- Advertisement -spot_img
HomeQuestin & Answerശുദ്ധീകരണ സ്ഥലം ശരിക്കും ഉണ്ടോ? എവിടെയാണത്?

ശുദ്ധീകരണ സ്ഥലം ശരിക്കും ഉണ്ടോ? എവിടെയാണത്?

- Advertisement -spot_img

ശുദ്ധീകരണ സ്ഥലം ശരിക്കും ഉണ്ടോ? എവിടെയാണത്?
ആരാണ് അവിടെ പോകുന്നത്?
മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചാല്‍ ദൈവം മനസുമാറ്റുമോ?
നരകത്തില്‍ പോയവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണോ?

ശുദ്ധീകരണ സ്ഥലം ഉണ്ടോ? മരിച്ചു പോയവർ അവരുടെ പ്രവർത്തികളാൽ തന്നെ വിധിക്കപ്പെട്ടു കഴിഞ്ഞില്ലേ? ഇനി അവർക്കുവേണ്ടി വീണ്ടും പ്രാര്‍ത്ഥിച്ചിട്ടു എന്താണ് പ്രയോജനം? അഥവാ നമ്മുടെ പ്രാര്‍ത്ഥന കൊണ്ട് ദൈവം മനസുമാറി അവരുടെ വിധിയിൽ മാറ്റം വരുത്തുമോ?
ശുദ്ധീകരണ സ്ഥലത്തെയും മരിച്ചവർക്കു വേണ്ടിയുള്ള പ്രാര്‍ഥനയും സംബന്ധിച്ച് പല സംശയങ്ങളും നമുക്കുണ്ട്
1 . എന്താണ് ശുദ്ധീകരണ സ്ഥലം?
കത്തോലിക്ക സഭയുടെ വിശ്വാസ പരിശീലന ഗ്രന്ഥം (CCC) അതിന്‍റെ 1030 മത്തെ ഖണ്ഡിക ഇപ്രകാരം പഠിപ്പിക്കുന്നു.” ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവർ പൂർണമായി വിശുദ്ധീകരിക്കപ്പെട്ടവർ അല്ലെങ്കിലും നിത്യ രക്ഷയുടെ ഉറപ്പു നേടിയവരാണ് . എന്നാൽ സ്വർഗീയ ആനന്ദത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമായ വിശുദ്ധി നേടുന്നതിന് വേണ്ടി, അവർ മരണാന്തരം ശുദ്ധീകരണത്തിന് വിധേയരായിതീരുന്നു.”

ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് ശരിയായി നമ്മൾ മനസിലാക്കേണ്ടതിനു, തിരുസഭയുടെ ഘടനയെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പരിശുദ്ധ സഭയിൽ 3 സഭകൾ ഉണ്ട്. അവ സമരസഭ, സഹനസഭ, വിജയസഭ എന്നിവയാണ്. സമരസഭ എന്നുപറയുന്നത് തിരുസഭയുടെ ഭൂമിയിലെ ഘടകമാണ് . പാപത്തിനെതിരെ, തിന്മക്കെതിരെ നിരന്തര യുദ്ധത്തിലായിരിക്കുന്ന തിരുസഭയുടെ ഒരു ഘടകമാണ് സമരസഭ. അത് നമ്മൾ ഓരോരുത്തരുമാണ്. രണ്ടാമത്തേത് സഹനസഭയാണ്. സഹനസഭയിലെ അംഗങ്ങളാണ് ശുദ്ധീകരണ സഭ എന്നറിയപ്പെടുന്നത് . ഈ ഭൂമിയിൽ നന്നായി കഴിവിന്‍റെ പരമാവധി യുദ്ധം ചെയ്തു, എന്നാൽ ഇനിയും ശുദ്ധീകരണം ആവശ്യമായിരിക്കുന്നു അങ്ങനെയുള്ളവരാണ് ശുദ്ധീകരണ സഭയിലെ അംഗങ്ങൾ. മൂന്നാമത്തേത് വിജയ സഭയാണ്. സ്വർഗ്ഗവാസികളുടെ സമൂഹമാണ് സ്വർഗസഭ അഥവാ വിജയസഭ എന്നുപറയുന്നത് .ഈ ഭൂമിയിൽ യുദ്ധം ചെയ്തു വിജയം നേടിയ വിശുദ്ധരുടെ രക്ത സാക്ഷികളുടെ സമൂഹമാണ് സ്വർഗസഭ അഥവാ വിജയസഭ എന്നുപറയുന്നത്. ഇതു മൂന്നുംകൂടി കൂടിച്ചേരുമ്പോൾ മാത്രമേ തിരുസഭ ആകുന്നുള്ളു. നരകം തിരുസഭയുടെ ഭാഗമല്ല. ഭൂമിയിലെ സഭ യാഥാര്‍ത്യംമായിരിക്കുന്നതുപോലെ സ്വർഗീയസഭയും ഉണ്ട് എന്ന് നമ്മൾ മനസിലാക്കണം.

