എന്റെ പിന്നാലെ വരാന്‍ താല്പര്യമുള്ളവന് എല്ലാം ഉപേക്ഷിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തു അരുളിച്ചെയ്തതിന്റെ പൊരുള്‍, സമ്പൂര്‍ണ്ണ സമര്‍പ്പണത്തില്‍ അവിടുത്തോടൊത്ത് ഐക്യപ്പെട്ടുകൊണ്ടുള്ള ദൈവരാജ്യ ശുശ്രൂഷയാണെന്നതില് തര്‍ക്കമില്ല.
വിശുദ്ധരായി ജീവിതം നയിക്കുന്ന നമുക്കറിയാവുന്ന നിരവധി വൈദികരിലൂടെഅനേകം ഇടപെടലുകള്‍ ദൈവം ഈ കാലഘട്ടത്തില്‍ അനുവദിക്കുന്നതിനു കാരണവും മറ്റൊന്നല്ല. ആ ദൈവദാസര്‍, സര്‍വ്വവും ഉപേക്ഷിച്ച്, യേശുവിനെ മാത്രം സ്വീകരിച്ചതിനാല്‍, അവിടുത്തെ മുന്തിരിത്തോപ്പിലെ ചുമതലകള്‍ യഥാവിധി നിറവേറ്റാന്‍ കടപ്പെട്ടിരിക്കുന്ന സത്യം ഉള്‍ക്കൊണ്ട് അവര്‍ കര്‍ത്താവിനൊപ്പം ഭക്ഷിക്കുമയും പാനംചെയ്യുകയും ചെയ്യുന്നു. ഒരു കാതം നടക്കാന്‍ ആവശ്യപ്പെടുന്നവരോടൊപ്പം അനേകം കാതം നടന്നു സഹായിക്കാന്‍ മനസ്സാ തയ്യാറാകുന്ന ദൈവദാസരുടെ ഒരു സങ്കതമായി മാറുന്നു ഇന്ന് കേരളം.
ഒരഞ്ചു പേരെങ്കിലും പ്രാര്‍ത്ഥിക്കുന്നവരായി ഈ ദേശത്തുണ്ടെങ്കില് ഞാന്‍ ഈ ദേശം പരിരക്ഷിക്കും എന്ന ദൈവത്തിന്റെ അരുളപ്പാടില്‍ വിശ്വസിച്ച്, നിത്യാരാധനയിലും മറ്റ് ദൈവീക ശുശ്രൂഷകളിലും, ഉപവാസത്താലും പ്രാര്‍ത്ഥനയാലും കൃതജ്ഞതാ സ്തോത്രങ്ങളാലും നമ്മുടെ വിശുദ്ധരായ വൈദികര്‍ നമ്മുടെ ആത്മരക്ഷയ്ക്കായി അവരെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, അത് തന്നെയാണു ദൈവം തന്റെ പുരോഹിതനില്‍ നിന്നും പ്രതീക്ഷിക്കുന്നത്…
നമുക്കും ഒരു ഉത്തരവാദിത്വമുണ്ട്: നമ്മുടെ പുരോഹിതര്‍ക്കായി ദിവസവും പ്രാര്‍ത്ഥിക്കണം; അവര്‍ക്ക് നിലനില്‍പ്പിന്റെ വരം തുടര്‍ന്നും ലഭിക്കാന്‍. അങ്ങനെ നാം ആത്മാര്‍ത്ഥതയോടെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെങ്കില്‍, ഓര്‍ക്കുക, ദൈവം അവര്‍ക്കായി വീതിക്കുന്ന ക്ര്പകളില് ഒരു പങ്ക്, നമുക്കും കര്ത്താവ്അനുവദിക്കും.