Home NEWS Kerala സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: സര്‍ക്കാരും സമൂഹവും ജാഗ്രത പുലര്‍ത്തണം - കെസിബിസി ജാഗ്രതാകമ്മീഷന്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: സര്‍ക്കാരും സമൂഹവും ജാഗ്രത പുലര്‍ത്തണം – കെസിബിസി ജാഗ്രതാകമ്മീഷന്‍

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും സര്‍ക്കാരും സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ആദരിക്കുക, സംരക്ഷിക്കുക, ശാക്തീകരിക്കുക എന്നീ നിലപാടുകള്‍ ഉണ്ടായിരുന്ന സ്ത്രീപക്ഷ പ്രാധാന്യമുള്ള ഒരു സംസ്‌കാരമാണ് കഴിഞ്ഞ നാളുകളില്‍ നമുക്കുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് സ്ത്രീകള്‍ക്കെതിരായ സംഘടിതമായതും ലജ്ജാകരവുമായ അതിക്രമങ്ങള്‍ പതിവ് കാഴ്ചകളായി മാറുന്നു.

കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ വച്ച് ഡ്രൈവറിനാല്‍ പീഡിപ്പിക്കപ്പെട്ടതും, രോഗവിമുക്ത സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥന്‍ തടവില്‍വച്ച് നിഷ്ഠുരമായി പീഡിപ്പിച്ചതും സാക്ഷര കേരളത്തിന് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്ന കുറ്റകൃത്യങ്ങളല്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് കാസര്‍ഗോഡ് ജില്ലയില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവവും കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പുകടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ ദാരുണസംഭവവും പത്തനംതിട്ടയില്‍ ഫോറസ്റ്റ് അധികൃതരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട മത്തായിയുടെ ഭാര്യയ്ക്ക് നീതി ലഭിക്കാന്‍ ഏകദേശം നാല്‍പ്പത് ദിവസങ്ങള്‍ നീണ്ട സമരം ചെയ്യേണ്ടിവന്നതും സമൂഹ മനസാക്ഷിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.

ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമാന്യജനതയ്ക്കുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഓണദിന സന്ദേശം നല്‍കിയ കത്തോലിക്കാ സന്യാസിനി കൂടിയായ പ്രധാനാധ്യാപികയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചതും, ആ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും, അവര്‍ ക്രൂരമായ അവഹേളനങ്ങള്‍ക്ക് ഇരയായി തീര്‍ന്നതും കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. പലവിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും സംഘടിതമായ ആക്രമണങ്ങളും അവഹേളനങ്ങളും നേരിടുന്ന കേരളത്തിലെ സന്യാസിനിമാര്‍ക്ക് വേണ്ടി സമൂഹമനഃസാക്ഷി ഉണരേണ്ടതുണ്ട്. ഇതുപോലുള്ള അതിക്രമങ്ങള്‍ക്കെതിരെ ശരിയായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ഇക്കാര്യങ്ങളില്‍ സൗകര്യപൂര്‍വ്വം നിശബ്ദത പുലര്‍ത്തുന്ന സാംസ്‌കാരിക നായകരും, മനുഷ്യാവകാശ – വനിതാ കമ്മീഷനുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments