കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് മുൻപതിറ്റാണ്ടുകളേ അപേക്ഷിച്ചു ഭയാനകമായ രീതിയിൽ കുറയുന്നു – ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

0
305

പാലക്കാട് : കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് മുൻപതിറ്റാണ്ടുകളേ അപേക്ഷിച്ചു ഭയാനകമായ രീതിയിൽ കുറയുന്നുവെന്നു പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഷെക്കെയ്ന ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്ന രണ്ടാം മിസ്പ കണ്‍വന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചൻ. കേരളത്തിൽ ക്രൈസ്തവ സമൂഹം നിലനില്പിന് ഭീഷണി നേരിടുന്ന ഇത്തരം വിഷയങ്ങളിൽ ഉത്തരവാദിത്തപെട്ടവരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അച്ചൻ ആവശ്യപെടുന്നു.

ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഭയാനകമായി കുറയുന്ന ജനനനിരക്കാണ്. 1901- 1930 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും ജനനനിരക്കുള്ള സംസ്ഥാനം കേരളമായിരുന്നു. ജനനനിരക്കിൽ ക്രൈസ്‌തവ സമൂഹം വളരെ മുന്നിലുമായിരുന്നു. എന്നാൽ ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോൾ കേരളത്തിൽ ക്രൈസ്‌തവ ജനന നിരക്ക് ഭയാനകമായ രീതിയിൽ കുറയുന്നുവെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 2001ല്‍ സിഡിഎസിലെ ജനസംഖ്യാ ശാസ്ത്രജ്ഞനായ കെ.സി. സക്കറിയ നടത്തിയ പഠനമനുസരിച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ക്രൈസ്തവ സമൂഹത്തിനാണ്. ക്രൈസ്തവ കുടുംബത്തില്‍ ശരാശരി ഒരു കുട്ടി മാത്രമാണ് ഇപ്പോഴുള്ളത്. ഒരു സമുദായ വളര്‍ച്ചയുടെ മാനദണ്ഡം കുടുംബത്തില്‍ രണ്ടിലധികം കുട്ടികള്‍ ഉണ്ടാകണമെന്നാണ്. 16 ശതമാനം ക്രൈസ്തവ കുടുംബങ്ങളില്‍ ഒരു കുട്ടിപോലുമില്ല.

വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനനിരക്ക്, അവിവാഹിതരായ യുവജനങ്ങളുടെ വര്‍ധന, ജോലിക്കായി വിദേശത്തുപോകുന്നവര്‍ തിരിച്ചുവരാത്ത അവസ്ഥ എന്നിങ്ങനെ കേരളത്തില്‍ ക്രൈസ്തവര്‍ നിലനില്പിന് ഭീഷണി നേരിടുന്ന വിഷയങ്ങള്‍ അടിയന്തരമായി സമഗ്രപഠനത്തിനു വിധേയമാകണമെന്നും വട്ടായില്‍ അച്ചൻ ആവശ്യപ്പെട്ടു.

വീഡിയോ കാണുക: ഈ യാത്ര കേരള ക്രൈസ്തവരുടെ അവസാനത്തിലേക്കോ ? | Mizpah 2 | Fr Xavier Khan Vattayil | Day 1 | Shekinah

LEAVE A REPLY

Please enter your comment!
Please enter your name here