വഞ്ചനാത്മക നിലപാട് സ്വീകരിക്കുന്ന സത്യദീപം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌തു പി എൽ ആർ

0
980

പാലക്കാട്: കേരള കത്തോലിക്ക സഭയോടും ജനങ്ങളോടും യാതൊരു പ്രതിപത്തിയുമില്ലാതെ ജിഹാദികളുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന സത്യദീപം ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്‌തു പി എൽ ആർ. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എന്ന സംഘടനയാണ് PLR. ക്രൈസ്‌തവ വിശ്വാസത്തിനെതിരെ വരുന്ന കാര്യങ്ങളെ വിശ്വാസത്തിന്റെ പാതയിൽ നിന്നുകൊണ്ട് പ്രതിരോധിക്കുകയും ആവശ്യംവരുന്ന ഘട്ടങ്ങളിൽ ശക്തമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് PLR ന്റെ ലക്‌ഷ്യം.

ഒരുകാലത്ത് അനേകം കത്തോലിക്കാ വിശ്വാസികൾ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു സത്യദീപം. ഇത് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം അല്ലായിരുന്നിട്ട് പോലും വിശ്വാസികൾ സത്യദീപത്തെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചു.

എന്നാൽ കാലം മാറിയപ്പോൾ പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ തലപ്പത്തുള്ളവരും അപചയത്തിന്റെ പിടിയിലമർന്നു. ഇന്ന് ജിഹാദി ഗ്രൂപ്പുകളുടെ കയ്യിലെ കളിപ്പാവയായി സത്യദീപം മാറി എന്ന സത്യം നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ജിഹാദികൾക്കു കുഴലൂതുന്ന സത്യദീപം

Posted by Kingdom Media on Friday, September 25, 2020

കഴിഞ്ഞ വർഷം കത്തോലിക്കാ മെത്രാന്മാരുടെ സിനഡ് കഴിഞ്ഞതിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ കേരളത്തിൽ അതിശക്തമായ രീതിയിൽ ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും, ധാരാളം ക്രിസ്ത്യൻ പെൺകുട്ടികൾ ലവ് ജിഹാദിനിരയായിട്ടുണ്ടെന്നും അതുകൊണ്ട് വിശ്വാസികൾ ഈ കാര്യത്തിൽ ജാഗരൂകരായിരിക്കണമെന്നും പറഞ്ഞപ്പോൾ അതിനെ തള്ളിക്കളയണമെന്നും കേരളത്തിൽ ലവ് ജിഹാദ് എന്നൊന്നില്ല, മതസൗഹാർദ്ദം തകർക്കാൻ നോക്കുന്ന മെത്രാന്മാരുടെ ആഹ്വാനത്തെ തള്ളിക്കളയണം എന്നാണ് സത്യദീപത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് എല്ലാ തലത്തിലും അംഗീകരിക്കപ്പെട്ട ഒരു നഗ്നസത്യമാണ് കേരളത്തിൽ ലവ് ജിഹാദ് ഉണ്ട് എന്നുള്ളത്. അപ്പോൾ സത്യദീപം ആർക്കുവേണ്ടിയായിരുന്നു കേരളത്തിൽ ലവ് ജിഹാദ് ഇല്ല എന്ന് പ്രഖ്യാപിച്ചത്. ജിഹാദികൾക്ക് വേണ്ടിയോ? സമുദായത്തിന് വേണ്ടിയോ?

കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മതതീവ്രവാദവും മത മൗലീകവാദവും അതിശക്തമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് ഐക്യരാഷ്ട്ര സഭയാണ്. അതിന് പിന്നാലെ കേന്ദ്രഗവൺമെന്റ് പാർലമെന്റിലും കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യത്തെക്കുറിച്ച് പ്രസ്താവന നടത്തി. ഈ സത്യമാണ് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ജനങ്ങളോട് ജാഗരൂകരായിരിക്കണമെന്ന് ആഹ്വാനം ചെയ്തത്. എന്നാൽ അച്ചനെ സംഘപരിവാർ എന്ന് മുദ്രകുത്തി ആക്ഷേപിക്കുകയാണ് സത്യദീപം ചെയ്തത്.

അതുപോലെ സമുദായത്തെക്കുറിച്ച് സംസാരിച്ച ജോസഫ് കരിയിൽ പിതാവിനെയും അങ്ങേയറ്റം മ്ലേച്ഛമായി ആക്ഷേപിക്കുന്ന ലേഖനമാണ് സത്യദീപം പ്രസിദ്ധീകരിച്ചത്. എന്നാൽ ഇതെല്ലാം സംഭവിച്ചിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിൽ നിന്നും അൽ ഖൊയ്‌‌ദ ബന്ധമുള്ള തീവ്രവാദികൾ പിടിക്കപ്പെട്ടു. ഈ സത്യം വിളിച്ചുപറഞ്ഞപ്പോൾ ഇതിനെ കുരിശുയുദ്ധത്തിനുള്ള ആഹ്വാനം എന്ന് അടച്ചാക്ഷേപിച്ച സത്യദീപം ആർക്കുവേണ്ടിയായിരുന്നു ഇതെല്ലം എഴുതിയത് ?. വിശ്വാസികൾക്ക് വേണ്ടിയോ ?. ജിഹാദികൾക്ക് വേണ്ടിയോ ?.

സത്യദീപം യഥാർത്ഥത്തിൽ കത്തോലിക്കാസഭയുടെ ഔദ്യോഗിക പത്രമല്ല. എറണാകുളം രൂപതയുടെ പത്രമായിട്ടാണ് ആരംഭിച്ചതും പ്രസിദ്ധീകരിച്ചുവന്നിരുന്നതും. എന്നാൽ ഇന്നത് ജിഹാദി ഗ്രൂപ്പുകളുടെ കയ്യിൽ അകപ്പെട്ടിരിക്കുന്നു. സഭാധികാരികളെ നിരന്തരം വിമർശിക്കുക, ജിഹാദി ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുക എന്നിങ്ങനെയുള്ള തലത്തിലേക്ക് സത്യദീപം തരംതാണിരിക്കുന്നു.

വഞ്ചനാത്മക നിലപാടുള്ള ഈ പത്രം എന്തിന് നമ്മുടെ കുടുംബങ്ങളിൽ വരുത്തണം ?. വിശ്വാസികൾ ഈ പത്രം ബഹിഷ്ക്കരിക്കുക. ഇതാണ് PLR നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here