കേരളത്തിൽ അറസ്റ്റ് ചെയ്ത തീവ്രവാദികളെ വെള്ളപൂശി ജമാഅത്തെ ഇസ്ലാമി

0
618

കോഴിക്കോട്:കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്ത തീവ്രവാദികളെ വെള്ളപൂശുന്ന സമീപനവുമായി ജമാഅത്തെ ഇസ്ലാമി കേരളാ ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ്. രാജ്യത്ത് താരതമ്യേന സാമുദായിക സഹവർത്തിത്വം നിലനില്‍ക്കുന്ന കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണം. വിവിധ മത, ജാതി സമൂഹങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് സഹായം ചെയ്യുകയാണ് എന്‍ഐഎ എന്നും അദ്ദേഹം ആരോപിക്കുന്നു.

സംഘ്പരിവാർ അജണ്ടകൾക്ക് വേണ്ട വിധം വേരോട്ടം ലഭിക്കാത്ത കേരളത്തെ എൻ.ഐ.എ ടാർഗറ്റ് ചെയ്യുന്നത് ബോധപൂർവ്വമാണ്.ബിജെപി രാഷ്ട്രീയ വളർച്ച നേടിയെടുക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ സ്വീകരിച്ച അതേ മാർഗ്ഗം തന്നെയാണ് കേരളത്തിലും ഉപയോഗിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടിയും ആരോപിച്ചിരുന്നു.

കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു ഐക്യരാഷ്ട്ര സംഘടന സമിതി ജൂലൈയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും അതിനെ തുടർന്നു കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലാവുകയും ചെയ്തു.കുറേ നാളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു.

രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ തയാറാക്കിവരികയായിരുന്നുവെന്നും എൻഐഎ അറിയിച്ചു.
ഈ അറസ്റ്റുകളോടെ ദേശീയ തലസ്ഥാനത്ത് അടക്കം ആക്രമണം നടത്താനുള്ള വലിയ പദ്ധതിയാണ് തകർത്തതെന്നും എൻഐഎ വ്യക്തമാക്കുന്നു. കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ NIA ശ്രമിക്കുന്നെന്നു ആരോപിച് മുസ്ലീം തീവ്രവാദികളെ വെള്ളപൂശാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here