ഫ്രാൻസിലെ ഭീകര പ്രവർത്തനങ്ങൾക്കും അറുതി വരുത്താനുറച്ച് മാക്രോൺ

0
271

പാരീസ് : ഇസ്ലാമിന് ഫ്രാൻസിൽ ഇനി പുതിയ നിയമാവലി ഇറക്കി മാക്രോൺ, അത് അംഗീകരിക്കാൻ രാജ്യത്തെ ഇമാമുകൾക്ക് 15 ദിവസത്തെ അന്ത്യശാസനം, അംഗീകരിക്കാത്ത ഇമാമുകളെ ഫ്രാൻസിൽ നിൽക്കാൻ അനുവദിക്കില്ല എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു മാക്രോൺ. രാജ്യത്ത് തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇസ്ലാം മതമാണെന്നും, രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും വ്യക്തമാക്കുന്നതാണ് നിയമാവലി. ഇതിന് പുറമേ മുസ്ലിം സംഘടനകളിലെ വിദേശ ഇടപെടലുകളും നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കണമെന്നാണ് ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലിം ഫെയ്ത്ത് എന്ന സംഘടനയോടും മത നേതാക്കളോടും മാക്രോൺ നിർദ്ദേശിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ അംഗീകരിക്കണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ അന്ത്യശാസനം.

മതമൗലിക വാദം ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ പരിശ്രമത്തിൽ മാക്രോണിന്റെ ചുവടുവയ്പുകൾ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദമായ കാരിക്കേച്ചറുകൾ വിദ്യാർത്ഥികളെ കാണിച്ചെന്ന പേരിൽ 47 കാരനായ സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കഴിഞ്ഞ മാസം മതമൗലിക വാദികൾ തലയറുത്തുകൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മതമൗലിക വാദത്തെ ഇല്ലാതാക്കാനുള്ള നടപടികൾ ഇമ്മാനുവൽ മാക്രോൺ ആരംഭിച്ചത്.സംഭവത്തിന് പിന്നാലെ നിരവധി പള്ളികളും മദ്രസകളും അടച്ച് പൂട്ടുകയും, ഹമാസ് അനുകൂല മുസ്ലിം സംഘടനടക്കം മതമൗലിക വാദികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതാണ് നിയമങ്ങൾ.
1) ഇസ്ലാം എന്നത് ഒരു മതം മാത്രം ആണ്, ഫ്രാൻസിലെ നിയമങ്ങൾക്ക് ഉള്ളിൽ ഉള്ള നിയമങ്ങൾ മാത്രമേ ഫ്രാൻസിലെ ഇസ്ലാമിന് പാടുള്ളൂ.
2) പൊളിറ്റിക്കൽ ഇസ്ലാം അനുവദിക്കില്ല, മതത്തിനു രാഷ്ടിയത്തിൽ ഇടപെടാൻ അനുവാദം ഇല്ല. ഇടപെട്ടാൽ അതിനു കാരണക്കാർ ആയവർക്ക് അഞ്ചു വർഷം തടവും പൗരത്വം റദ്ദാക്കി വന്ന സ്ഥലത്തേയ്ക്ക് പറഞ്ഞു വിടും.
3) എല്ലാ മുസ്ലിം കുട്ടികളും സ്റ്റുഡന്റ്‌സ് ID എടുത്തിരിക്കണം, കൃത്യമായി അവർ സ്‌കൂളിൽ പോയിരിക്കണം, അത് കൃത്യമായി റിപ്പോർട്ട് ചെയ്തിരിക്കണം, ഹോം സ്‌കൂളിംഗ്, മദ്രസാ സ്‌കൂളിംഗ് ഒന്നും അനുവദനീയം അല്ല, ഇത് തെറ്റിക്കുന്ന മാതാപിതാക്കൾക്ക് 5 വർഷം വരെ തടവും, പൗരത്വം റദ്ദാക്കി വന്ന രാജ്യത്തേക്ക് പറഞ്ഞു വിടും.
4) മദ്രസ്സകൾ അനുവദനീയം അല്ല, മത പഠനത്തിന്റെ സിലബസ് സർക്കാർ അംഗീകാരം വാങ്ങി സർക്കാർ നിർദേശിക്കുന്ന സ്‌ഥലത്തു സർക്കാർ നിരീക്ഷണത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ. മത പഠന ക്ലാസ്സുകളുടെ വിഡിയോ ഓരോ ക്ലാസ് കഴിയുമ്പോളും സർക്കാരിന് കൊടുത്തിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ 5 വർഷം തടവും, വന്ന സ്ഥലത്തേക്ക് തിരിച്ചയക്കും.

LEAVE A REPLY

Please enter your comment!
Please enter your name here