- Advertisement -spot_img
HomeEditorialഭാരത കത്തോലിക്കാ സഭ തകർച്ചയുടെ പാതയിലോ ?

ഭാരത കത്തോലിക്കാ സഭ തകർച്ചയുടെ പാതയിലോ ?

- Advertisement -spot_img

ഏതാണ്ട് ഒരു വർഷത്തോളമായി ഒന്നിനു പിറകെ ഒന്നായി കത്തോലിക്കാ സഭ പ്രതിസന്ധിയിലാക്കുകയും സഭാസ്നേഹികളായ വിശ്വാസികളുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്ത വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. യുദ്ധക്കളത്തിൽ ശത്രുവിന്റെ ആക്രമണത്തിനു മുമ്പിൽ ആയുധമില്ലാതെ നിസ്സഹായനായി നിൽക്കുന്ന ഒരു പടയാളിയുടെ അവസ്ഥയിലാണ് സഭ ഇപ്പോൾ. അഥവാ ആയിരക്കണക്കിന് യുവജനങ്ങളുടെ മനസ്സിൽ സഭയെക്കുറിച്ച് ഇങ്ങനെയൊരു ചിത്രമാണ് പതിഞ്ഞുകിടക്കുന്നത്. കത്തോലിക്കാ സഭയിൽ നടക്കുന്ന ചില സംഭവ വികാസങ്ങൾ കാണുബോൾ നമ്മുടെ വിശ്വാസം ക്ഷയിച്ചു പോയേക്കാം എന്നു നാം ഭയപ്പെട്ടേക്കാം. നമ്മുടെ വിശ്വാസ ജീവിതത്തിന്‍റെ ഉണർവ് കെടുത്തുന്ന രീതിയിലുള്ള ഒരുപാട് സംഭവങ്ങളും സാഹചര്യങ്ങളും ലോകത്തിൽ ഇന്ന് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഇന്ന് ഭാരത കത്തോലിക്കാ സഭയിൽ ധാരാളം കരിസ്മാറ്റിക്ക് മുന്നേറ്റങ്ങളും സുവിശേഷ പ്രഘോഷണങ്ങളും നടക്കുന്നുണ്ട്, ദൈവീക ഇടപെടലുകൾ ധാരാളമായി ഉണ്ടാകുന്നുണ്ട്. എന്നിട്ടും നമ്മുടെ സഭയ്ക്ക് എന്താണ് സംഭവിക്കുന്നത് ? ഭാരത കത്തോലിക്കാ സഭ തകർച്ചയുടെ പാതയിലാണോ സഞ്ചരിക്കുന്നത്.

മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ? (ലൂക്കാ 18 : 8)

ഈ വചനത്തിനു ഒരു പശ്ചാത്തലം ഉണ്ട് . ഒരു വിധവ നായാധിപന്റെ അടുത്ത് നിരന്തരമായി തനിക്കു നീതി നടത്തി തരണമെന്ന് അപേക്ഷിക്കുന്നതും ന്യായാധിപൻ അവളുടെ ശല്യം സഹിക്കാതെ അവൾക്കു നീതി കൊടുക്കുന്നതും കാണാം . ഈ ഒരു സംഭവം പറഞ്ഞിട്ട് യേശു പറയുകയാണ്, “അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ?” (ലുക്കാ 18 – 7 )

പ്രാർത്ഥനകളും ദൈവീക ഇടപെടലുകളും ധാരാളം ഉണ്ടെകിലും, സമൂഹത്തിൽ സഭയിൽ ചില പ്രത്രേക സാഹചര്യങ്ങൾ ഉടലെടുക്കും. ഇതിനെപറ്റി കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനു മുന്‍പ സഭ ഒരന്തിമ പരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട്. അത് പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കും.
(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം : 675)

ഈ കഴിഞ്ഞ നുറ്റാണ്ടുകളിലൊക്കെ ദൈവം അത്ഭുതങ്ങളോടെയും അടയാളങ്ങളിലൂടെയും പ്രവർത്തിക്കുകയും നമ്മുടെ വിശ്വാസത്തെ ഉണർത്തുകയും ചെയ്തു പോന്നു. എന്നാൽ യേശുവിന്റെ രണ്ടാം വരവ് അടുക്കും തോറും നമ്മുടെ വിശ്വാസത്തെ പിടിച്ചു കുലുക്കുന്ന സംഭവങ്ങൾ സഭയിലും ലോകത്തും ഉണ്ടാകുമെന്നു നാം മനസിലാക്കണം.

അതായതു സഭ എത്രമാത്രം നന്മ ചെയ്താലും എത്രമാത്രം വിശുദ്ധമായി വ്യാപരിചാലും തിന്മയുടെ ഒരു ഒരു ധിക്കാരപൂർണ്ണമായ ഒരു വിളയാട്ടം സഭയിലും ലോകത്തിലും ഉണ്ടാകും.
സഭ തന്റെ കര്‍ത്താവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും പങ്കു പറ്റുന്ന അന്തിമമായ ഈ പെസഹായിലൂടെ മാത്രമേ ദൈവരാജ്യത്തിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുകയുള്ളു.(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം : 677)

യേശു ക്രിസ്തു പെസഹാ ആചരിച്ചതുപോലെ, ഒരു പെസഹാ രാത്രിയിലൂടെ സഭ കടന്നുപോകേണ്ടതുണ്ട് .
പലരും വിചാരിക്കുന്നതുപോലെ സഭ ഉയർന്നുയർന്നു ആരും കുറ്റം പറയാത്ത ഒരു നിലയിലേക്ക് വരുമ്പോഴല്ല യേശുവിന്റെ രണ്ടാം വരവ് സംഭവിക്കുന്നത്. അങ്ങനെ നാം ചിന്തിക്കരുത് .

ഈ രാജ്യം സാക്ഷാത്കരിക്കപ്പെടുന്നത് തിന്മയുടെ അന്തിമമായ സ്വതന്ത്ര വിഹാരത്തിനുമേല്‍ ദൈവം നേടുന്ന വിജയത്തിലൂടെ മാത്രമാണ്.

നാം യേശുവിന്റെ കാര്യം ചിന്തിക്കുക … യേശു കുരിശും ചുമന്നുകൊണ്ട് ഗാഗുൽത്തായിൽ എത്തി എല്ലാ വിധത്തിലും തകർക്കപെട്ടവനായിതീർന്നു…. അവനെ നഗ്നനാക്കി കുരിശിൽ തറച്ചു… കുരിശിൽ യേശു ഒരു പരാചിതനെ പോലെ മരിച്ചു. കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു. അവിടം തൊട്ടാണ് ദൈവത്തിന്റെ ശക്തി കല്ലറയിലേക്കു വ്യാപാരിക്കുന്നതും അവിടുന്ന് മഹത്വ പൂർണനായി ഉയർപ്പിക്കപ്പെടുന്നതും. ഇതുപോലെ സഭയും ഈ പെസഹാ രഹസ്യത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.

പിന്നെയോ തിന്മയുടെ അന്തിമമായ സ്വതന്ത്ര വിഹാരത്തിനുമേല്‍ ദൈവം നേടുന്ന വിജയത്തിലൂടെ മാത്രമാണ്. തിന്മയുടെ ധിക്കാരത്തിനുമേല്‍ ദൈവം കൈവരിക്കുന്ന വിജയം കടന്നു പോകുന്ന ഈ ലോകത്തിന്റെ അന്തിമമായ പ്രാപഞ്ചിക തകിടം മറിച്ചിലിനു ശേഷം നടക്കുന്ന അന്തിമ വിധിയുടെ രൂപം സ്വീകരിക്കും. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം : 677)

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശുവിന്റെ രണ്ടാം വരവിന്റെ സന്ദേശം തരുന്നുണ്ട്. ശിഷ്യന്മാർ യേശുവിനോടു രണ്ടാം വരവ് എപ്പോഴാണെന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ യേശു പറയുന്ന ഒരു കാര്യം ഉണ്ട് :

“അപ്പോൾ യേശു പറഞ്ഞു എന്റെ സ്വന്തം പിതാവ് നിശ്ചയിച്ച സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമില്ല.” എന്നാൽ യേശു രണ്ടാം വരവിന്റെ ഒരു ലക്ഷണം പറഞ്ഞു തരുന്നുണ്ട്,… “അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.” (മത്തായി 24:10)

അനേകർ വിശ്വസം ഉപേക്ഷിക്കുന്നത് നമ്മൾ കാണും. നാം ചാനലുകളും പത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയകളും നോക്കുമ്പോൾ പല പ്രമുഖരും വീണുപോയതു കാണുമ്പോൾ നാം പരിഭ്രമിക്കരുത് . ഇതു സംഭവിക്കേണ്ടതാണ് .. ഒരേ പാത്രത്തിൽ നിന്നും പാനം ചെയ്തവർ, ഒരേ പാത്രത്തിൽ ഉണ്ടവർ പരസ്പരം വി ദേഷ്യത്തോടെ പെരുമാറുകയും ഒറ്റികൊടുക്കുകയും ചെയ്യും. ഇതു കാണുമ്പോൾ നാം പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഇതു സംഭവിക്കാനുള്ളതാണ് . എന്നാൽ ……. മത്തായി 24 – 13 പറയുന്നതുപോലെ
“എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.

ഇതൊക്കെ കാണുബോൾ നാം വീണുപോകരുതു. കാറ്റു വീശും , വെള്ളപൊക്കം ഉണ്ടാകും അത് നമ്മുടെ വിശ്വാസ സൗധത്തിനുമേൽ ആഞ്ഞടിക്കും. എന്നാൽ അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപെടും. ചുറ്റുമുള്ളവർ പലരും വീണുപോയേക്കാം എന്നാൽ നാം ദൈവത്തിൽ മുറുകെ പിടിക്കുക.
ഇപ്പോൾ സംഭവിക്കുന്നതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാൽ അവസാനം ഇനിയും ആയിട്ടില്ല എന്നു വേണം നാം മനസ്സിലാക്കാൻ …..

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here