കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

0
413

കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം യു ട്യൂബ് ചാനലിൽ വീഡിയോ ഇട്ടതിനെതിരെ പരാതി നൽകിയിട്ടും അവഗണിച്ചെന്ന ഹർജിയിൽ ഉടൻ നടപടിയെടുക്കാൻ ആലുവ (റൂറൽ)എസ് പിക്കു ഹൈക്കോടതി നിർദേശം നൽകി. ആലുവ സിഎംസി മൗണ്ട് കാർമേൽ ജനറലേറ്റു പബ്ലിക് റിലേഷൻസ് ഓഫീസർ സിസ്റ്റർ മരിയ ആന്റോയുടേതാണ് ഹർജി.

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി സാമുവേൽ കൂടലിനു എതിരെ നൽകിയ പരാതിയിൽ എസ് പിക്കു പുറമെ വനിതാ കമ്മീഷൻ അധ്യക്ഷ, ഐടി വകുപ്പ് സെക്രട്ടറി എന്നിവരും നടപടിയെടുക്കാൻ ജസ്റ്റിസ് പി. വി ആശ നിർദ്ദേശം നൽകി. ഒരു മാസത്തിനകം നടപടിയെടുത്തു സിസ്റ്റർ മരിയ ആന്റോയെ അറിയിക്കണമെന്നും വ്യക്തമാക്കി.
ബിജെപിയോടും, സംഘ്പരിവാർ ആശയങ്ങളോടും താല്പര്യം പുലർത്തുന്ന സാമുവേൽ കൂടൽ അകാരണമായി ക്രിസ്തുമതത്തെ വിമർശിച്ചു രാഷ്ട്രീയ യജമാനൻമാരെ പ്രീണിപ്പിക്കുന്നതിൽ കുപ്രസിദ്ധനാണ്.

നിരന്തരം കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചു അത് യു ട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു ഈ ക്രിമിനൽ. ഈ ആഭാസനെതിരെ നിരവധി പരാതികൾ ആണ് വനിതാ കമ്മീഷനും, പോലീസിനും ലഭിച്ചത്.തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കേസിൽ നിന്നും രക്ഷപെട്ടു നടക്കുന്നതിനിടയിൽ ആണ്, ഇയാൾക്കെതിരെ കേസ് എടുക്കാൻ ഹൈകോടതി കർശന നിർദ്ദേശം നൽകിയത്.ക്രിസ്ത്യൻ വിരുദ്ധ ഓൺലൈൻ മഞ്ഞ,കർമ്മ ന്യൂസിലെ കർമ്മ ദീപം പരിപാടിയുടെ അവതാരകൻ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here