പുതിയ ഒരു രാഷ്ട്രീയ നിലപാടിലേക്ക് ക്രൈസ്‌തവ സമൂഹം ചായ്‌വ് കാണിച്ചു തുടങ്ങിയാൽ അവരെ അതിനു കുറ്റപ്പെടുത്താൻ ആവുമോ?

0
1382

മലയാളത്തിലെ ചില ചാനൽ ചർച്ചകളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ഈയിടെ ഉയർന്നുകേട്ട അഭിപ്രായമാണ് ക്രൈസ്തവർക്ക് മുസ്‌ലിം സമുദായത്തോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു, മുസ്ലിം വിദ്ധേഷം വ്യാപിക്കുന്നു എന്നെല്ലാം. സത്യത്തിൽ ക്രൈസ്തവർ മുസ്ലിം വിരോധികളായി മാറിയിട്ടുണ്ടോ? മുൻപ് പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സത്യങ്ങൾ ഉണ്ടോ? കേരളത്തിലെ ക്രൈസ്‌തവർക്കു മുസ്ലീം വിഭാഗത്തിൽ പെട്ടവരോടെന്നല്ല ഒരു മതവിഭാഗത്തിൽപ്പെട്ടവരോടും പ്രത്യേകമായ വിധത്തിൽ ശത്രുത ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതിൻറെ കാരണമോ? സകല മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ചവന്റെ ശിഷ്യരാണ് ക്രൈസ്തവർ.

എന്നാൽ ഈ അടുത്ത കാലങ്ങളിലായി ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുന്ന ചില വിഷയങ്ങളിൽ മുസ്ലിം സംഘടനകൾ സ്വീകരിച്ച നിലപാടുകൾ ക്രൈസ്തവർക്കിടയിൽ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. കേരളത്തിൽ മാറിമാറി അധികാരത്തിലിരുന്ന ഗവൺമെന്റുകൾ ഒരു സമുദായത്തോടും മാത്രം പ്രീണനം തുടർന്നപ്പോൾ മറ്റു സമുദായങ്ങളിൽ ഉള്ളവരിൽ അക്കാര്യങ്ങൾ വേദന ഉളവാക്കാൻ ഇടയായി എന്നത് യാഥാർഥ്യമാണ്. പ്രതേകിച്ചും വിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങളും പുതിയ സ്ഥാപനങ്ങളും അനുവദിച്ചത്തിൽ ഭൂരിഭാഗവും സ്വന്തമാക്കിയത് ഒരു സമുദായമായിരുന്നു. ഏതു ഗവൺമെൻറ് അധികാരമേറ്റെടുത്താലും വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും അതികം സേവനങ്ങൾ ചെയ്യുന്ന ക്രൈസ്തവസഭ പലപ്പോഴും തീർത്തും അവഗണിക്കപ്പെടും. സ്ഥലം, ബിസിനസ് സ്ഥാപനങ്ങൾ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ എന്നുവേണ്ട സകല മേഖലകളിലും ആസൂത്രിതമായ വിധത്തിൽ ഉന്മൂലനശ്രമങ്ങൾക്ക് വിധേയരായ മറ്റു മതസ്ഥർ അക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.

