- Advertisement -spot_img
HomeCatechismസാത്താൻ ഭയപ്പെടുന്ന വിശുദ്ധ കുർബാന

സാത്താൻ ഭയപ്പെടുന്ന വിശുദ്ധ കുർബാന

- Advertisement -spot_img

ഒരു സാത്താൻ സേവകന്റെ വെളിപ്പെടുത്തൽ.……

സാത്താൻ ഭയപ്പെടുന്ന വിശുദ്ധ കുർബാന

ഇന്നും ചില ക്രിസ്ത്യാനികൾ അറിയാത്ത ഒരു സത്യമാണ് വിശുദ്ധ കുർബാന.
നാം വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ഒരു ആചാരം എന്നപോലെ കണ്ടു നില്ക്കുന്ന ചിലർക്ക് അവിടെ നടക്കുന്ന ദൈവീക വിരുന്നിന്റെ മഹോന്നത അറിയില്ല.
എന്നാൽ അത് സാത്താനറിയാം.
അത് കൊണ്ടാണ് സാത്താൻ പൂജയെ കറുത്ത കുർബാന എന്ന് വിളിക്കുന്നത്.

ലോകത്തിൽ നിരവധി മതങ്ങൾ ഉണ്ട്.
എന്നാൽ സാത്താൻ ആരാധകർ സാത്താനെ പ്രീതിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് വിശുദ്ധ കുർബാനയിൽ ക്രിസ്ത്യാനികൾ വണങ്ങുന്ന “ഓസ്തി”.

എല്ലാ മതങ്ങളും മത ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് സാത്താന് എതിരായിട്ടാണ്. എന്നാൽ സാത്താൻ പ്രീതിപ്പെടണമെങ്കിൽ ഓസ്തിയെയും വിശുദ്ധ ബൈബിളിനെയുo അവഹെളിക്കണം.

അതെന്താ മറ്റു മതങ്ങളെ വിട്ടു സാത്താൻ ക്രിസ്ത്യാനികളെ മാത്രം ഉന്നം വയ്ക്കുന്നത്.

ഉത്തരം ഒന്നേ ഉള്ളു. യഥാർഥ ദൈവം ക്രിസ്തു ആണന്നും അവനെ തള്ളിപ്പറഞ്ഞാലെ സാത്താൻ പ്രീതിപ്പെടു എന്നും അവനെ ആരാധിക്കുന്നവർക്ക് അറിയാം.

“ഒരിക്കൽ ഒരു സാത്താൻ ആരധകൻ Goodnews ധ്യാനകേന്ദ്രം പാമ്പാടി, കോട്ടയം ധ്യാനിക്കാനായി എത്തി. അവനിൽ നിന്നും ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് ഞങ്ങൾ കേട്ടറിഞ്ഞത്.

ബൈബിൾ ചവിട്ടുക, തുപ്പുക തുടങ്ങി ക്രിസ്ത്യാനി കണ്ടാൽ മടിക്കുന്ന എല്ലാം ഉണ്ടത്രേ. ബൈബിൾ കുത്തിക്കീറിയപ്പോൾ രക്തം വാർന്നൊഴുകിയത് കേട്ടപ്പോൾ എന്നെ അത്ഭുതപ്പെടുത്തി.

ഈശോ ഇന്നും തിരുവോസ്തിയിൽ ഉണ്ടെന്ന സത്യം അവൻ പറഞ്ഞത് ഇപ്രകാരമാണ്.

വാഴ്ത്തിയ അഥവാ ആശിർവധിച്ച ഒസ്തിയാണ് അവർക്ക് വേണ്ടത്. അത് എങ്ങനെ മനസിലാകും എന്ന ചോദ്യത്തിനു അവന്റെ മറുപടി ഇതായിരുന്നു.
അവരുടെ പൂജാ മുറിയിലെ തലയോട്ടിയിൽ ഈ ഓസ്തി വച്ച ശേഷം ഇവർ സാത്താൻ മന്ത്രങ്ങൾ ഉരുവിടും.
Orginal ഓസ്തി ആണെങ്കിൽ ഓസ്തിയിൽ നിന്നും രക്തം ഒഴുകും.
അവൻ കൂട്ടി ചേർത്തു, വൈദീകൻ ആശിർവദിക്കാത്ത ഓസ്തി അവർക്ക് വേണ്ട.. മറിച്ച് ആശിർവദിച്ച ഒസ്തിക്ക് ലക്ഷങ്ങൾ നൽകി സ്വന്തമാക്കാനും അവർ മടിക്കില്ല.

ഒരിക്കൽ ഒരുവൻ ഓസ്തി കൊണ്ടുവന്നു. പക്ഷെ അവന് പണത്തിന്റെ ആവശ്യം കാരണം കടയിൽ നിന്നും വാങ്ങിയതായിരുന്നു.
ഓസ്തി തലയോട്ടിയിൽ വച്ച് നോക്കിയപ്പോൾ ഓസ്തി orginal അല്ലാന്നു മനസിലായി. അവനു താക്കീത് നല്കി. ഇനി ആവർത്തിച്ചാൽ കൈ വെട്ടും എന്ന്.എന്നാൽ അവൻ വീണ്ടും ഒരിക്കൽ ഇത് ആവർത്തിച്ചപ്പോൾ നടുവിരൽ വെട്ടി എടുത്തു.
ഇങ്ങനെ വാഴ്തിയ ഒസ്തിക്ക് വേണ്ടി എത്ര എത്ര കൊലകൾ ഞാൻ കണ്ടെന്നോ.

കത്തോലിക്കാ തിരുസഭയിൽ അല്ലാതെ വാഴ്ത്തുന്ന ഓസ്തി ഉണ്ടല്ലോ , അത് ഉപയോഗിക്കില്ലെ??

ഈ ചോദ്യത്തിനു അവൻ പറഞ്ഞത് ഇപ്രകാരമാണ്.
“കത്തോലിക്കാ തിരുസഭയിലെ വൈദീകന്റെ ആശിർവാദം എൽക്കാത്ത ഓസ്തിയിൽ സാത്താൻ പ്രീതിപ്പെടില്ല. അതിൽ യേശുവിന്റെ സാന്നിധ്യം ഇല്ലാന്ന് അവന് അറിയാമായിരിക്കാം.
അവൻ പ്രീതിപ്പെടണമെങ്കിൽ കത്തോലിക്കരുടെ ഓസ്തി തന്നെ വേണം”.

യുവജനങ്ങളെ ആണ് ഇപ്പൊ അവരുടെ ലക്‌ഷ്യം. അതിനായി മദ്ധ്യം, മയക്കു മരുന്ന്, പെണ്ണ്, പണം, വാഹനം തുടങ്ങിയ എല്ലാം അവർക്കായി നൽകും. കത്തോലിക്കാ യുവതി യുവാക്കളെ വലയിലാക്കാൻ “പ്രണയം” എന്ന മാന്ത്രിക വിദ്യയും.

ആന്നാൻ വെള്ളം തലയിൽ വീണ ഓരോ വ്യക്തിയും അവന്റെ ശത്രുവാണ്. അത് കൊണ്ട് കൂദാശ ജീവിതം ഇല്ലാത്ത പള്ളിയിൽ പോകാത്ത ക്രിസ്ത്യാനികളെ വലയിലാക്കാൻ എളുപ്പമാണ്. ഒരാളെ കിട്ടോയാൽ അവൻ മുഖേന അടുത്തയാളെ കിട്ടും.

പെൺകുട്ടികളെ കാഴ്ച വയ്ക്കാനും ആൺകുട്ടികളെ ക്വട്ടേഷനും വേണ്ടിയാണ് കൂടുതലും ഉപയോഗിക്കുക.എന്നാൽ ഇതിൽ വീണു പോയാൽ പിന്നെ ജീവിതം തിരിച്ചു കിട്ടില്ല. സാത്താൻ എല്ലാം തരും. പക്ഷെ അവൻ ചോദിക്കുന്നത് ആത്മാവിനെ മാത്രമാണ്.

അദ്ദേഹം പറഞ്ഞത് യുവാക്കളെ എളുപ്പത്തിൽ കീഴ്പ്പെടുതാം എന്നാണ്.

സുന്ദരിയായ ഒരു സ്ത്രീയെ, ലഹരി ഉള്ള മധ്യക്കുപ്പിയെ, എപ്പോളും കൈ നിറയെ പണം, bike, car……
ഇതുപോലുള്ള Offer വച്ചാൽ ഒട്ടുമിക്ക യുവാക്കളെയും വലയിലാക്കം.
ചിലർ Film field ൽ ഉള്ള നടിമാരെ ചോദിക്കും.
എന്നാൽ ഒറ്റ തവണ അവനെ ഒന്ന് വീഴ്ത്തി കിട്ടിയാൽ പിന്നെ അവൻ എങ്ങനെയൊക്കെ കളിച്ചാലും രക്ഷപെടില്ല. കാരണം സാത്താൻ മനുഷ്യന്റെ ബുദ്ധിക്ക് അളക്കാൻ പറ്റുന്ന ഒരുവനല്ല.

ഇതിൽ വീണു പോയതിനു ശേഷം തിരികെ പോകാൻ ശ്രമിച്ച മുക്കാൽ ഭാഗം ആൾക്കാരും ഇന്ന് ജീവനോടെ ഇല്ല.

കുർബാനയിൽ യേശു ഉണ്ടെന്ന സത്യം അറിയാവുന്നത് കൊണ്ട് തിരുവോസ്തിക്ക് വില ലക്ഷങ്ങളാണ്. പക്ഷെ അത് കൊടുക്കുന്നവനു പോലും അറിയില്ല അതിനുള്ളിലെ ദൈവം ആരെന്ന്.

ഒരു പക്ഷെ ഈ ധ്യാനം കൂടിയില്ലാരുന്നെൽ ആ ബ്രദർ പറഞ്ഞത് പോലെ എന്റെ ആത്മാവും വെളിപാട് പുസ്തകത്തിലെത് പോലെ അഗ്നി തടാകത്തിൽ…………
ഇത് പറയുമ്പോൾ അദ്ദേഹം ഭയപ്പെട്ടിരുന്നു.
കാരണം അത്രത്തോളം മ്ലേചത നിറഞ്ഞ ഒന്നാണ് അത്.

ക്രിസ്ത്യാനി,
നീ അറിയുന്നില്ലേ നിന്റെ നാവിൽ അലിഞ്ഞു ചേരുന്നവൻ ആരാണന്നു???

സ്വന്തം ഹൃദയം മുറിച്ചു വച്ചാണ് ഓരോ പ്രഭാതവും അവൻ നിന്നെ വിളിച്ചുണർത്തുന്നത്. എന്നിട്ടും നീ അറിയുന്നില്ല അവനെ.

ഇത് വെളിപാട് കാലഘട്ടമാണ്. സ്വന്തം ആത്മാവിനെ എങ്കിലും നമുക്ക് മുറുകെ പിടിക്കാം.

അവന്റെ എല്ലാ കെണികളും അറിഞ്ഞിരിക്കുക. മനുഷ്യ ബുദ്ധിക്ക് അളക്കുവാൻ ആകാത്ത അവന്റെ എല്ലാ പ്രവർത്തിയും സ്വർഗത്തിന്റെ രാജാവിന്റെ കൂടെ നിന്ന് കൊണ്ട് നമുക്ക് തകിടം മറിക്കാം.

Kingdom Fighter

Catholic Church News Portal

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here