- Advertisement -spot_img
HomeKeralaമുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാപട്യം നിറഞ്ഞത്

മുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാപട്യം നിറഞ്ഞത്

- Advertisement -spot_img

കേരളത്തിൽ മുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന അങ്ങേയറ്റം കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ നൽകിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.
സ്വന്തം തെറ്റുകൾ ആരും സമ്മതിച്ച് കൊടുക്കില്ലല്ലോ. പാലോളി മുഹമ്മദ് കുട്ടി ഇസ്ലാം മതത്തിൽപ്പെട്ട വ്യക്തിയാണ്. അദ്ദേഹം കൊടുത്തിട്ടുള്ള റിപ്പോർട്ടും ആ മതത്തിനുവേണ്ടി മാത്രമായിരിക്കും. പക്ഷേ സംസ്ഥാനം ഭരിക്കുന്ന ഗവൺമെന്റാണ് തീരുമാനിക്കേണ്ടത് ഏത് രീതിയിൽ ആരെ സഹായിക്കണം എന്ന്. മുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ലെങ്കിൽ പൊതുഖജനാവിലെ പണമെടുത്ത്, അതായത് ഇവിടുത്തെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും എല്ലാവരും ഒരുപോലെ കൊടുക്കുന്ന നികുതി പണം ഇസ്ലാം മതം പ്രചരിപ്പിക്കുകയും, പഠിപ്പിക്കുകയും, ഇസ്ലാം മതത്തിനുവേണ്ടി മാത്രം ജോലി ചെയ്യുകയും ചെയ്യുന്ന മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നത് എന്തുകൊണ്ട് ?. ഒന്നും രണ്ടും രൂപയല്ല മാസം 25000 രൂപ വച്ചല്ലേ ശമ്പളം കൊടുക്കുന്നത്. എന്ത് നീതീകരണം പറയാനാവും മുഖ്യമന്ത്രിക്ക്.

അങ്ങനെ കൊടുക്കുകയാണെങ്കിൽ എന്തുകൊണ്ട് ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ മതാധ്യാപകർക്ക് കൊടുക്കുന്നില്ല. വീണ്ടും മദ്രസ അധ്യാപകർക്ക് പെൻഷനായി മാസം 6000 രൂപ കൊടുക്കുന്നുണ്ടല്ലോ. അതിന്റെ നീതി എന്തെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. അതും പൊതുഖജനാവിൽ നിന്നും അല്ലെ കൊടുക്കുന്നത്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി അനുവദിക്കുന്ന സ്കോളർഷിപ്പുകളിൽ 80 ശതമാനവും മുസ്ലിം സമുദായത്തിന് മാത്രമായി മാറ്റി വച്ചിട്ട് ക്രൈസ്തവ സമുദായത്തിന് ഒന്നും കൊടുക്കാത്ത അവസ്ഥ സംജാതമായത് മുഖ്യമന്ത്രി പിണറായി വിജയൻറെ ഭരണകാലത്ത് തന്നെയല്ലേ. അതിൽ എന്ത് ന്യായീകരണമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്.

ഇവിടെ ദിനം പ്രതി സാമ്പത്തികമായി കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കർഷക ജനത നിലനില്പിനായി പോരാടുമ്പോൾ അവരെ സംരക്ഷിക്കാൻ ചെറുവിരൽ അനക്കാത്ത സംസ്ഥാന സർക്കാർ, തിരിച്ചടവ് തെറ്റിയാൽ ഉടനെ ജപ്തി നടപടികളുമായി ചാടി പുറപ്പെടുന്ന ബാങ്കുകൾ ഉള്ള നാട്ടിൽ മദ്രസ അധ്യാപകർക്ക് പലിശ രഹിത ബാങ്ക് വായ്പ അനുവദിച്ചത് പിണറായി വിജയൻറെ ഭരണകാലത്ത് തന്നെയല്ലേ. ന്യൂനപക്ഷ ഫണ്ട് മുഴുവൻ ഒരു സമുദായത്തിന് വാരിക്കോരി കൊടുത്തിട്ട് യാതൊരു ഉളുപ്പുമില്ലാതെ പറയുന്നു മുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ല എന്ന്. നാണമില്ലേ മുഖ്യമന്ത്രി ഇതുപോലെ പച്ചക്കള്ളം വാരി വിളമ്പാൻ.

ആയിരക്കണക്കിന് ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിൽ കുരുക്കി മതം മാറ്റിച്ച് ഇസ്ലാമാക്കിയത് താങ്കളുടെ ഭരണകാലത്തല്ലേ. എന്നിട്ട് താങ്കളുടെ ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞതോ ലവ് ജിഹാദ് എന്ന വാക്ക് കേട്ടിട്ടുപോലുമില്ല എന്നല്ലേ. പിണറായി വിജയൻ സാർ, ഇനിയും എത്രയോ കാര്യങ്ങൾ പറയാനുണ്ട്. ക്രൈസ്തവരോടുള്ള താങ്കളുടെ പാർട്ടിയുടെ, ഗവൺമെന്റിന്റെ ക്രൈസ്തവ വിരുദ്ധതയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. വോട്ട് ബാങ്കിനുവേണ്ടി എന്ത് വൃത്തികേടും വിളിച്ചുപറയുന്ന താങ്കളും കൂട്ടരും ഇനിയും ഇത് തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. പക്ഷെ ക്രൈസ്തവ സമുദായം ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നല്ലത്. ഞങ്ങൾ സംഘടിത ശക്തിയായി സമുദായത്തിന് വെളിയിലേക്കിറങ്ങുമ്പോൾ അതിനെ തടുക്കുവാൻ താങ്കളുടെ പാർട്ടിക്കോ ഗവൺമെന്റിനോ കരുത്തുണ്ടാകില്ല എന്ന് ഓർക്കുന്നത് നല്ലത്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here