ഇതു കൂടാതെ ക്രൈസ്തവരെ ഏറെ വേദനിപ്പിച്ച വിഷയമാണ് ഹഗിയ സോഫിയ. ക്രൈസ്തവർ ഏറെ പാവനമായി കാണുന്ന ചരിത്രപ്രസിദ്ധമായ ഹഗിയ സോഫിയ ദേവാലയം മോസ്‌ക് ആക്കി മാറ്റാനുള്ള തുർക്കിയുടെ നീക്കത്തെ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക യിലൂടെ മുസ്ലിം ലീഗിന്റെ ഏറ്റവും ഉന്നതനായ ഒരു നേതാവ് തന്നെ ന്യായീകരിച്ചത് അനേകം ക്രൈസ്തവരുടെ ഹൃദയങ്ങളിൽ ഉണങ്ങാത്ത മുറിവായി ഇപ്പോഴും അവശേഷിക്കുന്നു. ഇത്രയും കാലം കേരളത്തിൽ നിലനിന്നിരുന്ന മതേതര മനസ്സിനെ ആ നടപടി കളങ്കം ചാർത്തി. ക്രൈസ്തവസമൂഹത്തെ ഏറെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വിഷയമാണ് ലൗജിഹാദ്. ക്രൈസ്‌തവർ അടക്കമുള്ള മറ്റു മതസ്ഥരായ ആയിരക്കണക്കിന് പെൺകുട്ടികളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മുസ്ലീം മതത്തിലേക്ക് വിവാഹം എന്ന സംവിധാനത്തിലൂടെ മതം മാറി പോയിട്ടുള്ളത്. അതിൽ ചിലതിന് പൂർണമായും പ്രണയവിവാഹം എന്ന വിളിക്കാമെങ്കിലും എല്ലാ വിവാഹവും അങ്ങനെയായിരുന്നില്ല. അവയിൽ ചിലതെങ്കിലും ലൗജിഹാദ് എന്ന പ്രണയക്കുരുക്കിൽ മനപ്പൂർവ്വം വീഴ്ത്തി പിന്നീട് ആ ബന്ധങ്ങളെ മതംമാറ്റം വഴി വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു.

അങ്ങനെ മതം മാറ്റം നടത്തിയ ചില പെൺകുട്ടികളെ വിവാഹശേഷം വിദേശരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ. അവരിൽ ചിലർ ഐഎസ് ഭീകരർ അടക്കമുള്ള തീവ്രവാദികളുടെ താവളങ്ങളിൽ പോലും എത്തിപ്പെട്ടു എന്ന് സംശയിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ലൗജിഹാദ് എന്ന പ്രണയ കെണിയെകുറിച്ച് മറ്റു മതസ്ഥരോട് ഒപ്പം ക്രൈസ്തവസമൂഹവും പല ഔദ്യോഗിക വേദികളിൽ പോലും പരസ്യമായി പ്രതിഷേധിക്കുകയും അമർഷം രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ലൗ ജിഹാദിനെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ഒരു പ്രമുഖ മുസ്‌ലിം സംഘടന പോലും ക്രൈസ്തവസമൂഹം അടക്കമുള്ള മറ്റു മതസ്ഥർ പങ്കുവെച്ച് ആശങ്കകളെ ഗൗരവത്തിൽ എടുക്കാനോ ലൗ ജിഹാദിനെതിരെ ഒന്ന് പ്രതികരിക്കാനോ പോലും തയ്യാറായില്ല. മറ്റു മതസ്ഥർ ഉയർത്തിയ ആശങ്കകൾ അടിസ്ഥാനരഹിതമാണ് എന്നുപറഞ്ഞ് അവർ അക്കാര്യം തള്ളിക്കളയുക കൂടി ചെയ്തു. ഒ. അബ്ദുള്ളയെ പോലുള്ളവർ ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം യുവാക്കൾ പ്രണയ കുരുക്കിൽ പെടുത്തി വിവാഹം ചെയ്യുന്നതിനെ സോഷ്യൽ മീഡിയയിലൂടെ പ്രോസാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി.

മുസ്‌ലിംസംഘടനകൾ ലൗജിഹാദ് വിഷയത്തിൽ വർഗീയ ചായ്‌വോടെ എടുത്ത ഇത്തരം നിലപാടുകൾ ഇത്തരം സംഘടനകളുടെ മതേതര സ്വഭാവത്തെക്കുറിച്ച് പൊതുജനങ്ങളിൽ സംശയം ജനിപ്പിക്കാൻ ഇടയാക്കി എന്നതല്ലേ സത്യം. പൊതുസമൂഹത്തിന് അത്തരം സംഘടനകളെ കുറിച്ച് തോന്നിയ ന്യായമായ ചില സംശയങ്ങൾ ക്രൈസ്തവ മനസ്സുകളെയും സ്വാധീനിച്ച കാണാനിടയുണ്ട് എന്നത് ഒരു യാഥാർത്ഥ്യം തന്നെ. സാമ്പത്തിക സംവരണ വിഷയത്തിൽ ക്രൈസ്തവർ അടക്കമുള്ള വിഭാഗങ്ങൾക്കെതിരെ ചില മുസ്ലിം സംഘടനകൾ കാണിച്ച എതിർപ്പ് ശരിക്കും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ചുകളഞ്ഞു. ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന സാമ്പത്തിക സംവരണം നടപ്പാക്കിയാൽ മുസ്ലിം ജനവിഭാഗത്തിന് യാതൊന്നും നഷ്ടപ്പെടാതെ ഇരുന്നിട്ട് കൂടി, മറ്റു സമുദായങ്ങൾക്ക് സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകരുത് എന്ന രീതിയിൽ മുസ്‌ലിം സംഘടനകൾ കടുത്ത നിലപാടുകൾ എടുക്കുകയും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അവരെ സംബന്ധിച്ച് ഒന്നും നഷ്ടപ്പെടാൻ സാധ്യത ഇല്ലാതിരുന്നിട്ടും അവർ നടത്തിയ ഇത്തരം പ്രതിഷേധങ്ങൾ പതിനായിരക്കണക്കിന് മറ്റു മതസ്ഥരെ വേദനപ്പിച്ചു.

ചുരുക്കിപ്പറഞ്ഞാൽ സമീപകാലങ്ങളിൽ കേരളത്തിലും കേരളത്തിനു പുറത്തും സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ പല വിഷയങ്ങളിലും മുസ്‌ലിംസംഘടനകൾ സ്വീകരിച്ച വർഗീയതയുടെ നിറം കലർത്തിയ നിലപാടുകളാണ് ഒരു കൂട്ടം മറ്റു മതസ്ഥരെ പ്രത്യേകിച്ച് ക്രൈസ്തവരെ രാഷ്ട്രീയമായി മാറി ചിന്തിക്കാൻ നിർബന്ധിതരാക്കിയത്. ഇത് പലരും പ്രചരിപ്പിക്കുന്നത്പോലെ അടിസ്ഥാനരഹിതമായ മുസ്ലിം വിദ്വേഷം അല്ല. പിന്നെയോ ചില മുസ്ലിം സംഘടനകൾ പ്രകടിപ്പിച്ച കടുത്ത വർഗീയ നിലപാടുകൾ മൂലം സ്വഭാവികമായി മറ്റു മതസ്ഥരിൽ രൂപപ്പെട്ട തുടങ്ങിയ പ്രതിഷേധ സ്വരങ്ങൾ മാത്രമാണ്.

ഏവരെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന ക്രൈസ്തവ വിഭാഗത്തിന്റെ ചിന്തകളിൽ അൽപമെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഈ മുസ്‌ലിം സംഘടനകൾക്ക് തന്നെയാണ്. അവരുടെ വർഗീയ നിലപാടുകൾക്ക് മാത്രമാണ്. അവസാനമായി ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ, മറ്റു ഏത് സമൂഹത്തിന് ഉള്ളതുപോലെ തന്നെ മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്താൻ ഒരു സമൂഹമെന്ന നിലയിൽ ക്രൈസ്‌തവ സമൂഹത്തിനും അവകാശമുണ്ട്. ഈ അവകാശം ഉപയോഗിച്ച് മാറിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തു പുതിയ ഒരു രാഷ്ട്രീയ നിലപാടിലേക്ക് ക്രൈസ്‌തവ സമൂഹം ചായ്‌വ് കാണിച്ചു തുടങ്ങിയാൽ അവരെ അതിനു കുറ്റപ്പെടുത്താൻ ആവുമോ?

LEAVE A REPLY

Please enter your comment!
Please enter your name here