Home Editorial ആരാണ് സഭ…? ആരാണ് ഞാൻ…?

ആരാണ് സഭ…? ആരാണ് ഞാൻ…?

ആരാണ് സഭ…? ആരാണ് ഞാൻ…?
പ്രിയമുള്ള സഹോദരി സഹോദരൻമാരെ ഈ വിഷയത്തെ കുറിച്ച് ഒരു ചെറിയ അറിവ് പങ്കുവെയ്ക്കാൻ ഞാൻ അഗ്രഹിക്കുന്നു
പലരും പറയുന്നത് ഇങ്ങനെയാണ് സഭയെ എനിക്ക് ഇഷ്ടമല്ല സഭാനുഷ്ഠാനങ്ങുളും എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് ഈ സഭയിൽ നിൽക്കാൻ ഞാനില്ല ഇങ്ങനെ ചിന്തിക്കുന്നവരോട് ഒരു ചോദ്യം ആരാണ് സഭ? പലരുടെയും ചിന്ത മാർപ്പാപ്പയും മെത്രാൻമാരും വൈദികരും സിസ്റ്റേഴ്സും കുറെ ശുശ്രുഷകരും അടങ്ങുന്നതാണ് സഭ എന്നാണ് ചിന്തിക്കുന്നത്. ഇത് തെറ്റായ ഒരു ചിന്തയാണ് . കാരണം വചനം പറയുന്നു സാവുൾ (പൗലോസ്) സഭാ മക്കളെ പിഡിപ്പിക്കുമ്പോൾ യേശു ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആ വചനം ഒന്ന് നമുക്ക് കാണം
” സാവൂള്‍ അപ്പോഴും കര്‍ത്താവിന്‍െറ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.
അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്‌, ക്രിസ്‌തുമാര്‍ഗം സ്വീകരി ച്ചസ്‌ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്‌ധനസ്‌ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.
അവന്‍ യാത്ര ചെയ്‌ത്‌ ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന്‌ ആകാശത്തില്‍നിന്ന്‌ ഒരു മിന്നലൊളി അവന്‍െറ മേല്‍ പതിച്ചു.
അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട്‌ ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന്‌ എന്നെ പീഡിപ്പിക്കുന്നു?
അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ്‌ ആരാണ്‌? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.” അപ്പ. പ്രവര്‍ത്തനങ്ങള്‍ 9:1-5 സാവുൾ ഒരിക്കൽ പോലും യേശുവിനേ പീഡിപ്പിച്ചിട്ടില്ലാ. പിന്നെ എന്തുകൊണ്ടാണ് യേശു അങ്ങനെ പറഞ്ഞത് സാവുൾ കർത്താവിന്റെ ശിഷ്യരുടെ നേരേയാണ്, ക്രിസ്തു മാർഗം സ്വീകരിക്കുന്നവരെ നശിപ്പിക്കാനാണ് ശ്രമിച്ചത് അവരെ പിഡിപ്പിച്ചുപ്പോൾ അണ് യേശു സവുളിനോട് ചോദിക്കുന്നത് നീ എന്തിന് എന്നെ പിഡിപ്പിക്കുന്നത് എന്ന്. ഇതിലുടെ നാം മനസ്സിലാക്കേണ്ടത് വ്യക്തികൾ അല്ല സഭ മറിച്ച് യേശുവാണ് സഭ അതു കൊണ്ട് സഭ ഉപേക്ഷിച്ച് പോകുന്നവർ യഥാർത്ഥത്തിൽ ഉപേക്ഷിക്കുന്നത് യേശുവിനേയാണ് എന്ന് മറന്നുപോകരുത്.
അതിലുടെ ഉണ്ടാകുന്ന നഷ്ടം
1 നിത്യജീവനായ് ദൈവം നൽകിയ വി കുർബാന നഷ്ടമാക്കുന്നു. ഇത് സ്ഥാപിച്ചത് യേശു അണ് അത് കാണുന്നത് യോഹ 6:47 മുതലുള്ള വാക്ക്യങ്ങൾ യേശു പറയുക്കമാണ്
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്‌.
ഞാന്‍ ജീവന്‍െറ അപ്പമാണ്‌.
നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്‌ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
ഇതാകട്ടെ, മനുഷ്യന്‍ ഭക്‌ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്‌. എന്തിനെ കുറിച്ചാണ് അന്ന് യേശു പറഞ്ഞത് ഇന്ന്
കതോലിക്ക സഭയിലുടെ സഭാ മക്കൾ സ്വീകരിക്കുന്ന ദിവ്യകാരുണ്യത്തെ കുറിച്ചാണ്. ( യേശുവിന്റെ തിരുശരീര രക്തത്തെ കുറിച്ചാണ് )
ഞങ്ങൾസ്വീകരിക്കുന്ന ദിവ്യകാരുണ്യത്തിൽ ഈശോ ഉണ്ടോ ഇല്ലായോ എന്ന് അറിയാൻ അഗ്രഹിക്കുന്നവർ
വിമർശിക്കുന്നവർ എതിർക്കുന്നവർ google ൽ കയറിeucharistic miracles എന്ന് അടിച്ച് കൊടുത്താൽ ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യം യഥാർത്ഥമേ അല്ലയേ എന്ന് കണ്ടു മനസിലാക്കാൻ കഴിയും
വിണ്ടും വചനം പറയുന്നു
ഇതു ഭക്‌ഷിക്കുന്നവർ മരിക്കുകയില്ല.
eg: അൽഫോൻസാമ മരിച്ചിട്ടും ഇന്നും ജിവിക്കുന്നു മദർ തെരേസ ഇന്നും ജിവിക്കുന്നു ഒരോ ഹൃദയങ്ങളിലും ഇങ്ങനെയൊക്കെ ചെയാൻ തന്നെ സഹായിച്ചത് വി കുർബാനയുടെ ശക്ക് തിയാണ് എന്ന് മദർ പറയുന്നുണ്ട്
സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്‌.
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
എന്തെന്നാല്‍, എന്‍െറ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്‍െറ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌.
എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.
(യോഹന്നാന്‍ 6:47-58) വി കുർബാനയുളള സഭ ഉപേക്ഷിക്കുന്നവർ യേശുവിനേയാണ് ഉപേക്ഷിക്കുന്നത് എന്ന് മറക്കരുത്. സഭ വിട്ട് പോകാൻ അഗ്രഹിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു അപേക്ഷയുണ്ട് ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികൾകോ കുറവുണ്ടാവാം, എന്നാൽ യേശുവിനോ യേശു സ്ഥാപിച്ച വിശുദ്ധ കൂദാശകൾക്കോ കൂദാശക്കുള്ളിലെ ശക്തിക്കോ ഒരു മാറ്റവും ഉണ്ടാവില്ല എന്ന കാര്യം മറക്കരുത്
നമ്മുടെ കുടുംബത്തിൽ ഒരാൾക്ക് ഒരു കുറവുണ്ടായാൽ അവ്യക്ക്തിയേ നാം വേണ്ടന്ന് വയ്ക്കുമോ
സ്നേഹമുള്ള കുടുംബാംഗങ്ങൾ അണെങ്കിൽ അവ്യക്തിക്ക് കുറെ കുടി പ്രാധാന്യം നൽകി അവരെ സംരക്ഷിക്കാൻ ഗ്രമിക്കും
ഇത് തന്നെയല്ലേ സഭയുടെക്കാര്യത്തിൽ നാമും ചെയേണ്ടത്.
പ്രിയമുളളവരെ മറ്റുളളവരെ നോക്കാതെ എനിക്കും നിനക്കും വേണ്ടി മരിക്കുക്കയും ഇന്നുംജിവിക്കുക്കയും ചെയ്യുന്നവനെ നോക്കി നമുക്ക് ജീവിക്കാം അപ്പോൾ അർക്കും നമ്മെ അവനിൽ നിന്നും, അവൻ സ്ഥാപിച്ച സഭയിൽ നിന്നും അക്കറ്റിക്കൊണ്ടു പോക്കാൻ സാധിക്കുകയില്ല
അയതു ക്കൊണ്ട് വചനം പറയുന്നു
അവന്‍ സഭയാകുന്ന ശരീരത്തിന്‍െറ ശിരസ്‌സാണ്
(കൊളോസോസ്‌ 1:18 )
വചനം പറയുകയാണ് അവര്‍ ശിരസ്‌സിനോടു ഗാഢബന്‌ധം പുലര്‍ത്തുന്നില്ല.
ഒരു വ്യക്തി സഭ ഉപേക്ഷിക്കാൻ കാരണം മറ്റുള്ളവരുടെ കുറവല്ല മറിച്ച് സഭയുടെ ശിരസ്സായ ക്രിസ്തുവിനോടുള്ള ബന്ധം യഥാർത്ഥമല്ലാതതുകൊണ്ടാണ് അല്ലെങ്കിൽ സഭയേക്കുറിച്ച് അറിവില്ലായ്മ കൊണ്ടാക്കാം വചനം പറയുന്നു
ശരീരം മുഴുവന്‍ സന്‌ധിബന്‌ധങ്ങളാലും സിരകളാലും പരിപുഷ്‌ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത്‌ ഈ ശിരസ്‌സില്‍ നിന്നാണല്ലോ.
(കൊളോസോസ്‌ 2:19)
അയതിനാൽ കുറ്റം പറഞ്ഞ് മാറിനിൽക്കാത്തെ, വചനം പറയുന്നതുപോലെ പ്രാർത്ഥനയും ഉപവാസവും വഴിയല്ലാത്തെ ഈ ജാതികൾ പുറത്തു പോകില്ല എന്ന് ആയതിനാൽ, പ്രാർത്ഥനയാക്കുന്ന അയുധങ്ങൾ എടുക്കാം. ക്രിസ്തുവിനായ് സഭയോടു ചേർന്ന് സഭാംഗങ്ങളോടു ചേർന്ന് നമുക്കും അദ്ധ്യാനിക്കാം. രണ്ടാമത്തെ ഒരു പ്രധാന നഷ്ടമാണ് വിശുദ്ധ കുമ്പസരം

2 വി കുമ്പസാരം
എന്താണ് കുമ്പസാരം? പാപം ചെയ്ത മനുഷ്യനെ ദൈവത്തോടൊന്നിപ്പിക്കുന്നതിനു വേണ്ടി യേശു സ്ഥാപിച്ച കുദാശയാണ് കുമ്പസാരം.
എന്താണ് പാപം ദൈവസ്നേഹത്തിൽ നിന്നും ഒരുവന മറ്റി നിർത്തുന്ന മനുഷ്യന്റെ പ്രവൃത്തിയാണ് പാവം. പാപം മൂലം അകന്ന മനുഷ്യരെ ദൈവസ്നേഹത്തിലേക്കും വിശുദ്ധിയിലേക്കും തിരിച്ചു കൊണ്ടുവരുവാൻ ഈ കൂദാശ പരികർമ്മം ചെയ്യുന്നവർക്ക് സാധിക്കും ഇത് ദൈവം കൊടുത്തത് ശിഷ്യൻമാർക്കാണ്
അരാണ് ശിഷ്യൻമാർ……..?
മാർപ്പാപ്പ മുതൽ …..വൈദികർ വരെയുള്ളവരാണ് യേശു പറയുന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
(മത്തായി 18:18) സഭയിലെ കുമ്പസാരമെന്ന കുദാശയിലൂടെ പാപം എറ്റു പറയുന്നവർക്ക് പാപമോചനമുണ്ട്

ആയതിനാൽ ശിരസ്സിന്റെ പ്രവർത്തനങ്ങൾ അവയവങ്ങളിലുടെയാണ് നടക്കുന്നത് അതായത് യേശുവിന് ചെയാനുളളത് ചെയേണ്ടത് നമ്മളാണ്. എങ്ങനെ യേശുവിനോട് ചേർന്ന് സഭയോട് ചേർന്ന് നിന്ന് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾക്കുടാതെ തെറ്റു കണ്ടാൽ തിരുത്തിയും സ്നേഹിച്ചും പ്രാർത്ഥിച്ചും ക്രിസ്തു സഹിച്ചതുപോലെ വെറുപ്പു കുടാതെ ക്രിസ്തുവിനു വേണ്ടി സഹിച്ചും സഭയോടു ചേർന്ന് നമ്മുടെ അത്മ രക്ഷക്കും മറ്റുള്ളവരുടെ അത്മ രക്ഷയ്ക്കും വേണ്ടി മാറി നിൽക്കാത്തെ ഒന്ന് ചേർന്ന് അധ്വാനിക്കാം. അതിനായ് പ്രത്സാഹിപ്പിക്കാം ദൈവം എവരെയും അനുഗ്രഹിക്കട്ടെ
മറന്ന് പോകരുത് സഭ എന്ന് പറയുന്നത് ക്രിസ്തുവാണ്(യേശു) ബാക്കിയുള്ളവർ അതിലെ അംഗങ്ങളാണ് കേടുപാടുകൾ വരാം അങ്ങനെ സംഭവിച്ചാൽ എനിക്ക് അതുവേണ്ടാ അതു ശരിയല്ലാ എന്നു പറയാത്തെ കേടുപാടുകൾ തിർത്തു നോക്കാം കേടുപാട് തിർത്താൽ ഒരു പക്ഷേ മുൻപത്തേതിനേകൾ നന്നായി പ്രവർത്തിചാല്ലോ നമുക്ക് അറിയില്ലാല്ലോ ഫലമില്ലാത്ത അത്തി വൃക്ഷത്തിനു പോലും ദൈവം ഒരു അവസരം കൊടുത്തില്ലോ…?

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments