- Advertisement -spot_img
HomeREPORTERഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് സ്വീഡൻ ഒരു പാഠമാണ് - ഒപ്പം താക്കിതും

ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് സ്വീഡൻ ഒരു പാഠമാണ് – ഒപ്പം താക്കിതും

- Advertisement -spot_img

അത്യന്തം സമാധാനപരമായി കഴിഞ്ഞിരുന്നു സ്വീഡൻ എന്ന അതിമനോഹരമായ രാജ്യം ഇന്ന് കലാപഭൂമിയായി മാറിയിരിക്കുന്നു. കലാപകാരികൾ അഴിഞ്ഞാടുകയാണ് ആ കൊച്ചു ഗ്രാമത്തിൽ. സ്വീഡനിൽ ആളെണ്ണത്തിൽ നന്നേ കുറവുള്ള ഒരു തീവ്രവലതുപക്ഷ കക്ഷി തങ്ങളുടെ മത ഗ്രന്ഥം കത്തിച്ചു എന്ന ആരോപണം ഉയർത്തി ഒരു കൂട്ടം അഭയാർത്ഥികൾ തങ്ങൾക്ക് അഭയം നൽകിയ ആ മനോഹര രാജ്യത്തെ കത്തിക്കുകയാണ്. എന്നാൽ അതേ രാജ്യത്തുതന്നെ ഒരാഴ്ച മുൻപ് രണ്ടു സ്വീഡിഷ് കുട്ടികളെ അഭയാർഥികളായി വന്നവർ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ജീവനോടെ കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

ലോകത്തെ വിവിധ രാജ്യങ്ങളിൽ സംഭവിച്ചതുപോലെ അഭയാർത്ഥികൾ അധിനിവേശകർ ആയി മാറിയ കാഴ്ചയാണ് ഇപ്പോൾ സ്വീഡനിലും കാണുന്നത്. വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളിൽ വച്ചതുപോലെയുള്ള അനുഭവം. അഭയാർത്ഥികളെ ഇരുകൈകളും നീട്ടി സ്വീകരിച്ച രാജ്യങ്ങളുടെ അതേ ദുർഗതി സ്വീഡനേയും പിടികൂടിയിരിക്കുകയാണ്. അഭയാർഥികൾക്ക് വേണ്ടി വാദിച്ചു അവർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകിയവരാണ് സ്വീഡിഷ് ജനത. എന്നാൽ ആരാണോ അവരെ സ്വീകരിച്ചത് അവരെയും അവരുടെ കുട്ടികളെയും സ്ത്രീകളെയും കൂട്ടംചേർന്ന് മൃഗീയമായി തല്ലിച്ചതയ്ക്കുന്നു, വാഹനങ്ങൾ കത്തിക്കുന്നു, സ്ഥാപനങ്ങൾ അടിച്ചുതകർത്തു. കഴിഞ്ഞ പത്തിറ്റാണ്ടുവരെ വളരെ സമാധാനപരമായി മുന്നോട്ടു പോയിരുന്ന സ്വീഡനെ പിഴച്ചത് ഇവിടെയാണ്. അവിടെയുള്ള മതേതര സർക്കാരുകൾ താങ്കളുടെ രാജ്യത്തിൻറെ വാതിലുകൾ വ്യവസ്ഥകളോ മാനദണ്ഡങ്ങളോ ഇല്ലാതെ കുടിയേറ്റക്കാർക്ക് വേണ്ടി വിശാല ഹൃദയത്തോടെ തുറന്നുകൊടുത്തു. അവിടെ അഭയാർഥികളായി വന്നവർ പതുക്കെപ്പതുക്കെ അവിടെ ആധിപത്യം സ്ഥാപിക്കാനും ചെറിയ പ്രശ്നങ്ങളുടെ പേരിൽ പോലും വ്യാപകമായ അക്രമങ്ങൾക്കും തുടക്കമിടാനും ആരംഭിച്ചു. കൂട്ടംചേർന്നുള്ള മാനഭംഗങ്ങൾ അവിടെ ഇന്ന് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രമുള്ള കുടിയേറ്റ വിശ്വാസികളാണ് സ്വീഡനിലെ തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അക്രമ പരമ്പരകൾ അഴിച്ചുവിട്ടത് എന്നകാര്യം ഏവരെയും ആശങ്കപ്പെടുന്നു. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അഭയംതേടി എത്തിയവരാണ് അവരിൽ ഭൂരിഭാഗവും.

ഇത് സ്വീഡൻ മാത്രം അവസ്ഥയല്ല അഭയാർത്ഥികളെ സ്വന്തം രാജ്യത്തെ അംഗങ്ങളെപ്പോലെ അഭയം നൽകിയ ഒട്ടു മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇന്ന് സ്വീഡൻ ആവർത്തിക്കപ്പെടുന്നു. ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്കും സ്വീഡൻ ഒരു പാഠമാകണം. അഭയാർഥികളെ സ്വീകരിച്ച ക്രൈസ്തവ രാജ്യമായ ലബനോൻ ഇപ്പോൾ ഭീകരതയുടെ ഈറ്റില്ല മായി മാറിയിരിക്കുന്നു. ജനസംഖ്യ കൂടുന്നതനുസരിച്ച് അഭയാർത്ഥികളുടെ സ്വഭാവം മാറിമറിയുന്നു. പിന്നീട് അവർ നാടിൻറെ യഥാർത്ഥ ഉടമസ്ഥരെ ഒറ്റപ്പെടുത്തി അക്രമം ഇളക്കിവിടുന്നു. ഇത് പലയിടത്തും ഒരുകൂട്ടം അഭയാർഥികളുടെ പൊതുസ്വഭാവമാണ് എന്നതാണ് ലോക മനസാക്ഷിയെ വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യം. തീവ്രവാദത്തിന്റെ ലോകമെമ്പാടുമുള്ള ഇരകൾ യോജിച്ചു അതിനെ പ്രതിരോധിക്കേണ്ട നാളുകൾ വന്നു ചേർന്നിരിക്കുകയാണ്. അടുത്തകാലത്ത് കലാപങ്ങൾ നടന്ന എല്ലായിടത്തും പൊതുവായി കാണുന്ന ഒരു ഘടകമുണ്ട്. കപട മാനവികത ഉയർത്തിപ്പിടിച്ച് അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കുക പിന്നീട് അവരുടെ കെണിയിൽ വീഴ്‌ത്തുക. ആ കെണിയിൽ വീണു നിഷ്കളങ്ക മനുഷ്യർ എരിഞ്ഞടങ്ങുന്നു. ലോകമെങ്ങും ദർശിക്കാവുന്ന ഈ കാഴ്ച നമുക്കും ഒരു താക്കീത് ആകട്ടെ. കാരണം ഇപ്പറഞ്ഞതെല്ലാം ഒളിഞ്ഞും തെളിഞ്ഞു നമ്മുടെ നാട്ടിലും ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നു.
കടപ്പാട് – Shekinah

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here