- Advertisement -spot_img
HomeKeralaതെരഞ്ഞെടുപ്പില്‍ സഭയുടേത് പ്രശ്‌നാധിഷ്ഠിത പിന്തുണ : ഇരിങ്ങാലക്കുട രൂപതാ രാഷ്ട്രീയകാര്യ സമിതി

തെരഞ്ഞെടുപ്പില്‍ സഭയുടേത് പ്രശ്‌നാധിഷ്ഠിത പിന്തുണ : ഇരിങ്ങാലക്കുട രൂപതാ രാഷ്ട്രീയകാര്യ സമിതി

- Advertisement -spot_img

തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അധിഷ്ഠിത പിന്തുണയല്ല, മറിച്ച് പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് സഭ നല്‍കുക എന്ന് ഇരിങ്ങാലക്കുട രൂപത രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി.
ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വോട്ടു ബാങ്ക് ആയി മാറാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയകാര്യ സമിതിയുടെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വാസികള്‍ക്കായി നല്‍കിയ പത്രക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ :
ക്രൈസ്തവരെ ആസൂത്രിതമായി ഒറ്റപ്പെടുത്തുകയും തകര്‍ക്കുകയുമാണ് ചില ശക്തികളും കേന്ദ്രങ്ങളും. നാം അതിക്രൂരമായ വിവേചനത്തിന് വിധേയരാക്കപ്പെടുന്നു. കേരളത്തില്‍ പോലും നാം ഒന്നുമല്ലാതാക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. നമ്മെ സഹായിക്കുമെന്നും ഭരണഘടന അനുസരിച്ച് വളര്‍ത്തുമെന്നും നാം കരുതിയിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമുദായങ്ങളെ മാത്രം പ്രീണിപ്പിക്കുവാന്‍ ഉതകുന്ന ആത്മാര്‍ഥതയില്ലാത്ത നയസമീപനവുമായി മുന്നോട്ടു പോകുന്ന ദയനീയമായ കാഴ്ച്ചയാണ് കാണുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ക്രൈസ്തവരായ നാം നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ രാഷ്ട്രീയ രംഗത്തു പുതിയ നിലപാടുകള്‍ സ്വീകരിക്കുന്നതിന് ഇപ്പോള്‍ നാം നിര്‍ബന്ധിതരാവുകയാണ്.
നമ്മുടെ നിലനില്‍പ്പിനായി ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ദേശീയ പക്ഷത്തെയും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു “സാമുദായിക പക്ഷം” എന്ന പ്രശ്‌നാധിഷ്ഠിത കാഴ്ചപ്പാട് ഇനിമേല്‍ നാം സ്വീകരിക്കേണ്ടതുണ്ട്.
ഈ വീണ്ടു വിചാരത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമായ ഏതാനും നിരീക്ഷണങ്ങളും നിലപാടുകളും ആവശ്യങ്ങളും താഴെ കുറിക്കുന്നു :
1. ഇടതു വലതു ബിജെപി രാഷ്ട്രീയ പാര്‍ട്ടികള്‍ നമ്മുടെ ആവശ്യങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല. 49 ലക്ഷം സീറോ മലബാര്‍ കത്തോലിക്കരുണ്ടായിട്ടും നമ്മള്‍ ഒരു വലിയ വോട്ടുബാങ്ക് ആണെന്ന് അവര്‍ക്കു തോന്നിയിട്ടില്ല എന്ന വസ്തുത ഗൗരവമായി കാണേണ്ടതാണ്.
2. ക്രിസ്ത്യന്‍ നാമധാരികളായ ജനപ്രതിനിധികളും ക്രൈസ്തവരുടെ കൂടി വോട്ടു നേടിക്കൊണ്ടു ഭരണം കയ്യാളുന്ന രാഷ്ട്രീയ പാര്‍ട്ടികളും സഭയുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നില്ല എന്നതും ഈ കാലത്തെ സങ്കടകരമായ ഒരു അവസ്ഥയാണ്.
3. മതത്തിന്റെ പേരു പറഞ്ഞു മാത്രം വോട്ടു നേടാന്‍ കഴിയും എന്നു മനസ്സിലാക്കിയ ചില രാഷ്ട്രീയ സാമുദായിക സംഘടനകള്‍ സ്വജനപക്ഷപാതത്തിലേക്കും തീവ്രവര്‍ഗീയതയിലേക്കും കേരളത്തെ നയിച്ചു കൊണ്ടിരിക്കുന്നു എന്നത് സഭയില്‍ ആശങ്ക ഉളവാക്കുന്നു.
4. തീവ്ര വര്‍ഗ്ഗീയ ശക്തികളേയും നിരീശ്വരവാദികളേയും സഭ അംഗീകരിക്കുന്നില്ല. വര്‍ഗ്ഗീയതയും നിരീശ്വരത്വവും വോട്ടു ബാങ്ക് ആക്കി മാറ്റുന്നതിനെ സഭ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
5. അതേസമയം സഭയുടെ ധാര്‍മ്മിക നിലപാടുകളോട് ചേര്‍ന്നു പോകുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ട്. “ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും” എന്ന സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന, സഭയുടെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നില്‍ക്കുന്നവരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സഹായിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്.
സഭ മുന്നോട്ടു വയ്ക്കുന്ന ഏതാനും ചില ആവശ്യങ്ങള്‍ :
1. സത്യവും നീതിയും സമാധാനവും ആഗ്രഹിക്കുന്ന നല്ലവരായ പൊതുസമൂഹത്തെ വഞ്ചിച്ച് കൈക്കൂലി, അഴിമതി, പക്ഷപാതം മുതലായ വെറുക്കപ്പെടേണ്ട തിന്മകള്‍ക്ക് അടിമകളായവരെ തിരിച്ചറിയുകയും അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു പൊതുരംഗത്തു നിന്ന് ഒറ്റപ്പെടുത്തി അകറ്റി നിര്‍ത്തുന്നതിനു രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുകയും ചെയ്യണം.
2. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാനതല കമ്മിഷനെ നിയമിച്ച ഇടതുപക്ഷ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
എന്നാല്‍ അതിനോടൊപ്പം 80:20 എന്ന വിവേചനത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒരു മതസമൂഹത്തിനു മാത്രമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
ക്രൈസ്തവര്‍ക്കും കൂടി അവകാശപ്പെടുന്ന ന്യൂനപക്ഷ പദ്ധതികളില്‍ ജനസംഖ്യ ആനുപാതികമായ പങ്കുവെക്കല്‍ സാധ്യമാക്കുക.
3. സാമ്പത്തിക സംവരണം പോലുള്ള നടപടികൾ 2020 ജനുവരി 3 മുതൽ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക.
ഭൂമിയുടെ അളവില്‍ കേന്ദ്ര മാനദണ്ഡം പിന്തുടരുക.
4. കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണങ്ങളെ തടയിടാനും ഒപ്പം മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കണം.
ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി ഉള്‍പ്പെടുത്തി അവിടുത്തെ ജനജീവിതം ദു:സ്സഹമാക്കുന്ന നിയമ നടപടികൾ ഉടന്‍ പിന്‍വലിക്കണം.
5. കത്തോലിക്കാ വിശ്വാസ സംരക്ഷണം : അന്യായമായി സഭയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കണം.
6. അധ്യാപക നിയമനത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ എടുത്ത നടപടികള്‍ സ്വാഗതാര്‍ഹമാണ്. അതേസമയം നല്‍കിയ ഉറപ്പുകള്‍ താമസം കൂടാതെ പാലിക്കണം.
7. സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ വിവിധ തസ്തികകളില്‍ ആനുപാതികമായ ക്രൈസ്തവ സാന്നിധ്യം തുല്യതയോടെ ഉറപ്പാക്കുക.
ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്ലിം ക്ഷേമപക്ഷ വകുപ്പായി മാറുന്നു എന്നതിനെതിരെ നടപടി സ്വീകരിക്കുക.
ചുരുക്കത്തില്‍ നമ്മോടൊപ്പം ഉണ്ടെന്നു കരുതുന്നവര്‍ നിര്‍ണ്ണായക ഘട്ടങ്ങളിലും വിഷയങ്ങളിലും നമ്മെ തന്ത്രപൂര്‍വം കൈവിടുന്നു.
തീവ്രവാദികള്‍ അരങ്ങു വാഴുന്നു. സമാധാനത്തിന്റെ പ്രവാചകന്മാര്‍ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നു. വിധി പറയാന്‍ സമയമാകുന്നു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here