നമുക്കുണ്ടാകാവുന്ന ഒരു ചോദ്യം ഇങ്ങനെയാണ് എവിടെയാണ് ശുദ്ധീകരണ സ്ഥലം ? എവിടെ ആയിരിക്കും അത്? നമ്മുടെ മനസ്സിൽ വരുന്ന ഉത്തരങ്ങൾ ആകാശത്തിലോ, ഭൂമിയിലോ, പാതാളത്തിലോ ഇങ്ങനെ ഒക്കെ ആയിരിക്കും. കാരണം നമുക്ക് പരിചിതമായ സ്ഥലങ്ങൾ ഇവയൊക്കെയാണ്. എന്നാൽ സ്വർഗ്ഗവും ശുദ്ധീകരണ സ്ഥലവും ദൈവീക സ്വഭാവമുള്ള മറ്റൊരു പ്രപഞ്ചമാണ്. അതിനു നാം മനസിലാക്കുന്ന തരത്തിലുള്ള സ്‌ഥലവും സമയവും ആവശ്യമില്ല. ഭൌതീകരായിരിക്കുന്ന നമുക്ക് ചേർന്ന വിധത്തിലാണ് രൂപവും മണവും ഒക്കെ ആയിട്ടു ഈ പ്രപഞ്ചത്തെ ദൈവം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുപോലെതന്നെ അഭൗമീക സ്വഭാവമുള്ള മഹത്വീകൃതസ്വഭാവമുള്ള ശരീരത്തിൽ ഉയർപ്പിക്കപ്പെടുന്നവർക്കായി ദൈവം സംവിധാനം ചെയ്തിരിക്കുന്ന പ്രപഞ്ചം അഭൗമീകമാണ്. വെക്തമായി പറഞ്ഞാൽ ഈ ഭൂമിയിൽ ജീവിക്കുന്ന നമുക്ക് ഭാരം ആവശ്യമാണ് . അതില്ലെങ്കിൽ നാം പറന്നു നടക്കും.അത് പോലെത്തന്നെ നമുക്ക് രൂപം ആവശ്യമാണ് നമ്മെ മറ്റുള്ളവർക്ക് കാണാൻ എവിടെയാണെന്ന് അറിയാൻ ഒരു രൂപം ആവശ്യമാണ്. നമ്മെ മറ്റുള്ളവർക്ക് കാണാൻ, നാം എവിടെയാണെന്ന് അറിയാൻ നമുക്ക് ഒരു രൂപം കൂടിയേ തീരു.

