- Advertisement -spot_img
HomeKeralaജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ നോക്കുകുത്തിയാക്കി ക്രൈസ്തവ സമുദായത്തെ വിഢികളാക്കരുത് - റെജി അറയ്ക്കൽ

ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ നോക്കുകുത്തിയാക്കി ക്രൈസ്തവ സമുദായത്തെ വിഢികളാക്കരുത് – റെജി അറയ്ക്കൽ

- Advertisement -spot_img
പാലക്കാട് : ക്രൈസ്തവ സമുദായം അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പഠിക്കുന്നതിന് പിണറായി സർക്കാർ 2021 ജനുവരിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ജെ. ബി. കോശിയെ അധ്യക്ഷനാക്കികൊണ്ട് ഒരു കമ്മീഷൻ രൂപീകരിച്ചത് .മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോക്ടർ ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരാണ് അംഗങ്ങൾ.
മത ന്യൂനപക്ഷങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ദേശീയതലത്തിൽ രൂപീകരിച്ച സച്ചാർ കമ്മീഷൻ പ്രധാനമായും മുസ്ലിം വിഭാഗത്തിൻറെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുകയും അതിനുള്ള പരിഹാരം നിർദ്ദേശിക്കുകയും ആയിരുന്നു.
സച്ചാർ കമ്മീഷന്റെ ചുവടുപിടിച്ച് കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ രൂപീകരിക്കുകയും കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം എന്ന് പറഞ്ഞ് കഴിഞ്ഞ പത്ത് വർഷമായി ന്യൂനപക്ഷക്ഷേമ പദ്ധതികളെല്ലാം 80:20 എന്ന ക്രമത്തിൽ വീതിയ്ക്കുകയായിരുന്നു സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്.
ക്രൈസ്തവ സമുദായത്തോട് കഴിഞ്ഞ രണ്ട് ഗവൺമെൻ്റുകളും കാണിച്ച കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ ജനവികാരം ഉയർന്നപ്പോഴാണ് ക്രൈസ്തവ സമുദായത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ മാസം 5 കഴിഞ്ഞിട്ടും കമ്മീഷന് പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. കമ്മീഷന് ഒരു ഓഫീസോ, ആവശ്യമായ സ്റ്റാഫിനെയോ കൊടുക്കാതെ ഇത്രകാലവും നോക്കുകുത്തിയാക്കുകയായിരുന്നു സംസ്ഥാന സർക്കാർ.
അപ്പോൾ പിന്നെ എന്തിനാണ് ഇങ്ങനെയൊരു കമ്മീഷന് സർക്കാർ രൂപം കൊടുത്തത്. ക്രൈസ്തവരുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടുന്നതിനുള്ള ശ്രമമായിരുന്നോ. വോട്ട് നേടാനുള്ള തന്ത്രമായിരുന്നുവെങ്കിൽ ഇലക്ഷൻ കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ വരികയും ചെയ്തല്ലോ, ഇനിയെങ്കിലും ജസ്റ്റിസ് കോശി കമ്മീഷന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാൻ സർക്കാർ തയ്യാറാവണം.
കമ്മീഷന് ഓഫീസ് വേണം, സ്റ്റാഫ് വേണം, സംവിധാനങ്ങൾ വേണം. ഇതൊന്നും അനുവദിക്കാതെ കമ്മീഷനെ നോക്കുകുത്തി ആക്കാനാണ് ഭാവമെങ്കിൽ ശക്തമായ എതിർപ്പ് സമുദായത്തിൽനിന്നും സർക്കാരിന് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുനൽകുന്നു.
റെജി അറയ്ക്കൽ
PLR അഖിലേന്ത്യാ ജനറൽ കോ-ഓർഡിനേറ്റർ.
- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here