നിങ്ങളുടെ ഇടവക വികാരിയച്ചനെ പറ്റി നിങ്ങള്‍ ചിന്തിക്കാറുണ്ടോ?എല്ലാ മണിക്കൂറിലും ബലി ആകുന്ന ഒരു ജീവിതമാണ് പുരോഹിതന്റെത്. ഒരു അസുഖം വന്നാല്‍ താങ്ങാന്‍ പോലും ഒരു ആളില്ലാത്ത , തണുത്തുറഞ്ഞ അത്താഴത്തിനു മുന്പില് വേദനയോടെ ഇരിക്കേണ്ടി വരുന്ന, ജീവിതത്തിന്റെ ഊഷ്മളമായതെല്ലാം നഷ്ടപെടുത്തി, ഏകാന്തതയുടെ മണിക്കൂറുകളിലും ആയിരം കണ്ണുകള്‍ നിരിക്ഷിക്കുന്ന ഒരു ജീവിതത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചിടുണ്ടോ? നിങ്ങള്‍ കാണുന്ന മണികൂറുകളില്‍ പള പള തിളങ്ങുന്ന കുപ്പായത്തില്‍ ആര്ത്തുഉല്ലസിക്കുന്ന വൈദികന് മൂന്നോ നാലോ മണികൂരിനു ശേഷം ഏകനാകുന്നു, എന്ന് നിങ്ങള്‍ മറക്കുന്നു.
വിശുദ്ധിയുടെ ബലിപീടങ്ങളില് ബലിയാക്കപെടുന്ന ഒരു ജീവിതമാണ് ഒരു പുരോഹിതന്റെത്. വൈദികരെ വിമര്‍ശിക്കുന്നത് നമുക്ക് ഹരമാണ്. ഓര്‍ക്കുക, അവരും മനുഷ്യരാണ്. ജീവിതത്തിന്റെ മരുഭൂമിയില്‍ അവര്‍ക്ക് ചില മണികൂറുകളില്‍ വഴി തെറ്റിയാലും. വിശുദ്ധിയുടെ ബലിപീടങ്ങളില് അശുദ്ധി പുരളില്ല, കാരണം തനിച്ചാണെങ്കിലും അവൻ വിശുദ്ധി തന്നെയായ ദൈവത്തോടൊപ്പമാണ്. ഗദ്സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ച ക്രിസ്തു ഇങ്ങിനെ പറഞ്ഞു ” പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റണമേ” വിളിയില്‍ നിന്നും മാറി പോകുന്ന നിമിഷങ്ങള്‍. “എങ്കിലും അവിടുന്ന് പിന്നെയും തുടര്‍ന്നു ” എങ്കിലും എന്റെ ഹിതമല്ല . അവിടുത്തെ ഹിതം നിരവേറട്ടെ, അപ്പോള്‍ അവനെ ശക്തിപെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന് പ്രത്യക്ഷപെട്ടു.(ലൂക്കാ 22 42-44)
മഹാ പുരോഹിതനായ ക്രിസ്തു പോലും നിസഹായനായി മാറിയപ്പോള്‍ ഒരു പുരോഹിതന് അതിലും എത്രയോ നിസ്സാരനാണ്. പോരായ്മകൾ ഉണ്ടെങ്കിലും ഓരോ പെസഹാ വ്യാഴത്തിലും
മടക്കിക്കുത്തിയ ളോഹകൾ അഴിഞ്ഞു വീഴും കച്ച അരയിൽ ചുറ്റി താലത്തിൽ വെള്ളമെടുത്തു നിങ്ങളുടെ വിണ്ടുകീറിയ പാദങ്ങൾ കഴുകി ചുംബിക്കും… എങ്കിലും പലരും വഞ്ചനയുടെ
സ്നേഹ ചുംബനംകൊണ്ടു വീർപ്പു മുട്ടിക്കും… അവർ ആർത്തു വിളിക്കും, അവനെ ക്രൂശിക്കുക… നമുക്കിങ്ങനെ ആകാതിരിക്കാം..
പുരോഹിതരെ ബഹുമാനിക്കാം.. സ്നേഹിക്ക്കാം.. തകര്‍ച്ചയുടെ നിമിഷങ്ങളില്‍ അവര്‍ക്കായി പ്രാർത്ഥിക്കാം… പ്രാര്‍ത്ഥിക്കുവൻ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു എന്നു മറക്കാതിരിക്കാം…
കടപ്പാട് : ഫാ. അനീഷ് കരിമാലൂര്‍