- Advertisement -spot_img
HomeContrivisalജെയിംസ് അച്ചാ, യൂദാസിന്റെ വിധി അങ്ങയെ തേടി വരാതിരിക്കട്ടെ!

ജെയിംസ് അച്ചാ, യൂദാസിന്റെ വിധി അങ്ങയെ തേടി വരാതിരിക്കട്ടെ!

- Advertisement -spot_img
മീഡിയ വൺ ചാനലിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വൈദികന്റെ ആത്മരോഷം ജ്വലിക്കുന്ന അൾത്താര പ്രസംഗം കാണാനിടയായി….
അദ്ദേഹത്തിന്റെ ഗാംഭീര്യം സ്ഫുരിക്കുന്ന പ്രബോധനം കേട്ട് ശരീരത്തിലെ രോമങ്ങൾ ഒന്നൊഴിയാതെ എഴുനേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.
 
ഞങ്ങളുടെ സഹോദരിമാരെയും പെണ്മക്കളെയും വശീകരിച്ചു മതം മാറ്റി പീഡിപ്പിച്ചപ്പോൾ ഞങ്ങൾ ഒരിറ്റു സമാധാനത്തിനും ആശ്വാസത്തിനുമായി നിങ്ങളുടെ അടുക്കൽ ഓടിയെത്തിയപ്പോൾ നിങ്ങൾ പറഞ്ഞ പ്രാർത്ഥിക്കാം എന്ന പൊള്ള വാക്ക് കേട്ടിട്ട് ഇത്ര രോമാഞ്ചം ഉണ്ടായില്ലാർന്നു..
ജോസഫ് മാഷിന്റെ കൈ ചിലർ വെട്ടി മാറ്റിയപ്പോൾ നിങ്ങൾ ആടുകൾക്ക് വേണ്ടി രണ്ടു വാക്ക് സംസാരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു…പക്ഷേ നിങ്ങളുടെ തൊണ്ടയിൽ അന്ന് പഴം പുഴുങ്ങിയത് കുടുങ്ങി ഇരിക്കുകയായിരുന്നു.
പിന്നെ അവർ ഞങ്ങളുടെ സ്രഷ്ടാവിനെ അവഹേളിക്കാനും അത് വഴി ഞങ്ങളുടെ വിശ്വാസത്തെ ആക്ഷേപിക്കാനും സിനിമയെ ഉപയോഗിച്ചു…അപ്പോൾ നിങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞു അവരുടെ കൂടെ ചിരിച്ചു മറിഞ്ഞു…
അതു വരെ ഒളിച്ചും പാത്തും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെയും നടത്തിയിരുന്ന ദൈവ നിന്ദ നേരിട്ട് നടത്തി ഞങ്ങളുടെ മക്കളെ വിശ്വാസത്തിന്റെ പേരിൽ ലജ്ജിക്കാൻ ഇടയാക്കി നാശത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും എന്ന് കണ്ടപ്പോൾ ഞങ്ങൾ പ്രതികരിച്ചു….
 
അപ്പോൾ അതുവരെ മിണ്ടാതിരുന്ന നിങ്ങൾക്ക് വേദനിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യ വാദികൾക്ക് വേണ്ടി അത്യുന്നതന്റെ അൾത്താരയിൽ നിന്ന് വാദിക്കുകയും സ്വന്തം അജഗണത്തെ കുറ്റം വിധിക്കുകയും ചെയ്യാൻ നിങ്ങൾ തയ്യാറായത് അത്ഭുതകരമാണ്…
ക്രിസ്തുവിന്റെ കൂടെ മൂന്ന് കൊല്ലക്കാലം നടന്ന് ദൈവവും മനുഷ്യനുമായ അവനെ തൊട്ട്, രുചിച്ചറിഞ്ഞ യൂദാസ് 30 വെള്ളിക്കാശിന് അവനെ ഒറ്റിക്കൊടുത്തപ്പോൾ അവൻ ഇത്രയും വേദനിച്ചു കാണില്ല..
പക്ഷെ ഒന്നു പറഞ്ഞു, മനുഷ്യപുത്രൻ എഴുതപ്പെട്ടതുപോലെ പോകുന്നു, എന്നാൽ അവനെ ഒറ്റി കൊടുത്തവന് ദുരിതം എന്ന്.
പ്രധാന പുരോഹിതന്റെ ഭൃത്യൻ കരണത്തടിച്ചപ്പോൾ മിണ്ടാതെ നിന്ന് സഹിക്കുകയല്ല അവൻ ചെയ്തത്, പിന്നെയോ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പറയുക, ഇല്ലെങ്കിൽ എന്തിനാണ് എന്നെ അടിച്ചത് എന്ന ചോദ്യം ചോദിച്ചു പ്രതികരിച്ചിട്ടാണ്…
തന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലമാക്കിയപ്പോൾ അവൻ ചാട്ടവാറെടുത്ത് കച്ചവടക്കാരെ പുറത്താക്കി…
 