സ്വർഗ്ഗീയ ഭവനത്തിലെ നിവാസികൾക്ക് അവർ ഇതിനു വ്യത്യസ്ഥമായ മറ്റൊരു പ്രപഞ്ചത്തിന്‍റെ മറ്റൊരു സ്വഭാവത്തിന്‍റെ അംഗങ്ങളായിരിക്കുന്നതു കൊണ്ട് അവർക്ക് നമ്മൾ കാണുന്നതുപോലെ രൂപമോ, ഭാവമോ, ഭാരമോ ആവശ്യമില്ല. അത് മറ്റൊരു പ്രപഞ്ചമാണ്. മനുഷ്യന്‍റെ സാമാന്യബുദ്ധിക്ക് ഇതു മനസ്സിലാക്കുക സാധ്യമല്ല. കാരണം മറ്റൊന്നുമല്ല, നമ്മൾ ഈ പ്രപഞ്ചത്തെ മാത്രമേ കണ്ടിട്ടുള്ളൂ. ഈ പ്രപഞ്ചം മാത്രമേ നമ്മുടെ കാഴ്ചപ്പാടിൽ ഇതുവരെ വന്നിട്ടുള്ളൂ. പാപത്തിന്‍റെ ഈ താൽക്കാലിക ശിക്ഷ ഭൂമിയിൽ വച്ച് പൂർത്തിയാക്കാത്തവർ ശുദ്ധീകരണസ്ഥലത്തെത്തുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ യോഗ്യരാകുന്നതിനു വേണ്ടി ശുദ്ധീകരണ പ്രക്രിയക്ക് വിധേയരാവുകയും ചെയ്യുന്നു. ഇത് വലിയൊരു സഹനത്തിന്‍റെ സമയമാണ്. അവർ ഇവിടെ അനുഭവിക്കുന്ന വേദനയിൽ ഏറ്റവും പ്രധാനമായുള്ളത് പൂർണ്ണ സ്നേഹമായ ദൈവത്തെ വേദനിപ്പിച്ചതുകൊണ്ടുള്ള പശ്ചാതാപത്തിന്‍റെ വേദനയാണ്. ചുരുക്കത്തിൽ നല്ല കുമ്പസാരം നടത്തിയെങ്കിലും ശിക്ഷകൾ പൂർത്തികരിക്കാത്തവർ ശുദ്ധീകരഞ്ഞ സ്ഥലത്ത് എത്തിചേരുന്നു.ഈ കൂട്ടർ മരണകരമല്ലാത്ത പാപത്തിൽ മരിച്ചു പോയവരാണ്, അഥവാ ലഘു പാപങ്ങളിൽ മരിച്ചു പോയവർ. മരണകരമായ പാപത്തിൽ അഥവാ മാരക പാപത്തിൽ മരിച്ചു പോയവർ ശുദ്ധികരണ സ്ഥലത്തിലല്ല നരകത്തിലാണെന്ന് നാം ഓർക്കണം. ശുദ്ധീകരണസ്ഥലത്തുള്ളവർ വേദനയിലാണെങ്കിലും സ്വർഗ്ഗം ഉറപ്പാക്കിയവരാണ്. എന്നാൽ നരകത്തിലുള്ളവർ തിരിച്ചു വരാനാകാത്തവിധം ശിക്ഷിക്കപ്പെട്ടു കഴിഞ്ഞവർ ആണ്.

ശുദ്ധീകരണ സ്ഥലം കൂടാതെ സ്വർഗ്ഗത്തിൽ എത്താൻ കഴിയുന്നതെങ്ങനെ? ഇങ്ങനെയൊരു സാദ്ധ്യത നിലനിൽക്കുന്നുണ്ടോ?

ഉണ്ട്. എല്ലാ പാപത്തിനും ശിക്ഷയുണ്ട് എന്ന് നാം കണ്ടു. ശിക്ഷ രണ്ടു വിധത്തിലാണ്.
(1) നിത്യ ശിക്ഷ
(2) താൽക്കാലിക ശിക്ഷ.
നിത്യ ശിക്ഷ നരകമാണ് എന്നു നാം മനസ്സിലാക്കണം. അനുതപിച്ച് പാപമോചനം നേടിയവർ താത്കാലിക ശിക്ഷയിലാണ്. ഈ ശിക്ഷ ഭൂമിയിൽ പൂർത്തിയാക്കാൻ കഴിയും അതിനാണ് സഭ ദണ്ഡ വിമോചനം എന്നു പറയുന്നത്. ദണ്ഢനം എന്നാൽ വേദന, സഹനം എന്നൊക്കെയാണ് അർത്ഥം. ശുദ്ധീകരണസ്ഥലത്തിലെ സഹനത്തിൽ നിന്ന് പാപത്തിന്‍റെ താത്ക്കാലിക ശിക്ഷയിൽ നിന്ന് ഈ ഭൂമിയിൽ വച്ച് തന്നെ സ്വീകരിക്കാവുന്ന ഒരു മോചനമാണ് ദണ്ഡവിമോചനം. കുമ്പസാരിക്കുകയും ഈ ഭൂമിയിൽ വച്ച് ദണ്ഡ വിമോചനം സ്വീകരിക്കുകയും ചെയ്യുന്നവർ മരണ ശേഷം സ്വർഗ്ഗീയ സഭയിൽ എത്തിച്ചേരുന്നു.

പരിശുദ്ധ സഭയ്ക്ക് ഒരു വ്യക്തിക്ക് ദണ്ഡ വിമോചനം നൽകുവാനുള്ള അധികാരം ഉണ്ട്. പാപത്തിൽ നിന്ന് മോചനം നൽകുന്നതു പോലെ തന്നെ പാപത്തിന്‍റെ താൽക്കാലിക ശിക്ഷയിൽ നിന്ന് ഇളവു നൽകാനുള്ള അധികാരവും സഭയ്ക്കുണ്ട്. സഭ ആ അധികാരമുപയോഗിച്ചാണ് ദണ്ഢവിമോചനങ്ങൾ പ്രഖ്യാപിക്കുന്നത്.

ദണ്ഢവിമോചനം സ്വീകരിക്കുന്നതിന് സഭ അനേകം മാർഗ്ഗങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാ: മൂന്നു ദിവസത്തിൽ കുറയാത്ത ഇടവക വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് കുരിശിന്‍റെ ആശീർവാദം സ്വീകരിക്കുന്നത് പൂർണ്ണ ദണ്ഢവിമോചനമാണ്. അതുപോലെ തന്നെ പൗരോഹിത്യ സ്വീകരണത്തിൽ പങ്കെടുത്ത് ആശിർവാദം സ്വീകരിക്കുന്നത് ,അതിൽ പങ്കെടുക്കുന്ന സമൂഹത്തിനും ബലിയർപ്പിക്കുന്ന വൈദികനും പൂർണ്ണ ദണ്ഢവിമോചനം ലഭിക്കുന്ന കാര്യമാണ്. ദു:ഖവെള്ളിയാഴ്ചത്തെ ആഘോഷമായ കുരിശിന്‍റെ വഴിയിൽ പങ്കെടുക്കുന്നതും ദണ്ഢവിമോചനം ലഭിക്കാനുള്ള വഴിയാണ്.

ഇതു വെറുതേ ചെയ്താൽ പോരാ. ദണ്ഢവിമോചനം ലഭിക്കുന്നതിന് ഒരാൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1: പശ്ചാതപിച്ച് കുബസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും വേണം.
2. ദണ്ഢവിമോചനം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ അതിൽ പങ്കെടുക്കണം.
3: മാർപാപ്പയുടെ നിയോഗാർത്ഥം 1. സ്വർഗ്ഗ , 1. നന്മനിറഞ്ഞ മറിയം, 1. ത്രിത്വ സ്തുതി എന്നിവ ചൊല്ലുക. അതിനെ തുടർന്ന് ഒരു വിശ്വാസ
പ്രമാണവും ചൊല്ലുക. അതുകൂടാതെ ഓരോ ദണ്ഢവിമോചനത്തിന്റെ കൂടെയും മറ്റന്തെങ്കില്ലും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും
പൂർത്തിയാക്കണം.

ദണ്ഡ വിമോചനം രണ്ടു തരത്തിലുണ്ട്.
1. പൂർണ്ണ ദണ്ഡ വിമോചനം
2. ഭാഗിക ദണ്ഢവിമോചനം
പൂർണ്ണ ദണ്ഢവിമോചനം എന്നു പറയുന്നത്, ഒരു വ്യക്തി ദണ്ഢവിമോചനം പ്രാപിക്കുന്ന ആ നിമിഷം വരെ ചെയ്തിട്ടുള്ള, അനുതപിച്ച് കുഞ്ചസാരിച്ചിട്ടുള്ള എല്ലാ പാപങ്ങളുടേയും ശിക്ഷയിൽ നിന്നുളള മോചനമാണ്.
ഭാഗിക ദണ്ഢവിമോചനം എന്നു പറയുന്നത് താത്ക്കാലിക ദണ്ഢവിമോചനമാണ്. ഒരു പ്രാവിശ്യം പൂർണ്ണ ദണ്ഢവിമോചനം സ്വീകരിച്ച വ്യക്തി പിന്നെ താത്ക്കാലികമായ ദണ്ഡ വിമോചനം സ്വീകരിച്ചാൽ മതിയാകും.

മരിച്ചവർക്കു വേണ്ടിയും ഒരു വ്യക്തിക്ക് ദണ്ഢവിമോചനം സ്വീകരിക്കാൻ കഴിയും. സകല മരിച്ചവരുടേയും തിരുനാളിൽ ദിവ്യബലിയിൽ പങ്കെടുത്ത് സിമിത്തേരി സന്ദർശിച്ചു പ്രാർത്ഥിച്ചാൽ മരിച്ചവർക്കു വേണ്ടി ദണ്ഡ വിമോചനം പ്രാപിക്കാൻ കഴിയുമെന്ന് തിരുസഭ ഔദ്യോഗികമായി പഠിപ്പിക്കുന്നുണ്ട്.

മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് എന്തിനു വേണ്ടിയാണ് ?
മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ യാഥാർത്ഥ്യം തിരുസഭ ഒരു ശരീരമാണ് എന്നുള്ളതാണ്. സ്വർഗ്ഗത്തിലേയും ഭൂമിയിലേയും ശുദ്ധീകരണസ്ഥലത്തേയും സഭാംഗങ്ങൾ ഒറ്റ ശരീരമായതിനാൽ അവർ പരസ്പരം സഹായിക്കുന്നു എന്നതാണ് ആ ദൈവീക രഹസ്യം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം സഹായികുന്നതുപോലെ ആണത്. വിശുദ്ധര്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെന്ന് നം അനുഭവിച്ചറിഞ്ഞ യഥാര്‍ത്ഥ്യം ആണത്. അതുപോലെയാണ് നമ്മുടെ പ്രാര്‍ത്ഥനകളും പരിത്യാഗവും മരണമടഞ്ഞവര്‍ക്ക് സഹായമായി തീരുന്നത്.

നാം പ്രാര്‍ഥിച്ചാല്‍ ദൈവം മനസ്സുമാറി തന്‍റെ വിധിയില്‍ മാറ്റം വരുത്തുമോ?
ഇല്ലാ എന്നതാണ് ഉത്തരം. കാരണം ദൈവം അതെ എന്നത് അതയൂം അല്ല എന്നത് അല്ലാ എന്നുമാണ്. അഥവാ മാറ്റം വരുത്താനാവാത്തവിധം തെറ്റ് കൂടാതെ തീരുമാനങ്ങള്‍ എടുക്കുന്നവന്നാണ്. അതുകൊണ്ട് ദൈവത്തിന്‍റെ മനസ്സ് മാറ്റാനാവില്ല.
അങ്ങനെയാന്നെങ്ങില്‍ പിന്നെ എന്തിനാണ് നമ്മള്‍ പ്രാര്‍ഥിക്കുന്നത്?
നമ്മള്‍ പ്രാര്‍ഥിക്കുന്നത് ശുദ്ധീകരണ സ്ഥലതുള്ളവരുടെ പീഡകള്‍ ഇളവുചെയ്യുന്നതിനും അവരുടെ സഹനങ്ങളില്‍ നമ്മള്‍ കൂടി പങ്കുചേരുന്നതു വഴി അവരെ സഹായിക്കുന്നതിനുംമാണ്.

സ്വര്‍ഗത്തില്‍ ആയിരികുന്നവര്‍ക്ക് നമ്മുടെ പ്രാര്‍ഥനാ സഹായം അവശ്യമില്ലാ. സ്വര്‍ഗത്തില്‍ ആയിരികുന്നവരുടെ പ്രാര്‍ഥനാ സഹായം നമുക്കാണ് ആവശ്യമുള്ളത്. നരകത്തില്‍ പോയവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിചിട്ട് കാര്യമില്ല. മരണകരമായ പാപാവസ്ഥയില്‍ നരകത്തില്‍ ആയിരിക്കുന്നവരെ നമ്മുടെ പ്രാത്ഥന കൊണ്ട് ദൈവം സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നില്ല.

പക്ഷെ നാം സകല മരിച്ചവര്‍ക്കുംവേണ്ടി പ്രാർത്ഥിക്കുന്നു കാരണമെന്താണ്?
കാരണം ഒരാള്‍ നരകത്തില്‍ ആണെന്ന് തീര്‍ത്തുപറയാന്‍ നമുക്കാവില്ല്ല എന്നതാണ് യാതാര്‍ത്ഥ്യം. അവസാന നിമിഷമെങ്ങിലും അയാള്‍ക്കുണ്ടാവുന്ന മാനസാന്തരത്തിന്‍റെ സാധ്യതാ തിരുസഭ പരിഗണികുന്നു. മരിച്ചവര്‍ക്ക് വേണ്ടി എങ്ങനെയാണു പ്രാര്‍തികുന്നത്‌? വിശുദ്ധ കുര്‍ബാനയില്‍ അവരെ അനുസ്മരികുകയാണ്‌ വേണ്ടത്. മരിച്ചവരുടെ നിയോഗത്തില്‍ ബലി അര്‍പ്പിക്കാനായി വിശുദ്ധ കുര്‍ബാന ഏല്‍പ്പിക്കുക എന്നത് പ്രധാനപെട്ടതാണ്. കുര്‍ബാന ധര്‍മ്മമായി ഏല്‍പ്പിക്കുന്ന ചെറിയ തുക എന്‍റെ സഹനത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും അടയാളമാണ്. നമ്മുടെ അടുത്തബന്ധുക്കള്‍ മരിച്ചിട്ടില്ലങ്ങില്‍ തന്നെയും ഇടക്കിടക്ക് സിമിത്തേരി സന്ദര്‍ശിച്ചും ഒപ്പിസില്‍ പങ്കെടുത്തും പ്രാര്‍ഥികുന്നത് ഒരു ശീലമാക്കാവുന്നതാണ്. അതുവഴി ശുദ്ധീകരണസഭയുമായുള്ള നമ്മുടെ ബന്ധം ശക്തിപെടുകയും, അവര്‍ നമുക്കുവേണ്ടി പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുമെന്ന് നാം അറിയണം. കുടുംബപ്രാര്‍ത്ഥനകളില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മാര്‍ക്കാതിരിക്കുക. ഒരിക്കല്‍ മരികേണ്ടവരാണ് നമ്മളെന്നുമറക്കാതിരുന്നാല്‍ ഉദ്ദിധനായ ക്രിസ്തുവില്‍ പ്രത്യാശ അര്‍പിച്ചു സമര സഭാംഗങ്ങളായ നമുക്ക് സ്വര്‍ഗത്തിലേക്ക് മുന്നേറാന്‍ കഴിയും.

Kingdom Fighter

Catholic Church News Portal

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here