ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ ഭീകരാക്രമണം

0
698

ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ക്രിസ്ത്യന്‍ പളളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നീസിലെ നോത്രദാം ബസലിക്കയിലാണ് ഭീകരാക്രമണം ഉണ്ടായത്. കത്തികൊണ്ടുളള ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട മൂന്നുപേരും സ്ത്രീകളാണ്.

ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ-അളളാഹു അക്ബർ- എന്ന് ഉറക്കെ വിളിച്ചുകൊണ്ടു വന്ന അക്രമി മൂന്നു പേരെ കൊലപ്പെടുത്തിയെന്നും, അതിൽ ഒരു സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഫ്രാൻസിൽ നിന്നുളള വിശ്വസനീയമായ പത്രറിപ്പോർട്ടുകൾ പുറത്തുവന്നു. അക്രമിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയതിനുശേഷം ചികിത്സ നല്കിയപ്പോളും അളളാഹു അക്ബർ വിളി അക്രമി തുടർന്നു. ഈ മാസം നടന്ന മറ്റൊരു അക്രമത്തിൽ പതിനെട്ടുവയസ്സുകാരനായ ഒരു തീവ്രവാദി ഫ്രഞ്ച് പൗരനായ അധ്യാപകനെ കഴുത്തറത്തുകൊന്നിരുന്നു. ഇതിനെതുടർന്ന് ഫ്രഞ്ച് പ്രസിഡൻറ് മക്രോൺ തീവ്രവാദികൾക്ക് എതിരെ കടുത്ത നടപടി എടുക്കുകയും ഏതാനും പേരെ നാടുകടത്തുകയും ചെയ്തിരുന്നു.

ഇതിനെ തുർക്കി പ്രസിഡൻറ് എർദൊഗാൻ വിമർശിക്കുകയും ഫ്രാൻസിൽ നിന്നുളള വിൽപനവസ്തുക്കൾ തുർക്കിയിൽ നിരോധിക്കുകയും ചെയ്ത് വലിയ വിവാദമായിരുന്നു.
കൊറോണയുടെ സംഹാരതാണ്ഡവം തുടരുന്ന ഫ്രാൻസിലെ ജനങ്ങൾ ഈ സംഭവത്തോടുകൂടെ കൂടുതൽ ഭയത്തിലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here