ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അസർബൈജാൻ പ്രസിഡന്റ്

0
341

ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. സമാധാന കരാർ പ്രകാരം ക്രൈസ്‌തവർ അധിവസിക്കുന്ന തർക്കമേഖല മുസ്ലിം രാജ്യമായ അസർബൈജാൻ ഏറ്റടുക്കുമ്പോൾ ദേവാലയങ്ങൾ തകർക്കപ്പെടും എന്ന ആശങ്കകൾക്കാണ് ഇതോടെ ഏറെക്കുറെ വിരാമമാകുന്നത്.

അതേസമയം തർക്കഭൂമിയിൽനിന്ന് ഒഴിയാൻ അർമേനിയൻ ക്രൈസ്‌തവർക്കു അസർബൈജാൻ ഭരണകൂടം സാവകാശം നൽകി. സെപ്റ്റംബറിൽ ആരംഭിച്ച അർമേനിയ അസർബൈജാൻ സംഘർഷത്തിലൂടെ ഇരുരാജ്യങ്ങളുടെയും നൂറുകണക്കിന് പട്ടാളക്കാരും പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. ലോകം അടുത്തയിടെ ഭീതിയോടെ വീക്ഷിച്ച ദുരിതപൂർണമായ സംഭവവികാസങ്ങൾ ആയിരുന്നു ഇവിടെ നടമാടിയത്. നാഗർലോ കരബാത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു അർമേനിയയും അസർബൈജാനും തമ്മിൽ ആഴ്ചകൾ നീണ്ട സംഘർഷമുണ്ടായത്.

അർമേനിയൻ ഭൂമിയുടെ മേൽ അവകാശവാദം ഉന്നയിച്ചു എങ്കിലും ക്രൈസ്തവരുടെ ഉന്മൂലനം ആയിരുന്നു യഥാർത്ഥത്തിൽ അസർബൈജന്റെ അജണ്ട. അതിൽ പരോക്ഷത്തിൽ വിജയം കണ്ട അസർബൈജാൻ സർക്കാറിന് തുർക്കിയുടെ പിന്തുണ ഒളിഞ്ഞും തെളിഞ്ഞും ലഭിച്ചിരുന്നു. ക്രൈസ്തവർക്കെതിരെയുള്ള വൈര്യ സംഘർഷത്തിലൂടെ നാശനഷ്ടങ്ങളും നരഹത്യകളും അനിയന്ത്രിതമായ സാഹചര്യത്തിലായിരുന്നു റഷ്യൻ പ്രസിഡൻറ് പുടിൻ ഇടപെടൽ നടത്തിയത്. ഇതിലൂടെ സമാധാന കരാറുകൾ ഒപ്പുവെക്കുക ചെയ്തെങ്കിലും ഗുണഭോക്താക്കൾ ആവുന്നത് അസർബൈജാൻ ആണെന്ന് നിസംശയം പറയാനാകും.

സമാധാന കരാറിലൂടെ നാഗർലോ കരബാത്തിന്റെ ഒരു ഭാഗവും സമീപപ്രദേശങ്ങളും അസർബൈജാന് ഇനി സ്വന്തമാണ്. കൂടാതെ അർമേനിയൻ ക്രൈസ്‌തവർ ദുഃഖത്തോടെ സ്വദേശം ഒഴിയേണ്ടി വന്നിരിക്കുകയുമാണ്. സമാനമായ്‌ നിലനിൽക്കുന്ന മറ്റൊരു തീരാദുഃഖം ആയിരുന്നു ക്രൈസ്തവ ദേവാലയങ്ങളുടെ നിലനിൽപ്പ്. എന്നാൽ റഷ്യൻ പ്രസിഡൻറ് പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലൂടെ ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അസർബൈജാൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയതോടെ നേരിയ ആശ്വാസം ആണ് കൈവന്നിരിക്കുന്നത്. നഷ്ടങ്ങളുടെ കണക്കുകൾ മാത്രം കൈമുതലാക്കി പലായനം ചെയ്ത ക്രൈസ്തവർക്ക് ഇനിയുള്ള അഭയം ഏത് ഭൂമിയിലാണെന്നത് ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here