Home NEWS INDIA മുസ്ലീംലീഗിനും തീവ്രവാദപ്രസ്ഥാനങ്ങൾക്കുമിടയിൽ പരസ്പരസഹായത്തിന്റെ 'സജീവമായ ഒരു അന്തർധാര' നിലനില്ക്കുന്നുവെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ

മുസ്ലീംലീഗിനും തീവ്രവാദപ്രസ്ഥാനങ്ങൾക്കുമിടയിൽ പരസ്പരസഹായത്തിന്റെ ‘സജീവമായ ഒരു അന്തർധാര’ നിലനില്ക്കുന്നുവെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്. ഇക്കാലംവരെ തീവ്രവാദികളെന്നുപറഞ്ഞ് പ്രത്യക്ഷത്തിൽ അകറ്റിനിർത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി പത്രവാർത്ത ഉണ്ടായിരുന്നു. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതൽ രാഷ്ട്രീയാധികാരം നേടാനോ ആവാം ഈ നയവ്യതിയാനം. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍.  ഇത്രയുംനാളത്തെ സ്വന്തം ചരിത്രത്തിന്റെ തള്ളിപ്പറയൽ ഇവിടെ ഉണ്ട്. ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാരാഷ്ട്രീയപാർട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്. ഇവർക്കെല്ലാവർക്കും തമ്മിൽത്തമ്മിൽ പ്രത്യക്ഷത്തിൽ അഭിപ്രായവ്യത്യാസമുള്ളപ്പോഴും, ഇവർക്കും തീവ്രവാദപ്രസ്ഥാനങ്ങൾക്കുമിടയിൽ പരസ്പരസഹായത്തിന്റെ ‘സജീവമായ ഒരു അന്തർധാര’ നിലനില്ക്കുന്നുവെന്നു കരുതേണ്ടിവരുന്നുവെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് കരിയില്‍.

സംഘിയെന്ന് വിളിച്ച് ഒതുക്കാമെന്നോ തളർത്താമെന്നോ ആർക്കും വ്യാമോഹം വേണ്ട… നിലപാടിൽ ഉറച്ചു നിന്ന് ഫാ. സേവ്യർ ഖാൻ വട്ടായിൽ

ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക എന്ന തലക്കെട്ടില്‍ സെപ്തംബര്‍ ലക്കം ജാഗ്രതാ ന്യൂസില്‍ എഴുതിയ ലേഖനത്തിലാണ് മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെയും, ഹഗ്ഗിയ സോഫിയ
മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ചു  പാണക്കാട് സയ്യിദ് സാദിഖാലി ശിഖാബ് തങ്ങൾ ചന്ദ്രികയിൽ ലേഖനം എഴുതിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കൂടിയായ ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ ലേഖനം.

കേരളത്തില്‍ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളുമായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകകരും അന്തര്‍ധാരയിലാണെന്ന് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ ആരോപിച്ചത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. സമാന ആരോപണമാണ് ബിഷപ്പ് ജോസഫ് കരിയിലും ഉയര്‍ത്തുന്നത്. വാരിയംകുന്നന്‍ സിനിമക്കെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന സമാന വാദങ്ങളും കെസിബിസി ജാഗ്രതാ കമ്മിഷന്‍ ചെയര്‍മാന്‍ ഉയര്‍ത്തുന്നു. മലയാള സിനിമയില്‍ ഇസ്ലാമിനെ ഉദാത്തവല്‍ക്കരിച്ചും ക്രിസ്തുമതത്തെ അവഹേളിച്ചും സിനിമകളുണ്ടായെന്നും ബിഷപ്പ് പറയുന്നു.

അക്രമാസക്തമായ മലബാർകലാപത്തിന്റെ ശതാബ്ദി വർഷമാണ് 2021. അതിനു മുന്നൊരുക്കമെന്നോണം മലബാർകലാപത്തിന്റെ മുൻനിരക്കാരനായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാലു സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. (അതിലെ യാദൃശ്ചികതയുടെ കൗതുകം ബാക്കി നില്ക്കുന്നു)! മൂന്നെണ്ണം വാരിയൻകുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സൂര്യതേജസ്സായും ഒരെണ്ണം ഹിന്ദുകൂട്ടക്കൊലയുടെ കാരണക്കാരനായും അവതരിപ്പിക്കാനാണു പോകുന്നതെന്നു തോന്നുന്നു. വിവാദങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. ഇവയ്‌ക്കെല്ലാം പിറകിൽ ‘ഷാഡോ പ്രൊഡ്യൂസേഴ്‌സ്’ ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകൾ വെളിപ്പെടുത്തുന്നുണ്ട്.

മലബാർകലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ? കൂടുതൽ പഠനങ്ങൾ ഇക്കാര്യത്തിൽ നടക്കേണ്ടതല്ലേ? മലബാർകലാപം ജന്മിമാരുടെ ചൂഷണത്തിനെതിരേ ഒരു കർഷകമുന്നേറ്റമായിരുന്നു എന്നു കരുതാൻ ന്യായമുണ്ട്. കർഷകർ മുസ്ലീങ്ങളും ജന്മിമാർ മിക്കവരും ഹിന്ദുക്കളും എന്ന വർഗ്ഗ വിഭജനം ഉണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രവും ചേർത്തുവായിക്കണം. വാരിയൻകുന്നത്ത് തുർക്കിയിലെ ഖിലാഫത്ത് പുനഃസ്ഥാപനത്തിനായി പടയ്ക്കിറങ്ങിയ ആളാണ്. ഖാലിഫേറ്റിനെ തോല്പ്പിച്ചില്ലാതാക്കിയത് ബ്രിട്ടീഷുകാരാണ്. ഖിലാഫത്തിനായുള്ള ഒരു ഐക്യനിര ബ്രിട്ടീഷുകാർക്കെതിരേ ഉയർത്തിക്കൊണ്ടുവരാൻ വാരിയൻകുന്നത്തിനു സാധിച്ചു. ആ ഒറ്റ കാരണത്താൽ മലബാർകലാപം ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ സ്വാഭാവിക ഭാഗം എന്ന് എങ്ങനെ പറയാനൊക്കും? എല്ലാ ജനവിഭാഗങ്ങളെയും സ്വാതന്ത്ര്യസമരത്തിൽ പങ്കുകാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത്കാരെയും സ്വാതന്ത്ര്യസമരത്തിലേക്ക് ഉൾക്കൊണ്ടത്. അക്രമരഹിതമായിരിക്കണം സമരം എന്നത് ഗാന്ധിജിയുടെ പ്രഖ്യാപിത നയമായിരിക്കേ മലബാർകലാപം അക്രമാസക്തമായപ്പോൾ സ്വാതന്ത്ര്യസമരത്തോടുള്ള അതിന്റെ ബന്ധവും ഫലത്തിൽ ഇല്ലാതാവുന്നുണ്ട്. മലബാറിലെ കർഷകരുടെ സമരത്തിന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാൻ സാധുവായ മറ്റെന്തെല്ലാം കാരണങ്ങളുണ്ട്. ബോധ്യപ്പെടുംവിധം തെളിവുകൾ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അതിനുമുമ്പ് വാരിയൻകുന്നത്തെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയർത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോ? ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ല. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന ആനമക്കാരുടെ മകൾ കുഞ്ഞുപാത്തുമ്മാ പറയുന്ന ‘സത്യം’ ‘അതു കുയ്യാനേർന്ന്’ എന്ന പറച്ചിലിൽ ഒടുങ്ങിത്തീർന്നുപോകരുതല്ലോ.

സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്‌കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല, രാമായണം സീരിയലിലൂടെ പാകപ്പെടുത്തിയ ഹിന്ദുസമ്മതിയുടെ ബലത്തിലാണ് ബാബറിമസ്ജിദ് തകർക്കപ്പെട്ടത് എന്നൊരു വാദഗതിയുണ്ടല്ലോ. ചലിക്കുന്ന ചിത്രം നടന്നസംഭവമായി സ്വീകരിക്കുന്ന ഒരു ജനമനസ്സ് നാട്ടിലുണ്ടെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. അപ്പോൾ സൂക്ഷിച്ചുവേണം ചരിത്രസിനിമകൾ ചിത്രീകരിക്കേണ്ടത്. മറുപക്ഷത്തിനും മേൽപ്പറഞ്ഞതൊക്കെ ബാധകമാണ്.

ദൂരെ ദൂരെ നിന്നുവരുന്ന ചരിത്രനദിയെ ഒരു പ്രത്യേകസ്ഥാനത്തുവച്ച് തടയണകെട്ടി തങ്ങൾക്കു ഗുണകരമായിടത്തേക്കെത്തിച്ച ശേഷം അവിടെ നിന്നാണ് നദി ഉത്ഭവിക്കുന്നതെന്ന രീതിയിൽ ചരിത്രം പറയുന്ന വിചിത്രമായ കാഴ്ച ഹാഗിയാ സോഫിയായുടെ ‘രൂപമാറ്റ’ത്തിൽ കാണാം. ഇത് ശരിക്കുള്ള ചരിത്രത്തിന്റെ ഹൈജാക്കിങ് ആണ്. എ.ഡി. 537-ൽ നിർമ്മിക്കപ്പെട്ട ക്രിസ്ത്യൻ ദേവാലയമാണ് തുർക്കിയിലെ ഹാഗിയാ സോഫിയാ ദേവാലയം. ആയിരത്തോളം വർഷം അത് ക്രൈസ്തവരുടെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രമായിരുന്നു. ഓട്ടോമൻ പടയോട്ടത്തിൽ 1567ൽ മുസ്ലീങ്ങൾ അതുപിടിച്ചടക്കി മോസ്‌ക്ക് ആക്കി. 1923 വരെ അത് മോസ്‌ക്ക് ആയിരുന്നു. ഖലീഫേറ്റിന്റെ അവസാനംകുറിച്ച കെമാൽപാഷ ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി. ഇപ്പോൾ തുർക്കിയിലെ ഏകാധിപതിയായ എർദോഗൻ മ്യൂസിയത്തെ മോസ്‌ക്കാക്കി ആരാധന തുടങ്ങിയിരിക്കുന്നു. ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും ഇതിനെതിരേ പ്രതിഷേധമുയരുന്നുണ്ട്.

ഇക്കാലംവരെ സെക്കുലർ വേഷമണിഞ്ഞ ചന്ദ്രിക ദിനപ്പത്രം ഇതിനെക്കുറിച്ച് എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട് ഇപ്രകാരമാണ്: ‘ഹാഗിയാ സോഫിയയിലെ ബാങ്കുവിളിയിൽ ആർക്കാണ് അരിശം?’ തൊട്ടടുത്ത ദിവസമൊന്നിൽ പാണക്കാട് സയ്യിദ് സാദിഖാലി ശിഖാബ് തങ്ങൾ ചന്ദ്രികയിൽത്തന്നെ എർദോഗനെ ‘ലോകത്തിന്റെ വിവിധകോണുകളിൽ വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെടുന്ന മുസ്ലീങ്ങൾക്കുവേണ്ടി അന്തർദേശീയവേദികളിൽ ശബ്ദമുയർത്തുന്ന’ ആളായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഹാഗിയാ സോഫിയ മോസ്‌ക്ക് ആക്കിയതിനെതിരേയുള്ള പ്രതിഷേധം വ്യാജസെക്കുലറിസമാണ് എന്ന് അദ്ദേഹം പറയുന്നു. ഹാഗിയാസോഫിയയുടെ ചരിത്രം തുടങ്ങുന്നത് 1453-ലാണെന്ന രീതിയിലാണ് ശിഹാബ് തങ്ങൾ ചരിത്രവാദങ്ങൾ പറയുന്നത്. ചരിത്രത്തിന്റെ ന്യൂനീകരണമാണ് അദ്ദേഹം നടത്തുന്നത്. ഇത്തരമൊരു വാദഗതി ബാബറിമസ്ജിദിനെക്കുറിച്ച് ഉന്നയിച്ചാൽ എങ്ങനെയിരിക്കും?

ഓരിയിടുന്ന കത്തോലിക്കാ ബുജികൾ

കേരളത്തിലെ മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്. ഇക്കാലംവരെ തീവ്രവാദികളെന്നുപറഞ്ഞ് പ്രത്യക്ഷത്തിൽ അകറ്റിനിർത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി പത്രവാർത്ത ഉണ്ടായിരുന്നു. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതൽ രാഷ്ട്രീയാധികാരം നേടാനോ ആവാം ഈ നയവ്യതിയാനം. ഇത്രയുംനാളത്തെ സ്വന്തം ചരിത്രത്തിന്റെ തള്ളിപ്പറയൽ ഇവിടെ ഉണ്ട്. ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാരാഷ്ട്രീയപാർട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്. ഇവർക്കെല്ലാവർക്കും തമ്മിൽത്തമ്മിൽ പ്രത്യക്ഷത്തിൽ അഭിപ്രായവ്യത്യാസമുള്ളപ്പോഴും, ഇവർക്കും തീവ്രവാദപ്രസ്ഥാനങ്ങൾക്കുമിടയിൽ പരസ്പരസഹായത്തിന്റെ ‘സജീവമായ ഒരു അന്തർധാര’ നിലനില്ക്കുന്നുവെന്നു കരുതേണ്ടിവരുന്നു! മാടപ്രാവിന്റെ വിശുദ്ധിയും സർപ്പത്തിന്റെ വിവേകവും കൂടുതലളവിൽ വേണ്ടിവന്നിരിക്കുന്നു എന്നാണ് കാലസൂചനകൾ പറഞ്ഞുതരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments