- Advertisement -spot_img
HomeREPORTERഏർഗോദൻ ഇസ്ലാം കടന്നു കയറ്റത്തിന്റെ പ്രതീകം

ഏർഗോദൻ ഇസ്ലാം കടന്നു കയറ്റത്തിന്റെ പ്രതീകം

- Advertisement -spot_img

തുർക്കിയിലെ ഹോളി സേവ്യർ ക്രൈസ്‌തവദേവാലയവും മുസ്ലിം പള്ളിയാക്കിമാറ്റികൊണ്ട് തുർക്കി പ്രസിഡന്റ് തയ്യിബ് ഏർദോഗൻ ഉത്തരവിട്ടിരിക്കുന്നു. തുർക്കിയിലെ ഇസ്താംബൂളിൽ കൊറയിലെ ഹോളി സേവ്യർ ഓർത്തഡോക്സ്‌ പള്ളിയാണ് ഇപ്പോൾ മോസ്‌ക് ആക്കി മാറ്റിയിരിക്കുന്നത്.

നാലാം നൂറ്റാണ്ടിലാണ്‌ ഹോളി സേവ്യർ ദേവാലയത്തിന്റെ നിർമാണം നടന്നത്. 1453-ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചു കീഴടക്കിയപ്പോൾ ഹഗിയാ സോഫിയ ദേവാലയവും ഹോളി സേവ്യർ ദേവാലയവും മുസ്ലിം പള്ളിയാക്കിമാറ്റിയിരുന്നു. അതിനുശേഷം 1945 -ൽ പ്രസ്തുത ദേവാലയം മ്യൂസിയം ആക്കി മാറ്റി. അതാണ്‌ വീണ്ടും മോസ്‌ക് ആക്കി മാറ്റി കൊണ്ട് തയ്യിബ് ഏർദോഗൻ എന്ന വർഗീയ തീവ്രവാദി ഉത്തരവിറക്കിയിരിക്കുന്നത്.

ഹഗിയാ സോഫിയ മോസ്‌ക് ആക്കി മാറ്റിയപ്പോൾ ലോകം മുഴുവനുമുള്ള ക്രൈസ്തവരുടെ ഹൃദയം നൊന്തതാണ്. ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി ലോക മനസാക്ഷി
യെ ഞെട്ടിച്ചു കൊണ്ട് ക്രൈസ്‌തവ ദേവാലയം മോസ്‌ക് ആക്കി മാറ്റിയിരിക്കുന്നു.

ഇത് വലിയൊരു സൂചന ലോകത്തിനു നൽകുകയാണ്. ഇന്ന് ലോകത്ത്‌ പലസ്ഥലങ്ങളിലും ക്രൈസ്തവർ കൊടിയ മതപീഡനത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. പല ഇസ്ലാമിക രാജ്യങ്ങളിലും ക്രൈസ്തവ മതന്യൂനപക്ഷങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്നു. പാകിസ്ഥാൻപോലുള്ള രാജ്യങ്ങളിൽ ഏതുനിമിഷവും ക്രൈസ്തവ കുടുംബങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന നിലയിലാണ് ദിനംപ്രതിയുള്ള വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മരിയ ഷഹബാസ് എന്ന 14 വയസുകാരി ക്രിസ്ത്യൻ പെൺകുട്ടിയുടെ കദനകഥ പുറംലോകം അറിഞ്ഞിട്ട് അധികനാളായിട്ടില്ല. നീതി നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട കോടതിതന്നെ കടുത്ത അനീതി മരിയ ഷഹബാസിനോട് കാട്ടിയത് നാം ഞെട്ടലോടെ കണ്ടതാണ്. മരിയ ഷഹാബാസിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ആ രാജ്യത്തെ ഹിന്ദുക്കൾ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ നിരന്തര ആക്രമണത്തിന് വിധേയരാകുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവർ ദിനംപ്രതി അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതുനിമിഷവും തീവ്രവാദികൾ ക്രൈസ്തവ ഭവനങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീതിയാണ് നൈജീരിയയിൽ ഉള്ളത്. ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുക, ക്രൈസ്തവ സ്ത്രീകളെ മാനഭംഗപ്പെടുത്തുക, പുരുഷന്മാരെ അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കുക എന്നിവയെല്ലാം നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു. പള്ളികൾ തകർക്കപ്പെടുന്നത് നിത്യസംഭവമായി മാറുന്നു. കഴിഞ്ഞവർഷത്തെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സംഭവിച്ചതും മറ്റൊന്നല്ല.

പ്രിയ സഹോദരങ്ങളെ ക്രൈസ്തവർക്കുനേരെ നടക്കുന്ന ഇത്തരം ആക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായി കാണരുത്. ഇത് ലോക വ്യാപകമായി ആസൂത്രിതമായിതന്നെ നടന്നുകൊണ്ടിരിക്കുന്നതാണ്. ഈ കഴിഞ്ഞ കാലഘട്ടങ്ങളിൽ എത്രയോ ക്രൈസ്‌തവർ തീവ്ര വാദികളുടെ കത്തിക്കിരയായി. സംഘടിതമായ എത്രയോ ആക്രമണങ്ങൾ ക്രൈസ്തവർക്ക് നേരെ ഉണ്ടായി.

തുർക്കിയിൽ ഹഗിയ സോഫിയ ദേവാലയവും, ഹോളി സേവ്യർ ദേവാലയവും മോസ്‌ക് ആക്കി മാറ്റുബോൾ തയ്യിബ് എർഗോദനെ പോലുള്ള തീവ്രവാദികൾ ലോകത്തിനു നൽകുന്ന സന്ദേശം ഓരോ വിശ്വാസിയും മനസിലാക്കണം.

ദേവാലയങ്ങൾ തകർക്കപ്പെടുന്പോൾ, മോസ്‌ക്കുകളായി രൂപാന്തരപ്പെടുന്പോൾ ശക്തമായി പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും ക്രൈസ്‌തവ സമൂഹത്തിനു സാധിക്കണം. സമാധാനത്തിന്റെ പേരുപറഞ്ഞു നിഷ്ക്രിയരായി നിൽക്കുവാനല്ല ശക്തമായി പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ക്രൈസ്‌തവർ ശ്രമിക്കേണ്ടതാണ്. ഇന്ന് ക്രൈസ്‌തവ ജനത ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാളെ സമൂഹത്തിൽ നിന്നും ക്രൈസ്‌തവർ നിഷ്കാസിതരാകുന്ന കാലം വിദൂരമല്ല.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here