വട്ടായിലച്ചന്റെ വാക്കുകൾ തരംഗമാവുകയാണ്. നമ്മൾ കണ്ണു തുറന്നു കാണേണ്ട കാലമായി. മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ. ഒരുപക്ഷേ ഇന്നലെ രാത്രിയിൽ ഷെയ്ക്കീനാ ടിവിയിലെ മിസ്പ എന്ന ധ്യാനത്തിൽ ഫാ.സേവ്യർ ഖാൻ വട്ടായിലച്ചന്റെ കണ്ടവർ ഒരു നിമിഷം അത്ഭുതപ്പെട്ട് നിന്നിട്ടുണ്ടാകും. ചിരിച്ച് തമാശകൾ പറയുന്ന വട്ടായിലച്ചനല്ല. മറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന വട്ടായിലച്ചൻ. വട്ടായിലച്ചന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം അതിശയിച്ചിട്ടുണ്ടാകും. വചന വിചിന്തനത്തോടൊപ്പം വിവേചനങ്ങൾ നിറഞ്ഞ യാഥാർത്ഥ്യങ്ങളെ വിളിച്ചു പറഞ്ഞിരിക്കുന്നു. ഒരു ചരിത്രം പിറവികൊണ്ടിരിക്കുന്നു. വചന വിചിന്തനങ്ങൾക്കുമപ്പുറത്ത്
ഉൾക്കണ്ണു തുറന്നു കൊണ്ട് പറയാൻ മടിക്കുന്നത് അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കപ്പെടുന്നത് എന്നു വിധിക്കപ്പെട്ടവയെ
തച്ചുടച്ചുകൊണ്ട് സധൈര്യം അദ്ദേഹം തുറന്നു കാട്ടിയിരിക്കുന്നു.
മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ.
മുഴുവൻ വീഡിയോ കാണാൻ
*1.കേരള സമൂഹത്തിലെ എല്ലാ സംവിധാനങ്ങളിലും ചില തീവ്രചിന്താഗതിക്കാർ നടത്തിയ കടന്നുകയറ്റത്തിനെതിരെയും*
*2. കേരളത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതിനെതിരെയും*
*3. കേരള രാഷ്ട്രീയത്തിന്റെ വീഴ്ചകൾക്കെതിരെയും അവരുടെ പക്ഷം ചേർന്നുള്ള നിലപാടുകൾക്ക് എതിരെയും*
*4.ന്യുനപക്ഷക്ഷേമ പദ്ധതികളിലെ അനീതിക്കെതിരെയും*
*5. ക്രിസ്ത്യൻ നേതൃത്വങ്ങൾക്കെതിരെ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന ഭരണ വ്യവസ്ഥിതികളുടെ അന്യായമായ കടന്നുകയറ്റതിനെതിരെയും*
*6. മലയോര കർഷകർ നേരിടുന്ന അനീതിക്കെതിരെയും*
*7. കഴിഞ്ഞ 20 വർഷങ്ങളിൽ കേരളത്തിൽ സംഭവിച്ച മാറ്റങ്ങളെപ്പറ്റിയും*
തുടങ്ങി ഇന്ന് മലയാളിയെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ എല്ലാം കൃത്യമായ പഠനങ്ങളോടെ ധ്യാനഗുരു
*ബഹു. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ആഞ്ഞടിക്കുന്നു*.
ആത്മീയ ചിന്തകൾ പങ്കുവെക്കുന്നതോടൊപ്പം വിശ്വാസിയുടെ ഭൗതീക കാര്യങ്ങളെപറ്റി ആകുലപ്പെടുകയും അത് പൊതുസമൂഹത്തോടു സധൈര്യം വിളിച്ചുപറയുവാനും അതിലൂടെ വിശ്വാസികളെ ബോധവന്മാരാക്കുവാനും വട്ടായിലച്ചൻ കാണിക്കുന്ന ആർജ്ജവത്വത്തെ ഞാൻ അഭിമാനത്തോടെ നോക്കി കാണുന്നു.