ഇസ്ലാമിക തീവ്രവാദികളെ അടിച്ചൊതുക്കുക തന്നെ വേണം

0
485

ഫ്രാൻസിലെ നീസ് നഗരത്തിലെ ബസിലിക്കയിലും പരിസരങ്ങളിലുമായി നടന്ന തീവ്രവാദി ആക്രമണങ്ങൾ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എത്ര നിഷ്ഠൂരമായാണ് ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്നത്. ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവ സമൂഹത്തിൻറെമേൽ ആധിപത്യം സ്ഥാപിക്കുന്നതിനാണ് ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.

യൂറോപ്പിലേക്കുള്ള കുടിയേറ്റവും ഇസ്ലാമിക കടന്നുകയറ്റവും യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കൽ എളുപ്പമാക്കുന്നതിനുവേണ്ടി ആസൂത്രിതമായി ചെയ്തുകൊണ്ടിരിക്കുന്നതാണ്.

ഇസ്ലാംമതക്കാർ ഒരു രാജ്യത്ത് ചെറിയ ന്യൂനപക്ഷം ആണെങ്കിൽകൂടി ഭൂരിപക്ഷത്തിന്റെമേൽ ആധിപത്യം നേടുന്ന കാഴ്ചയാണ് കഴിഞ്ഞ കാലഘട്ടങ്ങളിലെ സംഭവങ്ങൾ വെളിവാക്കുന്നത്‌.

ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിൽ ആകട്ടെ മറ്റു മതസ്ഥരെ രണ്ടാം കിടയും മൂന്നാംകിടയും പൗരന്മാരായി നിയമപരമായി തന്നെ കാണുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളോട് കടുത്ത അനീതിയാണ് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിൽ പലതിലും നടന്നുകൊണ്ടിരിക്കുന്നത്.

Read More News ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ ഭീകരാക്രമണം

പാകിസ്ഥാൻ തന്നെ ഉദാഹരണം. അവിടുത്തെ ചെറിയ ന്യൂനപക്ഷമായ ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങൾ ഓരോ ദിനവും തള്ളി നീക്കുന്നത് ഭയത്തോടും വിറയലും കൂടിയാണ്. ഏതു നിമിഷവും തങ്ങളുടെ കുട്ടികൾ തട്ടിക്കൊണ്ടുപോകലിനും മതംമാറ്റത്തിനും ഇരയാക്കപ്പെടാം എന്നവർക്ക് അറിയാം. കുപ്രസിദ്ധമായ മതനിന്ദ എന്ന കുറ്റം ചുമത്തി ആരെയും തടവിലിടാം, വധശിക്ഷക്ക് വിധിക്കാം. പാക്ക് കോടതിയും ഗവൺമെൻറ് എല്ലാം തീവ്രവാദത്തിന് പിൻബലം നൽകുകയും ചെയ്യുന്നു.

ലോക മനസാക്ഷി ഇസ്ലാമിക തീവ്രവാദത്തിനും കടന്നുകയറ്റത്തിന് എതിരെ ഉയരട്ടെ. അതിശക്തമായി തന്നെ തീവ്രവാദത്തെ അടിച്ചമർത്താൻ രാഷ്ട്രത്തലവന്മാർക്ക് സാധിക്കട്ടെ. നമ്മുടെ നാട്ടിലും ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here