Home NEWS INTERNATIONAL പാക് മതനിന്ദാ നിയമം: വീണ്ടും ഒരു ക്രിസ്ത്യാനികൂടി രക്തസാക്ഷിത്വത്തിലേക്ക്

പാക് മതനിന്ദാ നിയമം: വീണ്ടും ഒരു ക്രിസ്ത്യാനികൂടി രക്തസാക്ഷിത്വത്തിലേക്ക്

ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന് വീണ്ടും ഒരു ഇര
കൂടി. മേലുദ്യോഗസ്ഥന്റെ ആരോപണത്തെ തുടർന്ന് 2013ൽ അറസ്റ്റ് ചെയ്യപ്പെട്ട യൂഹാനാബാദ് ക്രിസ്ത്യൻ കോളനിയിൽ താമസിക്കുന്ന ആസിഫ് പർവേസ് മസീഹിനെയാണ് (37) ലാഹോർ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ചത്. കൂടാതെ, മൂന്നു വർഷത്തെ തടവും 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

അറസ്റ്റിലായ 2013 മുതൽ മസീഹ് തടങ്കലിലാണ്. മേലുദ്യോഗസ്ഥന് മതനിന്ദക്കുറ്റത്തിനു കാരണമായ ‘ടെക്സ്റ്റ് മെസേജ്’ അയച്ചെന്നാണ് ആരോപണം. ആസിഫ് ജോലി ചെയ്തിരുന്ന വസ്ത്രനിർമാണശാലയിലെ മേലുദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സയീദ് ഖോക്കർ ആണ് പരാതിക്കാരൻ.

എന്നാൽ, മുസ്ലീം മതം സ്വീകരിക്കാൻ നിർബന്ധിച്ചിട്ടും അതിന് തയാറാകാത്തതിനാൽ വ്യാജാരോപണത്തിന് അടിസ്ഥാനമെന്ന് ആസിഫ് പർവേസിന്റെ അഭിഭാഷകൻ സെയ്ഫ് ഉൾ മലൂക്ക് വ്യക്തമാക്കുന്നു. ‘സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചശേഷവും ഇദ്ദേഹം മതപരിവർത്തനത്തിനു ശ്രമിച്ചു. വഴങ്ങാതിരുന്നപ്പോഴാണ് ആരോപണം ഉന്നയിച്ചത്,’ അഡ്വ. സെയ്ഫ് ഉൾ മലൂക്ക് പറഞ്ഞു.

പ്രവാചകനെ അവഹേളിച്ചു എന്ന ആരോപണത്തെ തുടർന്ന് നിയമത്തിലെ 295A, 295B, 295 C എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫോൺ ദുരുപയോഗിച്ചു എന്ന കുറ്റത്തിനുള്ള ശിക്ഷയാണ് മൂന്നു വർഷത്തെ തടവും 50,000 രൂപ പിഴയും. എന്നാൽ, ഈ കേസിലെ വസ്തുതകൾ ദുർബലമായിട്ടും എന്തുകൊണ്ട് ഇപ്രകാരമൊരു വിധി ഉണ്ടായി എന്ന് മനസിലാകുന്നില്ലെന്ന് അഡ്വ. മാലൂക്ക് പറയുന്നു.

‘തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് ദിനങ്ങൾക്കുമുമ്പ് തന്റെ സിം കാർഡ് നഷ്ടപ്പെട്ടിരുന്നെന്നും അത് ഉപയോഗിച്ച മതനിന്ദയ്ക്ക് കാരണമായ ടെക്സ്റ്റ് മെസേജ് തന്റെ മേലുദ്യോഗസ്ഥൻ തന്നെ സൃഷ്ടിച്ചതാണെന്നും പർവേസ് മസീഹ് വ്യക്തമാക്കിയിരുന്നു,’ അഡ്വ. മലൂക്ക് കൂട്ടിച്ചേർത്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയാ ബീബിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനാണ് ഇദ്ദേഹം.

മതനിന്ദക്കുറ്റം ചുമത്തപ്പെട്ട 80 പേരെങ്കിലും പാക്കിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ പകുതിക്കും ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം. മതനിന്ദക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസീയ ബീബി എന്ന ക്രിസ്ത്യൻ വീട്ടമ്മ കഴിഞ്ഞവർഷം പാക്കിസ്ഥാനിൽനിന്ന് രക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. ദുരുപയോഗ സാധ്യതകൾ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തിൽതന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments