വത്തിക്കാൻ: സ്വവർഗവിവാഹവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് കോ ഡോക്യൂമെന്ററിയിൽ വന്ന മാർപാപ്പയുടെതാണെന്ന് പറയുന്ന പരാമർശം വിശ്വാസികളിൽ പരിഭ്രാന്തിയും തെറ്റി ധാരണയും ഉളവാക്കുന്നതാണെന്നു കാർഡിനൽ റെയ്മൻഡ് ബൂർക്കെ.
ഫ്രാൻസിസ് മാർപാപ്പ നടത്തിയതായി പറയുന്ന വ്യക്തിപരമായ പരാമർശങ്ങൾ സഭയുടെ ഔദ്യോഗിക പഠനങ്ങളും പാരമ്പര്യവുമായി ചേർന്നു പോകാത്തത്, വളരെയധികം ആശങ്കയും വിഷമവും ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കത്തോലിക്കാസഭ സ്വവർഗ അനുരാഗവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാടിൽ നിന്നും വ്യതിചലിക്കപെട്ടു എന്ന തെറ്റായ ധാരണ ഈ വിവാദങ്ങൾ വരുത്തി വെച്ചു എന്നത് അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വ്യക്തിപരമായ പരാമർശങ്ങൾ വിശ്വാസി സമൂഹത്തിന്റെ മനസ്സാക്ഷിയെ നിയത്രണം ചെലുത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസിസമൂഹം ഈ വിഷയത്തിൽ സഭയുടെ വിശുദ്ധ പാരമ്പര്യവും ഔദ്യോഗിക പഠനങ്ങളും വിശുദ്ധ ലിഖിതങ്ങളും എന്താണ് ഉദ്ബോധിപ്പിക്കുന്നത് എന്നതിൽ അടിയുറച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർപാപ്പയുടെ എന്ന് പറയുന്ന പരാമർശവുമായി ബന്ധപ്പെട്ട് വത്തിക്കാൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഒന്നും നൽകിയിട്ടില്ല.