കൊച്ചി: മലയാള സിനിമയിൽ അടുത്തിടെ പ്രദർശനത്തിനെത്തിയ ട്രാൻസ് എന്ന ചലചിത്രം ക്രൈസ്തവ വിശ്വാസത്തെ മനഃപൂർവം അധിഷേപിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. ആദ്യ തിരക്കഥയിൽ നിന്നും ക്ലൈമാക്സ് മാറ്റിയാണ് സിനിമ നിർമിച്ചത് എന്ന് പ്രശസ്ത ചലച്ചിത്ര നിർമാതാവ് സിബി തോട്ടുപുറം വെളിപ്പെടുത്തി. ഷേക്കിനാഹ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ഡിബേറ്റ് എന്ന ഷോയിലൂടെയാണ് സിബി തോട്ടുപുറം ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ക്രൈസ്തവ വിശ്വാസങ്ങളെയും അതിൽ അധിഷ്ഠിതമായ മൂല്യങ്ങളെയും സിനിമയെന്ന മാധ്യമത്തിലൂടെ ട്രാൻസ് എന്ന ചിത്രം സമൂഹത്തിനുമുന്നിൽ ഇകഴ്തിത്തികാട്ടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. ചില വ്യക്തികളുടെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിക്കുന്നതിനപ്പുറം ദുരുദ്ദേശത്തടെ ക്രൈസ്തവ വിശ്വാസത്തെ കടന്നാക്രമിക്കാൻ ശ്രമിച്ച സിനിമ കൂടിയായിരുന്നു ട്രാൻസ്. ക്രൈസ്തവ വിശ്വാസത്തെ അടിച്ചു താഴ്ത്തുംവിധം അവതരിപ്പിച്ച ട്രാൻസ് നിരൂപണത്തിൽ ഏറെ പിന്നിലാവുകയും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്തു. നിരവധി വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു.
ഏറ്റവുമൊടുവിൽ ചിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന വാദം ക്ലൈമാക്സിൽ വരുത്തിയ മാറ്റമാണ്. മികച്ച രീതിയിൽ പര്യവസാനിക്കേണ്ട ക്ലൈമാക്സ് ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു. ലിജിൻ ജോസഫ് എന്ന ഡയറക്റ്ററുടെ കൂടെ ബാംഗ്ലൂരിൽ നിന്ന് ഒരു ചെറുപ്പക്കാരൻ വന്ന് കഥ പറയുകയുണ്ടായി. എന്നാൽ ആ പറഞ്ഞ കഥയുടെ ക്ലൈമാക്സ് ഇപ്രകാരമല്ലായിരുന്നു എന്നാണ് സിബി തോട്ടുപുറം വെളിപ്പെടുത്തുന്നത്.
സമകാലിക സിനിമ മേഖല ഒന്നാകെ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നതിന്റെ സൂചനയാണ് സിബി തോട്ടുപുറത്തിന്റെ വെളിപ്പെടുത്തലിലൂടെ വെളിവാകുന്നത്. അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. ചിത്രത്തിൻറെ ഫണ്ടിങ്ങിലുള്ള ദുരൂഹത നിലനിൽക്കെ ട്രാൻസ് എന്ന ചലച്ചിത്രം ആസൂത്രിതനീക്കത്തിലൂടെ അധിക്ഷേപിക്കാൻ ലക്ഷ്യമിടുകയായിരുന്നുവെന്ന് സിബി തോട്ടുപുറത്തിന്റെ വെളിപ്പെടുത്തലിലൂടെ തെളിയുകയാണ്.