അനീതിയും അക്രമവും അവഹേളനവും കണ്ട് മിണ്ടാതെ തലതാഴ്ത്തി ഇരിക്കാനും ചെന്നായ വരുമ്പോൾ ഓടി രക്ഷപ്പെടാനും ഇടയന്മാർക്ക് നട്ടെല്ല് വേണം എന്നില്ല.
ദൈവത്തെ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവന്റെ കൈയും കാലും തലയും ഒന്നും വെട്ടാനോ അവനെ ബെൽറ്റ് ബോംബ് പൊട്ടിച്ചു കൊല്ലാനോ അല്ല ക്രിസ്ത്യാനി പോകുന്നത്. ദൈവത്തെ സംരക്ഷിക്കാൻ മനുഷ്യന്റെ സഹായം ദൈവത്തിന് ആവശ്യമില്ല.
വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ അത് ഏറ്റു പറയാനും അത് സംരക്ഷിക്കുവാനായി സ്വന്തം ജീവൻ വരെ ത്യജിക്കാനും ആണ് ക്രിസ്ത്യാനി പോകുന്നത്.
 
ഈശോ എന്ന പേരിൽ സിനിമ ഇറക്കിയാലോ കന്യകമാതാവിന്റെ മടിയിൽ യേശുവിന്റെ ദേഹം കിടത്തിയിരിക്കുന്ന പിയത്തെ എന്ന ശില്പത്തെ അനുകരിക്കുന്ന ചിത്രത്തിന് താഴെ ചേരയെന്നോ മൂർഖൻ എന്നോ എഴുതി വച്ചാലോ ഒന്നും പൊട്ടി ഒലിച്ചു പോകുന്നതല്ല ക്രിസ്തീയ വിശ്വാസം. പക്ഷെ, അതൊക്കെ കാണുമ്പോൾ അങ്കമാലിയിലെ കൊച്ചച്ചന് ചങ്കിന്റെ ഉള്ളിൽ വേദന തോന്നുന്നതിന് പകരം ആവിഷ്കാര സ്വാതന്ത്ര്യക്കാരോട് അനുഭാവമാണ് തോന്നുന്നത് എങ്കിൽ താങ്കൾ വിശ്വസിക്കുന്നത് ക്രിസ്തുവിൽ അല്ല എന്ന് പറയേണ്ടി വരും.
ലോകത്തുള്ള രക്തസാക്ഷികളും വിശുദ്ധരും ഒക്കെ എന്തായിരുന്നു എങ്ങിനെ ഉണ്ടായി എന്നും താങ്കൾ മറന്നു പോയി എന്ന് തോന്നുന്നു. സുഡാപ്പി ചാനലിന്റെ ക്യാമറയുടെ മുന്നിൽ, അൾത്താരയിലെ സക്രാരിയിൽ പൂട്ടി വയ്ക്കപ്പെട്ട ക്രിസ്തുവിന് നേരെ പൃഷ്ഠം തിരിച്ചു നിന്ന് മതേതരത്വം പ്രസംഗിക്കുമ്പോൾ ഒരുവന്റെയും വിശ്വാസം പരീക്ഷിക്കപ്പെടുകയില്ല എന്നു മാത്രമല്ല തീവ്രവാദികളുടെ പോലും കൈയടി വാങ്ങി സ്വന്ത ജീവൻ അവൻ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
 
പക്ഷെ അത്തരക്കാരോട് യേശുവിന്റെ മനോഭാവം വേറെയാണെന്നു മാത്രം.
ദൈവ പുത്രൻ വസിക്കുന്ന ആലയങ്ങൾ ആയ മനുഷ്യഹൃദയങ്ങളിൽ നിന്ന് അവനെ പറിച്ചെറിയുവാനും അവന്റെ നാമം തന്നെ കച്ചവടത്തിന് ഉപയോഗിച്ച് പണമുണ്ടാക്കാനും ചിലർ വന്നപ്പോൾ പ്രതികരണം എന്ന ചട്ടവാർ എടുക്കാൻ അവന്റെ അനുയായികൾ തയ്യാറായെങ്കിൽ അത്, തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും തിരുത്തേണ്ടതാണെന്നു പറഞ്ഞു കൊടുക്കുവാനും ആണ്…
നിങ്ങൾ ചെയ്യേണ്ടതും പറയേണ്ടതും ചെയ്യാതെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി സാത്താന്റെ വക്താക്കളായി മാറിയത് കൊണ്ടാണ് ഞങ്ങൾക്ക് പ്രതികരിക്കേണ്ടി വരുന്നത്.
ക്രൈസ്തവമായ പ്രതികരണം തെറ്റാണെന്ന് പറയുന്നവർക്ക് ക്രിടാപ്പി എന്നൊരു പേര് സോഷ്യൽ മീഡിയയിൽ ഉള്ളതും കൂടി താങ്കൾ അറിയണം.
 
ഈശോയിൽ ഉള്ള വിശ്വാസം ഏറ്റു പറയുന്നവനെ ആണ് താങ്കൾ ക്രിസങ്കി എന്ന് പരാമര്ശിച്ചതെങ്കിൽ, അതേ, ഞാനും ഒരു ക്രിസങ്കി ആണ്. പാപ്പായെ യും കർദ്ദിനാളിനെയും അംഗീകരിക്കാത്ത വിമതന്മാർ ഉണ്ടെന്ന് അറിഞ്ഞ അന്ന് മുതൽ ആ വെളുത്ത ളോഹ യോടും അതിനുള്ളിലെ പുരോഹിതനോടും ഉള്ള ബഹുമാനം സാമാന്യ ജനത്തിന് കുറഞ്ഞു തുടങ്ങി എന്നും താങ്കൾ അറിയണം. ളോഹ അണിഞ്ഞത് കൊണ്ട് മാത്രം ഒന്നും ആകില്ല എന്ന് സാരം.
തല്ലാനും കൊല്ലാനും നശിപ്പിക്കാനും വരുന്ന ശത്രുവിന് നേരെ അദമ്യമായ സ്നേഹവും ദയയും കാരുണ്യവും അണപൊട്ടി ഒഴുകുമ്പോൾ, താങ്കളുടെ പിതാവിന്റെ സ്ഥാനത്തു നിൽക്കുന്ന വന്ദ്യ വയോധികനായ ഒരു കർദ്ദിനാളിനോട് വെറുപ്പും വിദ്വെഷവും കൊലവിളിയും നടത്താൻ എങ്ങിനെ കഴിയുന്നു എന്നൊരു ചോദ്യം ബാക്കിയുണ്ട്.
 
മനുഷ്യരുടെ മുന്നിൽ അവനെ ഏറ്റു പറയാൻ ലജ്ജിക്കുന്ന താങ്കളെ പോലുള്ള നാമമാത്ര വൈദികരെക്കുറിച്ച് ദൈവ പുത്രൻ തന്റെ മഹത്വത്തിൽ എഴുന്നള്ളുമ്പോൾ എന്തു ചെയ്യും എന്ന് സങ്കൽപ്പിച്ചു നോക്കുക.
30 വെള്ളിക്കാശ് എന്നതും യൂദാസ് എന്ന പേരും മാറി എന്നേയുള്ളു..ബാക്കിയെല്ലാം ആവർത്തനമാണ്. കപട മതേതരത്വത്തിനും വിലകൂടിയ ഈന്തപ്പഴത്തിനും സോഷ്യൽ മീഡിയയിലെ ലൈക്കിനും ഒക്കെ വേണ്ടി ചില വൈദികർ ഉൾപ്പെടെയുള്ള മത്തായിയും ജോസഫും വർഗീസും മേരിയും പിന്നെ ഷാജൻ സ്കറിയോത്തായും ഒക്കെ അനുദിനം എന്നവണ്ണം ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുന്നു…
എന്നിട്ട് ഉളുപ്പില്ലാതെ അവന്റെ ശരീര രക്തങ്ങൾ പരികർമ്മം ചെയ്യുന്നു…
യൂദാസിന്റെ വിധി നിങ്ങളെ തേടി വരാതിരിക്കട്ടെ.
 
കടപ്പാട് : സുഭാഷ് ഇല്ലിക്കൻ
- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here