ഷിച്ചു.

1384 ലെ പെസഹാവ്യാഴാഴ്ച. ഓസ്ട്രിയായിലെ സീഫെല്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ പ്രമുഖ വ്യക്തികളും സാധാരണക്കാരായ ജനങ്ങളും നിരവധി കുട്ടികളും ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്കായി ഒത്തുചേര്‍ന്നിരുന്നു. ഷ്‌ളോസ്‌ബെര്‍ഗിലെ അധികാരിയായിരുന്ന ഓസ്‌വാള്‍ഡ് മില്‍സറിന് അതിയായ ആഗ്രഹം- ‘വൈദികന്‍ അള്‍ത്താരയില്‍ കൂദാശ ചെയ്യുന്ന വലിയ ഓസ്തി തനിക്ക് സ്വീകരിക്കണമെന്ന്.’ തന്റെ അധികാരം കാണിക്കാനുള്ള അവസരം കൂടിയായി അദ്ദേഹം കരുതിക്കാണണം.

ദിവ്യബലിയില്‍ കുര്‍ബാന സ്വീകരണ സമയത്ത് അദ്ദേഹം സേനകരോടൊപ്പം അള്‍ത്താരയെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചു. അധികാരിയുടെ കല്‍പന അനുസരിക്കുകയല്ലാതെ വൈദികന് നിര്‍വാഹമില്ലായിരുന്നു. വൈദികന്‍ അദ്ദേഹത്തിന് തിരുവോസ്തി നല്‍കാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന് അധികാരി നിന്നിരുന്ന സ്ഥലം കുലുങ്ങി. വീഴാതിരിക്കാന്‍ അദ്ദേഹം മുട്ടുകുത്തുകയും അള്‍ത്താരയെ വട്ടം പിടിക്കുകയും ചെയ്തു. അദ്ദേഹത്തിന് നല്‍കാനായി ഉയര്‍ത്തിയ തിരുവോസ്തിയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി.
ഇതുകണ്ട് ഭയചകിതനായ അധികാരി തന്റെ വിശ്വാസമില്ലായ്മയെക്കുറിച്ച് പശ്ചാത്തപിക്കുകയും ദിവ്യകാരുണ്യത്തോട് കാണിച്ച അവഗണനയെപ്പറ്റി പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തത്രേ.

അത്ഭുതവിവരം കേട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അനേകായിരങ്ങള്‍ ഇവിടേക്ക് ഒഴുകി. അന്നത്തെ എംപറര്‍ മാക്‌സിമില്യന്‍ ഒന്നാമനും ദിവ്യകാരുണ്യ ഭക്തനായിത്തീര്‍ന്നു.
തിരുരക്തത്തോടുകൂടിയ തിരുവോസ്തി ഇന്നും സീഫെല്‍ഡിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1984 ല്‍ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ അറുന്നൂറാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി.
കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികള്‍ മോഷ്ടിക്കപ്പെടുന്നത് പതിനഞ്ചാം നൂറ്റാണ്ടില്‍ ഓസ്ട്രിയായിലെ ദേവാലയങ്ങള്‍ നേരിട്ട പ്രധാന പ്രതിസന്ധിയായിരുന്നു. അതിനാല്‍ തിരുവോസ്തികള്‍ സക്രാരിയില്‍ നിന്നും സങ്കീര്‍ത്തിയിലെ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കാന്‍ തുടങ്ങി.

എന്നാല്‍ എത്ര സുരക്ഷിതമായി സൂക്ഷിച്ചിട്ടും 1411 ല്‍ ഓസ്ട്രിയായിലെ വൈറ്റന്‍-റാക്‌സെന്‍ഡോര്‍ഫ് ദേവാലയത്തിലെ സങ്കീര്‍ത്തിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തികള്‍ മോഷണം പോയി. തിരുവോസ്തികളുമായി കുതിരപ്പുറത്ത് രക്ഷപെട്ട മോഷ്ടാവ് പ്രധാന വഴിക്കു പകരം ഇടവഴികളാണ് തെരഞ്ഞെടുത്തത്. അതിവേഗത്തില്‍ കുതിച്ച കുതിര ഒരിടവഴിയില്‍വച്ച് പെട്ടെന്ന് നിന്നു. എത്ര ശ്രമിച്ചിട്ടും മുന്നോട്ട് ഒരടി വയ്ക്കാന്‍ കുതിര സമ്മതിച്ചില്ല. മോഷ്ടാവില്‍നിന്നും തിരുവോസ്തി അശ്രദ്ധമായി താഴെ വീണ സ്ഥലത്താണത്രേ കുതിര അങ്ങനെ അനങ്ങാതെ നിന്നത്.

ദിവസങ്ങള്‍ക്കുശേഷം ആ ഗ്രാമത്തിലെ ഒരു സ്ത്രീ ഈ വഴിയിലൂടെ കടന്നുപോകുമ്പോള്‍ അവിടെ ഒരു വലിയ പ്രകാശം കണ്ടു. പ്രകാശത്തിന്റെ പ്രഭവസ്ഥാനം അന്വേഷിച്ച സ്ത്രീ വഴിയില്‍ കിടന്ന ഒരു തിരുവോസ്തിയില്‍ നിന്നാണെന്ന് കണ്ടെത്തി. മോഷ്ടാവില്‍നിന്നും അശ്രദ്ധമായി താഴെ വീണ തിരുവോസ്തിയായിരുന്നു അത്. ഭക്തിപൂര്‍വം തിരുവോസ്തി എടുത്തപ്പോള്‍ അത് മുറിഞ്ഞിരിക്കുന്നതായും മുറിഞ്ഞഭാഗം രക്തത്തോടുകൂടി പരസ്പരം ചേര്‍ന്നിരിക്കുന്നതായും കാണപ്പെട്ടു.

അത്ഭുതത്തിനു സാക്ഷ്യം വഹിച്ച സ്ത്രീ സഭാനേതൃത്വത്തിന്റെ താല്പര്യത്തോടെ അവിടെ ഒരു കപ്പേള നിര്‍മ്മിച്ചു. അങ്ങനെ ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങള്‍ ആ പ്രദേശത്തെ ജനങ്ങളും അനുഭവിച്ചറിഞ്ഞു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പിന്നീട് അവിടെ ഒരു ദേവാലയം പണിയുകയും ചെയ്തു.

ഫാ. ലിജോ ചാലിശേരി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments