Home NEWS INDIA സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂ ഡൽഹി: സ്വവർഗ വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേ ഡൽഹി ഹൈക്കോടതിയിൽ ആണ് കേന്ദ്രം നിലപാട് അറിയിച്ചത്. വിവിധ ക്രൈസ്തവ സംഘടനകൾ സ്വവർഗ വിവാഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സ്വവർഗ്ഗവിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ലോകമെന്പാടും നടക്കുന്ന മാറ്റങ്ങളെ കാണാതിരിക്കാനാവുമോ എന്ന് കോടതി ചോദിച്ചു. അതേസമയം സ്വവർഗവിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങൾകൂടി ഹർജിയിൽ ഉൾപ്പെടുത്താൻ കോടതി ഹർജിക്കാറോടു നിർദ്ദേശിച്ചു. തുടർന്ന് ഹർജി ഒക്ടോബറിലേക്കു മാറ്റി. സ്വവർഗ്ഗലൈംഗികത കുറ്റകരമാക്കുന്ന ഐപിസി 370 സുപ്രീംകോടതി ഭരണഘടന ബഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ സ്വവർഗ്ഗവിവാഹം നിയമപരമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകലുമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിവിധ ക്രൈസ്തവ സംഘടനകൾ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments