പാലക്കാട്: ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങളിൽപ്പെടുന്ന പെൺകുട്ടികളെ പ്രണയക്കുരുക്കിൽ വീഴ്ത്തി മതം മാറ്റി വിവാഹം കഴിക്കുന്ന ലവ് ജിഹാദ് എന്ന ഭീകരതക്കെതിരെ ശക്തമായി ആഞ്ഞടിച്ച് സിബി മാത്യൂസ് IPS. സംഘടിതമായ മത പ്രചരണം ഇസ്ലാമിന്റെ ഭാഗമാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഈ കാര്യം മറ്റു മതങ്ങളിൽപ്പെട്ടവർ അറിഞ്ഞിരിക്കണമെന്നും ഇതിനെതിരെ ഓരോരുത്തരും ജാഗരൂഗരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രമായ മത പ്രചാരണങ്ങളും മതം മാറ്റലുമെല്ലാം ഇസ്ലാം മതം ഔദ്യോഗികമായി ചെയ്യുന്നുണ്ട്. ഇത്തരം ചതിക്കുഴികളിൽ പെടാതെ ഓരോ മതങ്ങളിൽപ്പെട്ടവരും അവരുടെ മതങ്ങളിൽ, വിശ്വാസങ്ങളിൽ ഉറച്ച് നിൽക്കാൻ പുതിയ തലമുറകൾ പ്രാപ്തരാകണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ അതിനുള്ള പിന്തുണ അതാത് സമുദായങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവർ ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ അടുത്ത കാലത്താണ് ഒരു പരിധിവരെ കുറച്ച് പേരെങ്കിലും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നത്.
ക്രൈസ്തവർ സംഘടിക്കേണ്ടതും ശക്തിപ്രാപിക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ക്രൈസ്തവരുടെ നാശമാണ് ഇസ്ലാമിക ജിഹാദുകളുടെയും ജിഹാദിസ്റ്റുകളുടെയും പ്രധാന ലക്ഷ്യം. ഇതിനെതിരെ ഓരോ ക്രൈസ്തവനും പ്രതികരിക്കണം.